"എൽക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Taxobox | name = എൽക് | status = LC|status_system = IUCN | image = Cervus canaden...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 23:
 
മാനുകളിൽ ഏറ്റവും വലിപ്പം കൂടിയ ഇനം മാനുകളാണ് എൽക്. പ്രധാനമായി രണ്ടു സ്പീഷീസുകളുണ്ട്; യൂറോപ്യൻ അമേരിക്കൻ എൽക്കും. യൂറോപ്യൻ എൽക്കും അമേരിക്കൻ എൽക്കും. യൂറോപ്യൻ എൽക് എന്ന പേരിൽ അറിയപ്പെടുന്ന ''ആൽസസ് ആൽസസ്'' അമേരിക്കൻ എൽക്കിൽ (''ആൽസസ് അമേരിക്കാസ്'') നിന്ന് വലിപ്പത്തിലൊഴികെ മറ്റെല്ലാത്തിലും സമമായിട്ടാണ് കാണപ്പെടുന്നത്.<ref>http://en.wikipedia.org/wiki/Elk Elk</ref> പൊതുവേ ശാന്തപ്രകൃതിയായ ഈ സസ്തനി സെൽ‌‌വിഡേ കുടുംബാംഗമാണ്. സാധാരണയായി രണ്ട് മീറ്ററോളം പൊക്കമുള്ള യൂറോപ്യൻ എൽക്കിന് അപൂർ‌‌വമായി രണ്ടര മിറ്റർ വരെയും ഉയരം ഉണ്ടാകാറുണ്ട്. ഇതിന് ഉദ്ദേശം 800 കിലോഗ്രാം ഭാരമുണ്ടായിരിക്കും. താരതമ്യേന നീണ്ടുകൂർത്ത മുഖമുള്ള ആൺ എൽക്കുകളുടെ മേൽച്ചുണ്ടുകൾ തൂങ്ങികിടക്കുന്നു. കഴുത്തിനു താഴെ ഒരു ചെറിയ ''താടി'' (beard) യും കാണാം. പെൺ-എൽക്കുകൾ പൊതുവേ വലിപ്പവും ഭാരവും കുറഞ്ഞവയായിരിക്കും. ഇവയ്ക്കു കൊമ്പുകൾ (antlers) ഇല്ല.<ref>http://www.bear-tracker.com/elk.html Natural History of Elk </ref> ആണിന്റെയും പെണ്ണിന്റെയും കലൊഴികെയുള്ള ശരീരഭാഗങ്ങൾ മുഴുവൻ പരുപരുത്തതും കടുംതവിട്ടുനിറമുള്ളതുമായ് രോമത്താൽ മൂടപ്പെട്ടതും ആണ്. കാലുകൾ മാത്രം വെള്ളനിറമായിരിക്കും. കുളമ്പുകൾ തരതമ്യേന വലിപ്പമേറിയവയാണ്. ശരീരത്തിന്റെ ഭാരം സമമായി കാലുകളിൽ എത്തുന്നതിന് ഇപ്രകാരമുള്ള വലിയ കുളമ്പുകൾ സഹായിക്കുന്നു. ആണിന്റെ കൊമ്പുകൾ കൈവിരലുകൾ പോലെ ശിഖരിതമാണ്. ''റെഡ് ഡിയർ'' എന്നറിയപ്പെടുന്ന ''സെർ‌‌വസ് എലാഫസി''ന്റെ അതേ സ്പീഷിസിൽത്തന്നെയാണ് അമേരിക്കൻ എൽക്കും (വാപ്പിറ്റി എന്നും ഇതിനു പേരുണ്ട്) ഉൾപ്പെടുന്നത് എന്നും ഒരഭിപ്രായമുണ്ട്. ഒരേസ്പീഷീസിലെ വിവിധ വർഗങ്ങളാണ് ഇവ എന്നു കരുതപ്പെടുന്നു. ''''കാലിഫോർണിയൻ വാപ്പിറ്റി'''' അഥവാ ''ഡ്വാർഫ് എൽക്'', അരിസോണയിലെയും ന്യൂമെക്സിക്കോയിലെയും പർ‌‌വതപ്രാന്തങ്ങളിൽ കാണപ്പെടുന്ന ''അരിസോണാ വാപ്പിറ്റി'' എന്നിവ ഇവയിൽ പ്രധാനമാണ്. ഏതായലും എൽക്കുകൾക്ക് സ്വഭാവത്തിൽ റെഡ്‌‌ ഡിയറുമായി വളരെയധികം സാദൃശ്യം ഉണ്ട് ഇളംതണ്ടുകളും ഇലകളുമാണ് പ്രധാനഭക്ഷണം. ശരീരത്തിന്റെ അസാധാരണമായ ഉയരം മൂലം ആഹാര സമ്പാതനം സുഗമമായിത്തീരുന്നു.<ref>http://www.protrails.com/trackdetails.php?trackID=20 Elk</ref>
 
എൽക് ഒരു സമൂഹജീവിയാണെന്ന് പറയാൻ വയ്യ. കനമുള്ളതാണ് ഇതിന്റെ ശബ്ദം ആരോഹണാവരോഹണങ്ങൾ ഒന്നിച്ചു ചേർന്നതാണ് ഇവയുടെ കരച്ചിൽ (bellowing). ഗർഭകാലം 8 മുതൽ 9 വരെ മാസമാകുന്നു ഒരു പ്രസവത്തിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും.
<ref>http://www.statesymbolsusa.org/Utah/Elk_Rocky_MT.html Rocky Mountain Elk</ref>
യൂറോപ്യൻ എൽക് നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ [[യൂറോപ്|യൂറോപ്പിൽ]] നിന്ന് തിരോധാനം ചെയ്തുകഴിഞ്ഞു. മൂന്നാം ശതകം വരെയും ഇവ [[ഫ്രാൻസ്|ഫ്രാൻസിൽ]] ധാരാളമായുണ്ടായിരുന്നു. എന്നാൽ ഇന്ന് സ്കാൻഡിനേവിയ, കിഴക്കൻ പ്രഷ്യ, ഫിൻലഡ്, [[റഷ്യ|റഷ്യയുടെ]] വടക്കൻ പ്രദേശങ്ങൾ, സൈബീരിയ എന്നിവിടങ്ങളിലായി ഇവ ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽതന്നെ [[അമേരിക്ക|അമേരിക്കൻ]] എലക്കുകൾ വംശനാശത്തിന്റെ വക്കിൽ എത്തിയിരുന്നു. എന്നാൽ ഗവണ്മെന്റിടപെട്ട് ഇതിനെ ഒരു സമ്രക്ഷിതവർഗമായി പ്രഖ്യാപിച്ചു രക്ഷിച്ചതിനാൽ അതു തടയപ്പെട്ടു. ഇവയുടെ കൊമ്പുകൾ യൂറോപ്യൻ എൽക്കിന്റേതിനെക്കാൾ മെച്ചപ്പെട്ടതായി ഗണിക്കപ്പെടുന്നു.<ref>http://www.animalcorner.co.uk/wildlife/elk.html Elk Description</ref>
 
==അവലംബം==
 
<references/>
 
==വീഡിയോസ്==
 
* http://www.evri.com/organism/elk-0x392645/videos
"https://ml.wikipedia.org/wiki/എൽക്" എന്ന താളിൽനിന്ന് ശേഖരിച്ചത്