"ഷൂജ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ദുറാനി സാമ്രാജ്യം|ദുറാനി സാമ്രാജ്യത്തിലെ]] അഞ്ചാമത്തെ ചക്രവർത്തിയായിരുന്നു '''ഷാ ഷൂജ''' എന്ന് പൊതുവേ അറിയപ്പെടുന്ന '''ഷൂജാ ഷാ ദുറാനി''' (യഥാർത്ഥനാമം:'''ഷൂജ അൽ മുൾക്''') (ജീവിതകാലം:1785 നവംബർ 4 - 1842 ഏപ്രിൽ 5). രണ്ടാമത്തെ ദുറാനി ചക്രവർത്തിയായിരുന്ന [[തിമൂർ ഷാ ദുറാനി|തിമൂർ ഷായുടെ]] ഏഴാമത്തെ പുത്രനായിരുന്ന ഷൂജ, മൂന്നാം ദുറാനി ചക്രവർത്തി [[സമാൻ ഷാ ദുറാനി|സമാൻ ഷായുടെ]] നേർ സഹോദരനാണ്. തന്റെ അർദ്ധസഹോദരനും സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവർത്തിയുമായിരുന്ന [[മഹ്മൂദ് ഷാ ദുറാനി|മഹ്മൂദ് ഷായെ]] പരാജയപ്പെടുത്തിയാണ് 1803-ൽ ഷാ ഷൂജ അധികാരത്തിലെത്തിയത്. എന്നാൽ 1809-ൽ മഹ്മൂദ് ഷാ തന്നെ ഇദ്ദേഹത്തെ പരാജയപ്പെടുത്തി അധികാരം തിരിച്ചുപിടിച്ചു.<!--He then ruled from 1839 until his death in 1842. Shuja Shah was of the Sadozai line of the Abdali group of Pashtuns.-->
 
[[Category:ദുറാനി സാമ്രാജ്യത്തിലെ ചക്രവർത്തിമാർ]]
"https://ml.wikipedia.org/wiki/ഷൂജ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്