"രാമു കാര്യാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[ചിത്രം:neelakuyil.jpg|right|thumb|200px|നീലക്കുയിലിലെ ഒരു രംഗം]]
 
[[നീലക്കുയില്‍ (മലയാളചലച്ചിത്രം)|നീലക്കുയില്‍]] എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് രാമു കാര്യാട്ട് (ജനനം - 1928, മരണം - 1979). അദ്ദേഹത്തിന്റെ [[ചെമ്മീന്‍ (മലയാളചലച്ചിത്രം)|ചെമ്മീന്‍]] മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ മലയാള ചിത്രമാണ്‌.മലയാളസിനിമയ്ക്ക് ദേശീയതലത്തില്‍ ലഭിച്ച ആദ്യ അംഗീകാരവുമിതാണ് .
 
[[1954]]-ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ മലയാള സിനിമയില്‍ ഒരു വഴിത്തിരിവായിരുന്നു. അതുവരെ തമിഴ്, അന്യഭാഷാ ചിത്രങ്ങളെ അനുകരിച്ച് ദൈവികവും അതി-കാല്പനികവുമായ ചിത്രങ്ങള്‍ മാത്രം പുറത്തിറക്കിയിരുന്ന മലയാള സിനിമയില്‍ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കില്‍ മണ്ണിന്റെ മണമുള്ള ഒരു ചിത്രമായി നീലക്കുയില്‍ മാറി. കവിയും ഗാന രചയിതാവും സംവിധായകനുമായ [[പി.ഭാസ്കരന്‍|പി. ഭാസ്കരനു]]മൊന്നിച്ചാണ് നീലക്കുയില്‍ രാമു കാര്യാട്ട് സംവിധാനം ചെയ്തത്.ഈ ചിത്രം പ്രസിഡന്റിന്റെ വെള്ളിമെഡല്‍ നേടി.
 
1965-ല്‍ [[തകഴി ശിവശങ്കരപ്പിള്ള]]യുടെ [[കേന്ദ്ര സാഹിത്യ അക്കാദമി]] പുരസ്കാരം നേടിയ ചെമ്മീന്‍ എന്ന കൃതിയെ മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടുന്ന തെക്കേ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ചിത്രമായി മാറ്റുവാന്‍ രാമു കാര്യാട്ടിനു കഴിഞ്ഞു. ഉത്തരേന്ത്യയില്‍ നിന്ന് സംഗീത സംവിധാനം, ചലച്ചിത്ര സംയോജനം, എന്നിങ്ങനെയുള്ള പല ജോലികള്‍ക്കും രാമു കാര്യാട്ട് കലാകാരന്മാരെ കൊണ്ടുവന്നു. ഇതും മലയാള സിനിമയില്‍ ആദ്യമായിട്ടായിരുന്നു.
 
രാമു കാര്യാട്ടിന്റെ ചിത്രങ്ങള്‍ സാമ്പത്തിക വിജയം ലക്ഷ്യമാക്കിയ മുഖ്യധാരാ ചിത്രങ്ങളായിരുന്നു. എങ്കിലും കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ക്കു സമ്മാനിക്കുവാന്‍ രാമു കാര്യാട്ടിനു കഴിഞ്ഞു.കാര്യാട്ട് സംവിധാനം ചെയ്ത 12 ചിത്രങ്ങളില്‍ ഒന്നു തെലുങ്കാണ്.1975-ലെ മോസ്‌കോ ചലച്ചിത്രമേളയിലെ ജൂറി. ഇടതുപക്ഷ അനുഭാവിയായിരുന്ന കാര്യാട്ട് അസംബ്ലിയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഒരുപ്രാവശ്യം അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. --```` 10:02, 11 ഫെബ്രുവരി 2010 (UTC)
 
== രാമു കാര്യാട്ടിന്റെ ചലച്ചിത്രങ്ങള്‍ ==
"https://ml.wikipedia.org/wiki/രാമു_കാര്യാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്