"ഗുരു ദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ചലച്ചിത്രനടനും സംവിധായകനും നിര്‍മാതാവും. ന...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
ചലച്ചിത്രനടനും സംവിധായകനും നിര്‍മാതാവും. നവസിനിമയുടെ സന്ദേശവും വ്യാപാരസിനിമയുടെ സൗന്ദര്യവും ഒത്തുചേര്‍ന്ന ഏതാനും ചിത്രങ്ങള്‍ക്ക് രൂപം നല്കി.
==ജീവിതരേഖ==
ബാംഗളൂരില്‍ ജനിച്ചു. വിദ്യാഭ്യാസം [[കല്‍ക്കട്ട]]യില്‍. [[ഉദയശങ്കറു]]ടെ ഡാന്‍സ് അക്കാദമിയില്‍ (അല്‍മേറ) നൃത്താഭ്യസനം നടത്തി (1942-44). 1944-ല്‍ പ്രഭാത് സ്റ്റുഡിയോയില്‍ ചേരുന്നതിനുമുമ്പ് കല്‍ക്കട്ടയില്‍ ടെലഫോണ്‍ ഓപ്പറേറ്ററായി പ്രവര്‍ത്തിച്ചു. `[[പ്രഭാതി]]'ല്‍ നടന്‍, നൃത്തസംവിധായകന്‍, അസി. ഡയറക്ടര്‍ എന്നീ നിലകളില്‍
ജോലി ചെയ്തു. 1946-ല്‍ [[ദേവാനന്ദി]]നെ കണ്ടുമുട്ടി. 1952-ല്‍ നവകേതന്റെ
[[ബാസി]] എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു. 1956-ല്‍ [[സി.ഐ.ഡി.]]
എന്ന ചിത്രത്തില്‍ [[വഹീദാറഹ്മാനെ ]]സിനിമാരംഗത്ത് അവതരിപ്പിച്ചു. ഇന്ത്യയിലെ
ആദ്യത്തെ [[സിനിമാസ്‌കോപ്പ് ]]ചിത്രം [[കാഗസ് കാ ഫൂല്‍ ]]നിര്‍മിച്ചു. ആ ചിത്രം വിപണിയില്‍ പരാജയപ്പെട്ടു. പിന്നീട് സംവിധാന രംഗത്തുനിന്നു പിന്മാറിയെങ്കിലും നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തനം തുടര്‍ന്നു. [[ആത്മഹത്യ]]യിലൂടെയായിരുന്നുയിലൂടെ
യായിരുന്നു ഈ പ്രതിഭാധനന്റെ അന്ത്യം. അവസാനചിത്രമായ [[ബഗാരേം ഫിര്‍ ആയേഗി]] മരണാനന്തരമാണ് പൂര്‍ത്തിയാക്കപ്പെട്ടത് (1966 ല്‍). [[കെ.അസീഫിന്റെ]]
ലവ് ആന്‍ഡ് ഗോഡ് ആണ് പൂര്‍ത്തിയാകാതിരുന്ന മറ്റൊരു ചിത്രം. ഈ ചിത്രം
1986 ല്‍ റിലീസ് ചെയ്യപ്പെട്ടു. പൂര്‍ണമായും പുനര്‍നിര്‍മിക്കപ്പെട്ട നിലയില്‍.
 
==മറ്റ് പ്രധാനചിത്രങ്ങള്‍==
പ്യാസ, കാഗസ് കാ ഫൂല്‍, ചൗദഹ് വിന്‍ കാ ചാങ്, സാഹിബ് ബീബി ഔര്‍ ഗുലാം.
"https://ml.wikipedia.org/wiki/ഗുരു_ദത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്