"കോഹിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
1739-ൽ പേർഷ്യയിൽ നിന്നുള്ള [[നാദിർ ഷാ]], ഇന്ത്യ ആക്രമിച്ചതിനെത്തുടർന്ന്, കോഹിനൂർ രത്നവും, മയൂരസിംഹാസനവുമടക്കം കൊള്ളയടിച്ച് പേർഷ്യയിലേക്ക് കടത്തി. കോഹ്-ഇ നൂർ എന്ന പേര് ഈ കല്ലിന് നൽകിയത് നാദിർ ഷായാണെന്ന് കരുതപ്പെടുന്നു. 1739-നു മുൻപ് ഇങ്ങനെ ഒരു പേര് ഈ രത്നത്തിനു നിലവിലുള്ളതായി രേഖകളില്ല.
 
1747-ൽ നാദിർഷാ മരണമടഞ്ഞതിനുശേഷം, കോഹിനൂർ, അദ്ദേഹത്തിന്റെ പിൻ‌ഗാമിയും ചെറുമകനുമായിരുന്ന [[മിർസ ഷാ രൂഖ്|മിർസ ഷാ രൂഖിന്റെ]] കൈയിലായിരുന്നു. ഇദ്ദേഹം മശ്‌ഹദ് തലസ്താനമാക്കി പടിഞ്ഞാറൻ അഫ്ഗാനിസ്താനും കിഴക്കൻ ഇറാനുമടങ്ങുന്ന ഖുറാസാന്റെ അധികാരിയായിരുന്നു. 1751-ൽ [[അഫ്ഗാൻ|അഫ്ഗാനികളുടെ]] [[ദുറാനി സാമ്രാജ്യം|ദുറാനി സാമ്രാജ്യസ്ഥാപകനായ]] [[അഹ്മദ് ഷാ അബ്ദാലി]], ഷാരൂഖിനെ പരാജയപ്പെടുത്തി സാമന്തനാക്കിയതോടെ, കോഹിനൂർ രത്നം, അഹ്മദ് ഷാക്ക് കൈമാറേണ്ടി വന്നു<ref name=afghans15>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=15-The Sadozay Dynasty|pages=230,241|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA230#v=onepage&q=&f=false}}</ref>.
 
[[File:Koh-i-Noor new version copy.jpg|right|thumb|250|കോഹിനൂറിന്റെ സ്ഫടികമാതൃക - ഇന്നത്തെ രൂപത്തിൽ]]
1809-ല്‍ അഞ്ചാമത്തെ ദുറാനി ചക്രവർത്തിയായിരുന്ന ഷാ ഷൂജ, തന്റെ അർദ്ധസഹോദരനായ [[മഹ്മൂദ് ഷാ|മഹ്മൂദ് ഷായോട്]] പരാജയപ്പെട്ട് പലായനം ചെയ്യുമ്പോൾ കോഹിനൂർ രത്നം കൈവശപ്പെടുത്തിയിരുന്നു. [[ലാഹോർ|ലാഹോറിലെ]] സിഖ് നേതാവ് [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിനടുത്ത്]] അഭയം തേടിയ ഷൂജ, ഇവിടെ വച്ച് തന്റെ കൈയിലെ കോഹിന്നൂര്‍ രത്നം 1813-ല്‍ രഞ്ജിത് സിങ്ങിന് കൈമാറി.<ref name=afghans15/>
 
1849-ല്‍ ബ്രിട്ടീഷുകാര്‍ സിഖുകാരെ തോപ്പിച്ചതോടെ കോഹിന്നൂര്‍ രത്നം ബ്രിട്ടീഷുകാരുടെ കൈവശമെത്തി. തുടര്‍ന്ന് ഇത് ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ 191 കാരറ്റ് ഭാരമുണ്ടായിരുന്ന രത്നം 108 കാരറ്റായി ചെത്തിമിനുക്കി.<ref name=afghans15>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=15-The Sadozay Dynasty|pages=230,241|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA230#v=onepage&q=&f=false}}</ref>.
 
 
<ref name=afghans15/>
 
== അവലംബം ==
"https://ml.wikipedia.org/wiki/കോഹിനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്