"അഭിനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 8:
 
==നിര്‍വചനങ്ങള്‍==
ഭാരതീയ കലാചര്‍ച്ചയില്‍ അഭിനയ ശബ്ദത്തെക്കാള്‍ കൂടുതല്‍ ഉപയോഗിച്ചു കാണുന്നത് നാട്യശബ്ദമാണ്. [[നടന്‍|നടന്റെ]] ധര്‍മമാണത്. അഭിനയത്തിനു പ്രാധാന്യമുള്ള നാടകകലയെ കുറിക്കാനും നാട്യപദം ഉപയോഗിക്കുന്നു. അഭിനയമെന്ന അര്‍ഥത്തില്‍അര്‍ത്ഥത്തില്‍ നാട്യശബ്ദം ഭാവപ്രകടനത്തെയാണ് സൂചിപ്പിക്കുന്നത്. ''ആക്റ്റിങ്'' (Acting) എന്ന ഇംഗ്ലിഷ് പദം ക്രിയാരൂപമായ പ്രകടനത്തെ സൂചിപ്പിക്കുന്നു. രണ്ടായാലും അഭിനയം അനുകരണം തന്നെയാണെന്ന് ചിലര്‍ക്ക് അഭിപ്രായമു്. 'അവസ്ഥാനുകൃതിര്‍ നാട്യം' എന്ന ഭാരതീയ നിര്‍വചനവും അനുകരണം എന്നു തര്‍ജുമ ചെയ്യാവുന്ന ''മിമെസിസ്'' എന്ന ഗ്രീക്ക്പദവും ഈ അഭിപ്രായത്തിന് ഉപോത്ബലകമായി ചൂണ്ടിക്കാണിക്കം. എന്നാല്‍, ഭാരതീയരുടെ 'അവസ്ഥാനുകൃതി' യെന്ന പ്രയോഗം സ്ഥായിഭാവത്തിന്റെ പുനഃസൃഷ്ടിയെ കുറിക്കുന്നു. പരമാനന്ദ നിര്‍വിശേഷമായ രസാനുഭൂതിയാണ് അതിന്റെ ആത്യന്തികലക്ഷ്യം.
==തരങ്ങള്‍==
===ലോകധര്‍മിയും നാട്യധര്‍മിയും===
നാട്യശാസ്ത്രകാരന്‍ അഭിനയത്തെ ലോകധര്‍മിയെന്നും നാട്യധര്‍മിയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. നാട്യസങ്കേതങ്ങളെ അവലംബിച്ചുള്ള ചേതോഹരമായ അഭിനയമാണ് നാട്യധര്‍മി. അത് അനുകരണമല്ല, സൃഷ്ടിപരമായ കലാപ്രകടനമാണ്. അതാണ് ഉത്തമമായ അഭിനയം. ലോകവ്യവഹാരത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ലോകധര്‍മി. അതും കേവലാനുകരണമല്ല. നാട്യധര്‍മിയിലെന്നപോലെ നിയത സങ്കേതങ്ങളെ അത് ആശ്രയിക്കുന്നില്ലെന്നേയുള്ളു.
===മൈം===
അഭിനയത്തിന്റെ ലക്ഷ്യം വ്യക്തികളുടെയോ സംഭവങ്ങളുടെയോ ചിത്രീകരണം മാത്രമല്ല. ഭാവാവിഷ്കരണത്തിനുള്ള ഉപാധികള്‍ മാത്രമാണ് പാത്രങ്ങളും സംഭവങ്ങളും. കഥകളിയിലെ [[മൈം]] എന്ന വാക്കിന് അനുകരണം എന്ന അര്‍ഥമു്അര്‍ത്ഥമു്. എന്നാല്‍, നാടകങ്ങളിലെ 'മൈം' വെറും അനുകരണമല്ല. ചിലതരം ഭാവങ്ങളോ മനുഷ്യവ്യാപാരങ്ങളോ യഥാര്‍ത്ഥമല്ലാത്ത ശൈലിയില്‍ മിഴിവോടുകൂടി പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിക്കപ്പെടുന്ന മൂകാഭിനയമാണ് അത്.
