"കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
ഉത്തരകേരളത്തിലെ മറ്റ് രണ്ട് പ്രധാന കായലുകളാണ്‌ [[വെള്ളിയങ്കോട് കായല്‍|വെള്ളിയങ്കോട് കായലും]], [[ചാവക്കാട് കായല്‍|ചാവക്കാട് കായലും]]. [[പൊന്നാനി കായല്‍]] ഈ രണ്ട് കായലുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റൊരു കായലാണ്‌. ഇവയെ പോഷിപ്പിക്കുന്നതിനായുള്ള തോടുകളോ നദികളോ ഇല്ല. -->[[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] രണ്ട് കായലുകളായ [[ഏനമാക്കല്‍ കായല്‍|ഏനമാക്കല്‍]], [[മണക്കൊടി കായല്‍|മണക്കൊടി]] എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കായലുകളാണ്‌. രണ്ടിനുംകൂടി 65 കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. [[കരുവണ്ണൂര്‍ പുഴ]], [[വിയ്യൂര്‍ പുഴ]], [[വടക്കാഞ്ചേരി പുഴ]] എന്നിവ ഈ കായലില്‍ പതിക്കുന്നവയാണ്‌. തൃശ്ശൂര്‍ ജില്ലയിലെ തന്നെ മറ്റൊരു കായലാണ്‌ [[മൂരിയാട് കായല്‍]]<ref name="ആര്‍.സി. സുരേഷ്കുമാര്‍"/>.
 
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പരവൂര്‍ താലൂക്ക്|പരവൂര്‍ താലൂക്കില്‍]] ഉള്‍പ്പെടുന്ന കായലുകളാണ്‌ [[കൊടുങ്ങല്ലൂര്‍ കായല്‍|കൊടുങ്ങല്ലൂര്‍ കായലും]], [[വരാപ്പുഴ കായല്‍|വരാപ്പുഴ കായലും]]. [[പെരിയാര്‍|പെരിയാറിന്റെ]] ഒരു ശാഖയായ [[മാര്‍ത്താണ്ഡന്‍പുഴ]] ഈ വരാപ്പുഴ കായലിലാണ്‌ പതിക്കുന്നത്. കൊടുങ്ങല്ലൂര്‍ [[വേമ്പനാട് കായല്‍]] എന്നിവ പര്‍സ്പരം ബന്ധപ്പെട്ടുകിടക്കുന്ന കായലുകളാണ്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായല്‍ [[ആലപ്പുഴ ജില്ല|ആലപ്പുഴ]], [[കോട്ടയം ജില്ല|കോട്ടയം]] എറണാകുളം എന്നീ ജില്ലകളിലായി 205 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായി വ്യാപിച്ചുകിടക്കുന്നു. കൊടുങ്ങല്ലൂര്‍ വേമ്പനാട് എന്നീ കായലുകളിലായി [[വെല്ലിങ്ടണ്വെല്ലിങ്ടൻ ‍ഐലണ്ട്, വെണ്ടുരുത്തിദ്വീപ്]], [[വൈപ്പിന്‍]], [[രാമന്‍ തുരുത്ത്]], [[പോഞ്ഞിക്കര]],[[ബോള്‍ഗാട്ടി]]), [[വല്ലാര്‍പാടം]],[[തേവര]],[[കോന്തുരുതി]],[[നെട്ടൂർ]],[[മാടവന]],[[കുമ്പളം]], [[പനങ്ങാട്]], [[ചേപ്പനം]],[[ചാത്തമ്മ]],[[വളന്തകാട്]],[[പാതിരാമണല്‍]], [[പള്ളിപ്പുറം]] എന്നിങ്ങനെ പല തുരുത്തുകളും സ്ഥിതിചെയ്യുന്നു. എറണാകുളം ജില്ലയിലെ പനങ്ങാട്, കുമ്പളം, ചാത്തമ്മ തുരുത്തുകൾക്കും ആലപ്പുഴ ജില്ലയിലെ അരൂർ, അരൂക്കുറ്റിക്കും ഇടയിലായി കാണുന്ന വേമ്പനാട് കായലിന്റെ ഭാഗം കൈതപ്പുഴക്കായൽ എന്നറിയപ്പെടുന്നു.ആലപ്പുഴ നഗരത്തിനടുത്തായി വേമ്പനാട് കായലിലെ [[പുന്നമട|പുന്നമടയില്‍]] പ്രശസ്തമായ [[നെഹ്രു ട്രോഫി വള്ളംകളി]] നടത്തുന്നു. [[അച്ചല്‍കോവില്‍ ആറ്|അച്ചന്‍കോവില്‍]], [[പമ്പ]], [[മണിമലയാര്‍]], [[മീനച്ചില്‍ ആറ്|മീനച്ചില്‍]], [[മൂവാറ്റുപുഴ]] എന്നീ അഞ്ചു നദികളുടെ ജലത്താല്‍ സമ്പന്നമാണ്‌ വേമ്പനാട്ടുകായല്‍<ref name="ആര്‍.സി. സുരേഷ്കുമാര്‍"/>. വേമ്പനാട് കായലിന്റെ ഏറെ സ്ഥലങ്ങള്‍ കൃഷിക്കായി ഉപൗയോഗിക്കുന്നവയാണ്‌. ഉപ്പുവെള്ളം [[കുട്ടനാട്|കുട്ടനാട്ടിലേക്ക്]] കടക്കാതിരിക്കുന്നതിനായി കായലിന്റെ വീതികുറഞ്ഞ ഭാഗത്ത് 1 കിലോമീറ്റര്‍ നീളമുള്ള [[തണ്ണീര്‍മുക്കം ബണ്ട്]] നിര്‍മ്മിച്ചതിലൂടെ കുട്ടനാട്ടില്‍ കൂടുതല്‍ സ്ഥലം കൃഷയോഗ്യമായിത്തീര്‍ന്നു. ഈ ബണ്ടിനുമുകളിലൂടെ ആലപ്പുഴ - [[വൈക്കം]] പാത കടന്നുപോകുന്നു. [[കയര്‍]] വ്യവസായം, [[മത്സ്യം|മത്സ്യ സമ്പത്ത്]] എന്നിവയിലൂടെ വളരെയധികം വാണിജ്യപ്രാധാന്യം നേടിയ ഒരു കായലാണിത്<ref name="ആര്‍.സി. സുരേഷ്കുമാര്‍"/>.
 
വേമ്പനാട് കായലിന്‌ തെക്ക് വശത്ത് [[കാര്‍ത്തികപ്പള്ളി]] മുതല്‍ [[പന്മന]] വരെ വ്യാപിച്ചുകിടക്കുന്ന മറ്റൊരു കായലാണ്‌ [[കായംകുളം കായല്‍]]. ഈ കായലിന്‌ 51.1 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. 30 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ ശരാശരി വീതിയുമുള്ള ഈ കായലിന്‌ ആഴം കുറവാണ്‌<ref name="ആര്‍.സി. സുരേഷ്കുമാര്‍"/>.
"https://ml.wikipedia.org/wiki/കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്