"രക്താർബുദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: രക്താര്‍ബുദം >>> രക്താർബുദം: പുതിയ ചില്ലുകളാക്കുന്നു
വരി 1:
[[രക്തം|രക്ത]]ത്തെയും [[മജ്ജ]]യെയും [[കഴല]]കളെയും ബാധിക്കുന്ന തരം [[അര്‍ബുദം|അര്‍ബുദ]]ങ്ങളെയാണ് '''രക്താര്‍ബുദം''' എന്നു വിളിക്കുന്നത്.
 
രക്താര്‍ബുദം ഉണ്ടാകുന്നതെങ്ങനെ
 
ഡോ. സി. എന്‍.മോഹന്‍ നായര്‍
കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റ്,
'ഗൗരി', ജയാനഗര്‍
മരട്, കൊച്ചി
 
രക്താര്‍ബുദം ഉണ്ടാകുന്നതെങ്ങനെ
 
എന്തുകൊണ്ടുണ്ടാകുന്നു
ഈ ചോദ്യത്തിന് ശരിയായ ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും ചില നിദാനങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനി 'റേഡിയേഷന്‍' തന്നെ. ഹിരോഷിമയിലുണ്ടായ ആറ്റംബോംബു സ്‌ഫോടനത്തെത്തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരെയധികം ആളുകള്‍ക്ക് ഈരോഗം ബാധിച്ചിരുന്നു. രാസവസ്തുക്കള്‍ (ഉദാ: ബെന്‍സീന്‍ , കീടനാശിനികള്‍) വൈറസുകള്‍, ജനിതകരോഗങ്ങള്‍ മുതലായവയൊക്കെ ലുക്കീമിയക്കു കാരണമാകാം. പലപ്പോഴും രോഗമുണ്ടാക്കുന്നത് പല ഘടകങ്ങളുടെ കൂട്ടായ പ്രവര്‍ത്തനംകൊണ്ടുമാകാം.
 
രോഗലക്ഷണങ്ങള്‍
ശ്വേതാണുക്കളുടെ അമിതമായ പെരുപ്പം മൂലം രക്താണുക്കളുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുന്നുവെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇതുമൂലമുണ്ടാകുന്ന ലക്ഷണങ്ങളെന്തെല്ലാമെന്നു നോക്കാം. വിളര്‍ച്ച, വിട്ടുമാറാത്ത പനി, അണുബാധ, വിശപ്പില്ലായ്മ, തൂക്കം കുറയുക, രക്തസ്രാവം, ക്ഷീണം, ലസികഗ്രന്ഥികളുടെ വീക്കം, തലവേദന, ചര്‍മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും, എല്ലുകളി ലും സന്ധികളിലുമുണ്ടാകുന്ന വേദന, കാഴ്ചമങ്ങുക തുടങ്ങി രോഗലക്ഷണങ്ങള്‍ അനവധിയാണ്. ചിലപ്പോള്‍ തുടക്കത്തില്‍ ഇത്തരത്തിലുള്ള യാതൊരു ലക്ഷണവും കണ്ടുവെന്നും വരില്ല.
 
രോഗനിര്‍ണയം
രക്തവും മജ്ജയും എടുത്തു പരിശോധിച്ചാലേ രോഗം ഏതുതരം കോശത്തെയാണ് ബാധിച്ചിരിക്കുന്നതെന്നു കണ്ടെത്താനാകൂ. ഈപരിശോധനകള്‍ ലളിതവും ചെലവു കുറഞ്ഞതുമാണ്. ജനിതക പരിശോധനയും ഇമ്മ്യൂണോളജിക്കല്‍ (പ്രതിരോധ) ടെസ്റ്റുകളും കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കുന്നു. നൂതനമായ ഈ ടെസ്റ്റുകള്‍ നടത്താനുള്ള സംവിധാനങ്ങള്‍ ഇന്ന് കേരളത്തിലും ലഭ്യമാണ്.
 
ലുക്കീമിയ എത്രതരം?
രക്താര്‍ബുദ കോശങ്ങളുടെ സ്വഭാവം, പ്രകൃതി, ചില പ്രത്യേക രാസവസ്തുക്കളുമായുള്ള കോശങ്ങളുടെ പ്രവര്‍ത്തനം മുതലായവയെ അടിസ്ഥാനമാക്കി ലുക്കീമിയയെ പ്രധാനമായും രണ്ടായി തിരിക്കാം. ലിംഫാറ്റിക് ലുക്കീമിയ എന്നും മൈലോയ്ഡ് ലുക്കീമിയ എന്നും. കോശങ്ങളുടെ വളര്‍ച്ചയെ അടിസ്ഥാനമാക്കി പെട്ടെന്നു വളരുന്നതിനെ അക്യൂട്ട് ലുക്കീമിയ എന്നും സാവധാനം പുരോഗമിക്കുന്നതിനെ ക്രോണിക് ലുക്കീമിയ എന്നു വീണ്ടും തരംതിരിക്കാം.
ചുരുക്കത്തില്‍ ലുക്കീമിയ പ്രധാനമായും നാലു തരമാണുള്ളത്.
 