===മറ്റ് വീക്ഷണങ്ങള്‍===
യാഥാര്‍ഥ്യ പ്രതീതി ജനിപ്പിക്കുകയും പ്രേക്ഷകരെ വികാരാധീനരാക്കുകയും ചെയ്യുകയെന്നതാണ് അഭിനയത്തിന്റെ ധര്‍മമെന്ന് കരുതുന്നവരു്. സാധാരണ ആസ്വാദകരെ പെട്ടെന്ന് ആകര്‍ഷിക്കാറുള്ളത് ഇത്തരം അഭിനയമാണ്. അഭിനയം കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകര്‍ ഉത്തമ കഥാപാത്രങ്ങളുടെ സുഖദുഃഖങ്ങളില്‍ പങ്കുകൊള്ളത്തക്കവണ്ണം കഥാഗതിയുമായി താദാത്മ്യം പ്രാപിക്കണമെന്നും അതുപോലെതന്നെ നടന്മാര്‍ക്ക് കഥാപാത്രങ്ങളുമായി താദാത്മ്യം ഉണ്ടാകണമെന്നും കരുതപ്പെടുന്നു. കാല്പനിക നാടകങ്ങളുടെയും റിയലിസ്റ്റിക്ക് നാടകങ്ങളുടെയും കാലഘട്ടത്തില്‍ വളര്‍ന്നുവന്നതാണ് ഈ വീക്ഷണഗതി. ഭാരതീയ പാരമ്പര്യത്തിലെ നാട്യധര്‍മിയായ അഭിനയത്തില്‍ നടനോ പ്രേക്ഷകനോ ഇങ്ങനെ താദാത്മ്യം ഉണ്ടാകുന്നില്ല.
വരി 26:
നടന്റെ ചമയവും വേഷഭൂഷാദികളും രംഗസജ്ജീകരണങ്ങളും ചേര്‍ന്നതാണ് ആഹാര്യം. പാത്രഭാവം ആവിഷ്കരിക്കാന്‍ ആവശ്യമായ പ്രാഥമിക ഉപാധികളാണ് ഇവ. ആംഗികത്തിനാണ് ഭാരതീയ ചിന്തകന്മാര്‍ പ്രാധാന്യം കല്‍പ്പിച്ചിട്ടുള്ളത്. സന്ദര്‍ഭോചിതമായ അംഗചലനങ്ങള്‍ കൊണ്ട് നടന്‍ നടത്തുന്ന ഭാവപ്രകടനമാണ് [[ആംഗികം]]. അത് അഭിനയത്തെ പ്രത്യക്ഷവും ക്രിയാംശപ്രധാനവുമാക്കുന്നു. ഭാവത്തിന്റെ ഓരോ സൂക്ഷ്മാംശത്തെയും മനോധര്‍മമനുസരിച്ചുള്ള അംഗചലനങ്ങളിലൂടെ വികസിപ്പിച്ച് അവതരിപ്പിക്കാന്‍ നടനു കഴിയുന്നു.
===വാചികം===
വാചികം നടന്മാര്‍ നടത്തുന്ന ഭാഷണം തന്നെയാണ്. അവര്‍ പറയുന്ന വാക്കുകളുടെ സാധാരണ അര്‍ഥംഅര്‍ത്ഥം മാത്രമല്ല, അതിലെ സ്വരവ്യതിയാനങ്ങളും ശ്രുതിഭേദങ്ങളും ഈണവും താളവുമെല്ലാം ഭാവപ്രകാശനത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്നു.
===സാത്വികം===
വാചികത്തോടൊപ്പം നടന്‍ നിര്‍വഹിക്കുന്ന സൂക്ഷ്മതരമായ സ്‌തോഭപ്രകടനമാണ് സാത്വികം. ഭാവത്തിന്റെ വികാസങ്ങള്‍ ശരീരത്തില്‍ ഉളവാക്കുന്ന പ്രതിഭാസങ്ങളില്‍ നിന്ന് ഓരോ ഭാവത്തിനും യോജിച്ചവ തിരഞ്ഞെടുത്ത് സന്ദര്‍ഭോചിതമായി പ്രയോഗിക്കുകയാണ് നടന്‍ സാത്വികത്തില്‍ ചെയ്യേത്. ഉപാംഗങ്ങളുടെ ചലനത്തോടുകൂടിയുള്ള മുഖാഭിനയവും വിറയല്‍, വിയര്‍ക്കല്‍, രോമാഞ്ചംകൊള്ളല്‍, കണ്ണുനീര്‍ വാര്‍ക്കല്‍ തുടങ്ങിയവയും സാത്വികത്തില്‍ മുഖ്യമായ പങ്കുവഹിക്കുന്നു. എല്ലാ അംഗചലനങ്ങളുടെയും പിന്നില്‍ മനോവ്യാപാരങ്ങള്‍കൂടി ഉണ്ടായിരിക്കണം. നടന്റെ മനസ്സിനുള്ളില്‍നിന്നു പുറത്തേക്കു പ്രസരിക്കുന്ന ഭാവങ്ങളുടെ പ്രകാശനം മാത്രമേ രസാനുഭൂതിയില്‍ കലാശിക്കുകയുള്ളൂ.
"https://ml.wikipedia.org/wiki/അഭിനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്