"ബെർലിൻ മതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പശ്ചിമ പൂർ‌വ്വ ജർമ്മനികൾക്കിടയിൽ നിലനിന്ന...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
പശ്ചിമ പൂർ‌വ്വ ജർമ്മനികൾക്കിടയിൽ നിലനിന്നിരുന്നതും പിന്നീട് പൊളിച്ചുനീക്കപ്പെട്ടതുമായ മതിലാണ്‌ ബർലിൻ മതിൽ.1961ലാണ്‌ ഇതു നിർമ്മിക്കപ്പെട്ടത്.
 
== നിർമാണത്തിനു പിന്നിൽ==
പശ്ചിമ ജർമനി അഥവാ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി പാശ്ചാത്യ നിയന്ത്രണത്തിലായിരുന്നു.പൂർ‌വ്വ ജർമ്മനി അഥവാ ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് സോവിയറ്റ് നിയന്ത്രണത്തിലും.സമ്പൽ സമൃദ്ധിയിലും സ്വാതന്ത്ര്യത്തിലും പശ്ചിമജർമ്മനി ഏറെ മുന്നിലായിരുന്നത് ഇരു ജർമനികൾക്കിടയിലും ശീതയുദ്ധത്തിനിടയാക്കി.ഇതുമൂലമുള്ള അഭയാർഥിപ്രവാഹം തടയുന്നതിനായി 1961 ആഗസ്റ്റിൽ പൂർ‌വ്വജർമ്മനിനിയിലെ കമ്യൂണിസ്റ്റ് സർക്കാർ ജർമ്മനികളെ വേർതിരിച്ച് ഒരു മതിൽ തീർക്കുകയുണ്ടായി.ഇതാണ്‌ ബെർലിൻ മതിൽ. 155 കിലോമീറ്റർ നീളമുണ്ടായിരുന്നു ഈ മതിലിന്‌.116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും ഇതിനുണ്ടായിരുന്നു.
 
== അവലംബം ==
 
[[മാതൃഭൂമി]] ഹരിശ്രീ 2009 ഡിസംബർ 26
"https://ml.wikipedia.org/wiki/ബെർലിൻ_മതിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്