1) അക്യൂട്ട് ലിംഫാറ്റിക് ലുക്കീമിയ
 
2) ക്രോണിക് ലിംഫാറ്റിക് ലുക്കീമിയ
 
3) അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ
 
4) ക്രോണിക് മൈലോയ്ഡ് ലുക്കീമിയ
 
എ. എല്‍. എല്‍.
അക്യൂട്ട് ലിംഫാറ്റിക് ലുക്കീമിയ കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. വളര്‍ച്ച പൂര്‍ത്തിയാകാത്ത ലിംഫോസൈറ്റുകോശങ്ങള്‍ മജ്ജയില്‍ നിന്നും രക്തത്തിലേക്കു കടക്കുന്നു, ഇവയുടെ എണ്ണം പതിനായിരക്കണക്കിനാ
കാം. കരള്‍, പ്ലീഹ, ലസിക ഗ്രന്ഥികളുടെ വീ ക്കം എന്നിവ സാധാരണമാണ്. പ്ലേറ്റുലറ്റുകളുടെയും ചുവന്ന രക്താണുക്കളുടെയും ഉല്‍പാദനം കുറയുന്നതിനാല്‍ രക്തസ്രാവവും വി ളര്‍ച്ചയുമുണ്ടാകാം.
മൂന്നോ നാലോ വിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചു ള്ള കീമോതെറാപ്പി (ഔഷധചികിത്സ)യാണ് പ്രധാനമായുള്ളത്. ഇന്‍ഡക്ഷന്‍ , കണ്‍സോളിഡേഷന്‍ , ക്രേനിയല്‍ പ്രോഫിലാക്‌സിസ്, മേയ്ന്റനന്‍ സ് തുടങ്ങി നാലു ഘട്ടങ്ങളിലാണ് ചികിത്സ പൂര്‍ണമാകുന്നത്. ഈ ചികിത്സ രണ്ട് രണ്ടര വര്‍ഷംവരെ നീളാം. ഇത്തരം ചികിത്സ കുട്ടികളിലാണ് കൂടുതല്‍ ഫലപ്രദമായി കാണുന്നത്. 60-70 ശതമാനം വരെ രോഗവിമുക്തി കൈവരിക്കാറുണ്ട്.
 
എ. എം. എല്‍.
പ്രായപൂര്‍ത്തിയായവരെ കൂടുതല്‍ ബാധി ക്കുന്നതും രക്താര്‍ബുദങ്ങളില്‍ വെച്ചേറ്റവും ഗുരുതരമായതും അക്യൂട്ട് മൈലോയ്ഡ് ലു ക്കീമിയ ആണ്. തീരെ ചെറിയ കുട്ടികള്‍ക്കും രോഗം വരാം. ശരിയായ ചികിത്സ ചെയ്തില്ലെങ്കില്‍ രണ്ടു മൂന്നു മാസത്തിനകം രോഗി മരണത്തിനു കീഴ്‌പ്പെടാം. കീമോതെറാപ്പിവഴി 10-15 ശതമാനംവരെ രോഗികളെ സുഖപ്പെടുത്തുവാന്‍ സാധിക്കും. മജ്ജ മാറ്റിവെക്കല്‍ വഴി 30-40 ശതമാനം പേരെ രോഗവിമുക്തരാക്കാം. അക്യൂട്ട് പ്രോമൈലോ ഡൈറ്റിക് ലുക്കീമിയ എന്ന അങഘങ3യ്ക്ക് വിറ്റമിന്‍ എയുടെ ഡെറിവേറ്റിവ് ആയ ആള്‍ ട്രാന്‍സ്റ്ററിനോയ്ക് ആസിഡ് എന്ന മരുന്നു വളരെ പ്രയോജനം ചെയ്യുന്നു. വൈദ്യശാസ്ത്രം തഴഞ്ഞിരുന്ന ആര്‍സനിക്കും ങ3 ടൈപ്പ് ലുക്കീമിയയുടെ ചികിത്സയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
 
സി. എല്‍. എല്‍.
30 വയസിന് മുകളിലുള്ളവരെയെ ക്രോണിക് ലിംഫാറ്റിക് ലുക്കീമിയ ബാധിക്കുകയുള്ളൂ. ലസിക ഗ്രന്ഥികള്‍, കരള്‍, പ്ലീഹ എന്നിവയുടെ വീക്കം, വിളര്‍ച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വളരെ വര്‍ഷങ്ങള്‍ യാതൊരു രോഗലക്ഷണവും പ്രകടമാക്കാറില്ല. മറ്റെന്തെങ്കിലും കാര്യത്തിനു രക്തം പരിശോധിക്കുമ്പോഴാണ് രോഗം വെളിപ്പെടുന്നതുതന്നെ. ആരംഭദശയില്‍ ചികിത്സയുടെ ആവശ്യമില്ല. രോഗിയെ നി രീക്ഷണത്തില്‍ വെച്ചാല്‍ മതിയാകും. നേരത്തെ ചികിത്സിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നു മാത്രമല്ല പാര്‍ശ്വഫലങ്ങളുണ്ടാകുകയും ചെയ്യാം.
 
