"അസ്‌ഗർ അലി എൻ‌ജിനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Asghar Ali Engineer}}
ഇന്ത്യക്കാരനായ ഒരു ഇസ്ലാമിക പണ്ഡിതനും പരിഷ്കരണവാദിയായ എഴുത്തുകാരനും സന്നദ്ധപ്രവര്‍ത്തകനുമാണ്‌ '''അസ്‌ഗര്‍ അലി എന്‍‌ജിനിയര്‍'''. പ്രോഗ്രസ്സീവ് ദാവൂദി ബോറ പ്രസ്ഥാനത്തിന്റെ നേതാവ് എന്നനിലയിലും ,ഇസ്ലാമിലെ വിമോചന ദൈവശാസ്ത്രത്തെ സംബന്ധിച്ചുള്ള കൃതികള്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ വര്‍ഗീയതക്കും വംശീയാക്രമണത്തിനുമെതിരെയുള്ള രചനകള്‍ എന്നിവയിലൂടെയും അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധനാണ്‌ അസ്ഗര്‍ അലി എന്‍‌ജിനിയര്‍.
സമാധാനത്തിനും അക്രമരാഹിത്യത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനുമായി വാദിക്കുന്ന അസ്ഗര്‍ അലി എന്‍‌ജിനിയര്‍,ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അസ്‌ഗര്‍ അലി എന്‍‌ജിനിയര്‍ തന്നെ 1980 ലും 1993 ലും സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെയും സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം തലവനായി പ്രവര്‍ത്തിക്കുകയാണ്‌ അദ്ദേഹമിപ്പോള്‍. വിവിധ ലോക വീക്ഷണങ്ങള്‍ താരതമ്യം ചെയ്യുകയും അവയുടെ വ്യത്യസ്തതകള്‍ പരിശോധിക്കുകയും ചെയ്യുന്ന 'ദ ഗോഡ് കണ്ടന്‍ഷന്‍' എന്ന വെബ്‌സൈറ്റില്‍ സ്ഥിരമായി എഴുതി വരുന്നു അസ്ഗര്‍ അലി എന്‍‌ജിനിയര്‍.‍
"https://ml.wikipedia.org/wiki/അസ്‌ഗർ_അലി_എൻ‌ജിനീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്