"ഫ്രാൻസിസ് ഇട്ടിക്കോര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ദ്ധ -> ത്ഥ
വരി 1:
ടി.ഡി. രാമകൃഷ്ണന്‍ എഴുതി 2009 ആഗസ്റ്റില്‍ഓഗസ്റ്റില്‍ ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച മലയാളം നോവലാണ്‌ ഫ്രാന്‍സിസ് ഇട്ടിക്കോര. പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ കേരളത്തിലെ കുന്നംകുളത്ത് ജനിച്ചു 1517-ല്‍ ഇറ്റലിയിലെ ഫ്ലോറന്‍സ്ല്‍ മരിച്ചതായി പറയപ്പെടുന്ന ഫ്രാന്‍സിസ് ഇട്ടിക്കൊരയെന്ന ആഗോള [[കുരുമുളക്]] വ്യാപാരിയാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രം. മകനെപ്പോലെ തന്നെ ആഗോള വ്യാപാരി ആയിരുന്ന പിതാവിന്റെ ഉത്സാഹത്തില്‍ അലക്സാണ്ട്രിയയിലെയും ഉത്തരാഫ്രിക്കയിൽ [[മാലി|മാലിയിലെ]] [[റ്റിംബക്റ്റൂ|റ്റിംബക്റ്റൂവിലേയും]] രഹസ്യ [[ഹൈപ്പേഷിയ|ഹൈപ്പേഷ്യന്‍]] വിദ്യാലയങ്ങളില്‍ പരിശീലം ലഭിച്ചവനായിരുന്നു ഇട്ടിക്കോര. വ്യവസ്ഥാപിത [[ക്രിസ്തുമതം|ക്രിസ്തുമതത്തിനു]] അസ്വീകാര്യമായ വിശ്വാസങ്ങള്‍ പിന്തുടരുകയും പഠിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടില്‍ സഭാനേതൃത്വത്തിന്റെ സമ്മതത്തോടെ നിഷ്ടൂരമായി വധിക്കപ്പെട്ട അലക്സാണ്ഡിയയിലെ യവനചിന്തകയും ഗണിതശാസ്ത്രജ്ഞയുമായ [[ഹൈപ്പേഷിയ|ഹൈപ്പേഷിയയുടെ]] ചിന്തയും ആശയങ്ങളുമാണ്‌ ഈ വിദ്യാഭ്യാസം അയാൾക്കു പകർന്നു കൊടുത്തത്. അങ്ങനെ വ്യാപരിയെന്നതിനു പുറമേ വിവിധ വിജ്ഞാന ശാഖകളില്‍, പ്രത്യേകിച്ച് ഗണിത ശാസ്ത്രത്തില്‍, അവഗാഹമുള്ളവനും പ്രായോഗിക ബുദ്ധിയും ആയിത്തീർന്ന ഇട്ടിക്കോര‍ കുരുമുളകു മുതൽ അടിമപ്പെണ്ണുങ്ങൾ വരെ കച്ചവടം ചെയ്തു കേരളത്തിനും [[യൂറോപ്പ്|യൂറോപ്പിനും]] ഇടയിൽ നിരന്തരം യാത്രകളിൽ മുഴുകി. കുന്നം കുളത്തിനും [[ഫ്ലോറൻസ്|ഫ്ലോറൻസിനും]] ഇടയ്ക്കുള്ള യാത്രകൾക്കിടയിൽ [[കേരളം|കേരളത്തിലെയും]] [[യൂറോപ്പ്|യൂറോപ്പിലേയും]] ഉന്നതന്മാരുടെയും പ്രതിഭാശാലികളുടേയും സൌഹൃദവും ആദരവും അയാൾ നേടി. [[കേരളം|കേരളത്തിലെ]] [[സാമൂതിരി]] മുതൽ ഫ്ലോറൻസിലെ ഭരണാധികാരി മെഡിച്ചിയും ഇറ്റാലിയൻ നവോദ്ധാനനവോത്ഥാന നായകന്മാരായ [[ഡാവിഞ്ചി|ഡാവിഞ്ചിയും]], [[മൈക്കലാഞ്ജലോ|മൈക്കെലാഞ്ചലോയും]], [[റഫേൽ|റഫേലും]] വരെ ഇട്ടിക്കോരയുടെ സുഹൃത്തുക്കളായി. അലക്സാണ്ടർ ആറാമൻ [[മാർപ്പാപ്പ]] മുതൽ ലോറൻസോ മെഡിച്ചി വരെയുള്ളവരുടെ കൂട്ടിക്കൊടുപ്പുകാരനായും അയാൾ പ്രവർത്തിച്ചു.
 
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_ഇട്ടിക്കോര" എന്ന താളിൽനിന്ന് ശേഖരിച്ചത്