സി. എം. എല്‍.
പ്രായപൂര്‍ത്തിയായവരിലാണ് ക്രോണിക് മൈലോയ്ഡ് ലുക്കീമിയ കൂടുതല്‍ കണ്ടുവരുന്നത്. അപൂര്‍വമായി കുഞ്ഞുങ്ങളിലും കാണാറുണ്ട്. ഫിലാഡെല്‍ഫിയാ ക്രോമസോം എന്നു പേരുള്ള വികലമായ ക്രോമസോം തൊണ്ണൂറു ശതമാനം രോഗികളിലും കാണാറുണ്ട്. ക്ഷീണം, തൂക്കക്കുറവ്, പനി, പ്ലീഹയുടെ വലുപ്പം മൂലം വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍ മുതലായവയാണ് പ്രധാനലക്ഷണങ്ങള്‍.
ഈ രോഗത്തിന് ക്രോണിക് ഫേസ് , ആക്‌സിലറേറ്റഡ് ഫേസ്, ബ്ലാസ്റ്റ് ഫേസ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളുണ്ട്. ഇതില്‍ ക്രോണിക്‌ഫേസില്‍ രോഗിക്കു വലിയ പ്രയാസങ്ങളനുഭവപ്പെടാറില്ല. മറ്റു രണ്ടു ഘട്ടങ്ങളും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ഈ ഘട്ടങ്ങളില്‍ ചികിത്സയും ഫലപ്രദമാകണമെന്നി ല്ല. പ്രധാനമായും കീമോതെറാപ്പി തന്നെയാണ് ചികിത്സ. മജ്ജ മാറ്റിവെക്കല്‍ അഥവായും അടുത്ത കാലത്തു വന്ന ഠഗക തുടങ്ങിയ ചികിത്സകള്‍ സി. എം. എല്‍. രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
ലുക്കീമിയയുടെ രോഗനിര്‍ണയത്തിലും ചികിത്സയിലും ഒരുപാടു പുരോഗതി ഉണ്ടായിട്ടുണ്ടെന്നുവേണം പറയാന്‍. ഏതാണ്ട് 50 ശതമാനം രോഗികളേയും ചികിത്സിച്ചു ഭേദമാക്കാമെന്നുള്ളത് വലിയ ആശ്വാസമാണ്. ചികിത്സ വളരെ ചെലവേറിയതാണെന്നു മാത്രം.
 
അല്‍പം ചരിത്രം
ആധുനിക വൈദ്യശാസ്ത്രത്തില്‍ ലുക്കീമിയ ഒരു പ്രത്യേക രോഗമായി ചിത്രീകരിക്കപ്പെടുന്നത് ഏകദേശം 150 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. മറ്റു പല രോഗങ്ങളെയും (ലെപ്രസി, ക്ഷയം) അപേക്ഷിച്ച് ലുക്കീമിയയെ ഒരു പു തിയ രോഗമായിട്ടാണ് കണക്കാക്കുന്നത്. 1827ല്‍ വേല്‍പിയയോ ആണ് പൂക്കാരനായ ഒരു രോഗിയില്‍ കണ്ട ചില ലക്ഷണങ്ങള്‍ വെച്ച് രക്താര്‍ബുദത്തെക്കുറിച്ചുള്ള സൂചന വൈദ്യശാസ്ത്രത്തിനു നല്‍കിയത്. 1839ല്‍ ഡോണ്‍ എന്ന ശാസ്ത്രജ്ഞനാണ് ഒരു രക്താര്‍ബുദരോഗിയുടെ രക്തം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയത്.
സ്‌കോട്ട്‌ലണ്ടില്‍ നിന്നും ബെന്നറ്റും ജര്‍മനിയില്‍ നിന്നും വിര്‍ഷോയും ഈ രോ ഗത്തെക്കുറിച്ചു വിശദമായി പഠിക്കുകയും 1845ല്‍ ഇതിനെപറ്റിയുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. വിര്‍ ഷോ-വൈറ്റ് ബ്ലഡ് എന്നാണ് വിശേഷിപ്പിച്ചതെങ്കില്‍ ബെന്നറ്റ് 'രക്തത്തിലെ പഴുപ്പാ'യിട്ടാണ് ചിത്രീകരിച്ചത്. രണ്ടു വര്‍ഷത്തിനു ശേഷം വിര്‍ഷോതന്നെയാണ് ഈ രോഗത്തിന് ലുക്കീമിയ എന്ന പേര്‍ നല്‍കിയത്.
 
ഡോ. സി. എന്‍.മോഹന്‍ നായര്‍
കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റ്,
'ഗൗരി', ജയാനഗര്‍
മരട്, കൊച്ചി
 
== വിവിധ തരം രക്താര്‍ബുദങ്ങള്‍ ==
"https://ml.wikipedia.org/wiki/രക്താർബുദം" എന്ന താളിൽനിന്ന് ശേഖരിച്ചത്