"സമാൻ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
| place of burial =
|}}
1793 മുതൽ 1800 വരെ [[ദുറാനി സാമ്രാജ്യം|ദുറാനി സാമ്രാജ്യത്തിന്റെ]] ചക്രവർത്തിയായിരുന്നു '''സമാൻ ഷാ ദുറാനി''' (c.1770 - 1844). ഇദ്ദേഹം [[തിമൂർ ഷാ ദുറാനി|തിമൂർ ഷാ ദുറാനിയുടെ]] അഞ്ചാമത്തെ പുത്രനും ദുറാനി സാമ്രാജ്യസ്ഥാപകൻ [[അഹ്മദ് ഷാ ദുറാനി|അഹ്മദ് ഷാ ദുറാനിയുടെ]] പൗത്രനുമായിരുന്നു. ദുറാനി സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയാണ് സമാൻ ഷാ. പിൻ‌ഗാമിയെ പ്രഖ്യാപിക്കാതെ തന്റെ പിതാവ് തിമൂർ മരണമടഞ്ഞതിനു ശേഷം, പ്രമാണിമാരായ തന്റെ മറ്റു സഹോദരന്മാരെ പിന്തള്ളിയാണ് സമാൻ ഷാ ചക്രവർത്തിയായത്.
 
== അധികാരത്തിലേക്ക് ==
ദുറാനി സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തിയായിരുന്ന തിമൂർ ഷാ, 1793 മേയ് 20-ന് കാബൂളില്‍ വച്ച് ആകസ്മികമായാണ് മരണമടഞ്ഞത്. 23 ആണ്മക്കളും 13 പെണ്മക്കളുമായി 36 മക്കള്‍ തിമൂറിനുണ്ടായിരുന്നു. തിമൂറിന്റെ മരണസമയത്ത്, മൂത്തമകന്‍ ഹുമായൂണ്‍, കന്ദഹാറിലേയും മറ്റൊരു മകന്‍ [[മഹ്മൂദ് ഷാ ദുറാനി|മഹ്മൂദ്]] ഹെറാത്തിലേയും, അബ്ബാസ് എന്ന ഒരു മകന്‍ പെഷവാറിലേയും ഭരണനിര്‍വാഹകരായിരുന്നു. മൂവരും യഥാക്രമം സാദോസായ്, പോപത്സായ്, ഇഷാഖ്സായ് വംശത്തില്‍പ്പെട്ട സ്ത്രീകളില്‍ തിമൂറിനുണ്ടായ പുത്രന്മാരായിരുന്നു.
"https://ml.wikipedia.org/wiki/സമാൻ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്