"രൂപകല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: eo:Fasonado
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 11:
ആധുനികതത്വചിന്തകനായ [[വില്‍യം ഫ്ലൂസര്‍]], രൂപകല്പനയെപ്പറ്റിയുള്ള തന്റെ തത്ത്വചിന്താഗ്രന്ഥത്തില്‍, മനുഷ്യവാംശത്തിന്റെ ഭാവിതന്നെ രൂപകല്പനയിലധിഷ്ഠിതമാണെന്നു പറയുന്നുണ്ട്.
== ചരിത്രം ==
ലോകചരിത്രത്തില്‍ [[നവോത്ഥാന കാലം‌|നവോദ്ധാനകാലത്തുതന്നെ‌നവോത്ഥാനകാലത്തുതന്നെ‌]] ഡിസൈനോ (രൂപകല്പന എന്നര്‍ത്ഥമുള്ള ഇറ്റാലിയന്‍ പദം), കലാസിദ്ധാന്തത്തിലെ ഒരു സവിശേഷ വിഷയമായി ഭവിച്ചിരുന്നു. ഭാവനാകല്പനയെന്നും അതിന്റെ മൂര്‍ത്താവിഷ്കരണമെന്നും എന്ന് ആ വാക്കിന് അര്‍ത്ഥമുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് സൈദ്ധാന്റികരും അതേ ദ്വയാര്‍ത്ഥത്തില്‍ തന്നെയാണ് രൂപകല്പന ഉപയോഗിച്ചിരുന്നത്. 1712ല്‍ [[ഷാഫ്റ്റസ് ബെറിയില്‍]] ഇംഗ്ലീഷു കലാസിദ്ധാന്തത്തില്‍ രൂപകല്പന എന്ന ആശയം ഉള്‍പ്പെടുത്തിയപ്പോഴും ഇതേ അര്‍ത്ഥത്തിലായിരുന്നു. എന്നാല്‍ പിന്നീട്, 1750-ഓടെ ഫ്രാന്‍സില്‍ ഈ രണ്ടു കാര്യങ്ങളും വെവ്വേറെ പരിഗണിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റ ആദ്യകാലത്ത്, വ്യാവസായിക വളര്‍ച്ചക്ക് വേഗത ആര്‍ജ്ജിച്ചതോടെയാണ്, രൂപകല്പന, പഴയ അര്‍ത്ഥത്തില്‍ തന്നെ സ്വീകരിക്കപ്പെട്ടതും വളര്‍ന്നതും. ജര്‍മ്മനിയില്‍ 1919 മുതല്‍ 1933 വരെ കരകൗശലവും സുകുമാരകലകളും യോജിപ്പിച്ചു പഠിപ്പിച്ചിരുന്ന [[ബൗഹൗസ്]] രൂപകല്പനാപാഠശാലയിലെ പ്രവൃത്തികളില്‍ ഇത് പ്രതിഫലിച്ചു കാണാം.
== രൂപകല്പനാതത്വങ്ങള്‍ ==
വളരെയധികം മേഖലകളെ സ്പര്‍ശിക്കുന്ന വിപുലമായ ഒരു വിഷയമായതുകൊണ്ട്, രൂപകല്പനക്ക് , ഐകരൂപ്യമുള്ള ഒരൊറ്റ തത്ത്വശാസ്ത്രമോ, സാര്‍വലൗകികമായ ഒരു ഭാഷയോ ഇല്ല; എന്നാല്‍ അനവധി തത്ത്വങ്ങളും സമീപനരീതികളും ഉണ്ടുതാനും. രൂപകല്പനാതത്വങ്ങള്‍, രൂപകല്പനയുടെ ലക്ഷ്യം എന്താണെന്നു നിര്‍ണയിക്കാന്‍ സഹായിക്കുന്നവയാണ്. ലക്ഷ്യം അടിസ്ഥാനമാക്കിയാണ് രൂപകല്പനയുടെ രീതിയും മാര്‍ഗ്ഗവും നിര്‍ണയിക്കുന്നത്. തീരെ ചെറിയ അംശങ്ങളെ ബാധിക്കുന്നവ മുതല്‍ അതിസമഗ്രമായതും [[ഉട്ടോപ്പിയ]]നുമായ കാര്യങ്ങള്‍ വരെ രൂപകല്പനയുടെ ലക്ഷ്യങ്ങളായി വരാം. എന്നാല്‍, പലപ്പോഴും, ചെറിയകാര്യങ്ങളില്‍ ഉണ്ടാവുന്ന വൈരുദ്ധ്യങ്ങള്‍, രൂപകല്പനയുടെ ലക്ഷ്യങ്ങള്‍ തന്നെ മാറ്റിമറിക്കുന്നതിന് ഇടയാക്കിയേക്കാം.
"https://ml.wikipedia.org/wiki/രൂപകല്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്