"കീർത്തിചക്ര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
തീവ്രവാദികള്‍ മുസ്ലീമുകളുടെ വലിയ ഒരു പള്ളിയായ ഹസ്രത്ബാല്‍ ഷ്റൈനെ മിസ്സൈല്‍ വച്ച് തകര്‍ക്കാന്‍ പദ്ധതി ഇടുന്നു. ഇത് മുസ്ലീം സമുദായത്തിനെ വ്രണപ്പെടുത്തുമെന്നും ഇത് ഇന്ത്യന്‍ പട്ടാളത്തിനെതിരേയുള്ള വികാരമാകുമെന്നും അവര്‍ കണക്കുകൂട്ടി. ഇതിനായി ഹസ്റ്റ്രത്ബാലിലേയ്ക്ക് മിസൈല്‍ ഉന്നം വയ്ക്കാന്‍ പറ്റിയ ഒരു വീട് കണ്ടുപിടിച്ച് അവര്‍ ആ വീട് പിടിച്ചെടുത്തു. ആ വീട്ടില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ ഇവര്‍ ബലാത്സംഘം ചെയ്യുകയും എതിര്‍ത്ത ഒരു വ്യക്തിയെ വെടിവച്ച് കൊല്ലുകയും ചെയ്തു. ഈ വെടിയൊച്ച അവിടെ റോന്ത് ചുറ്റുകയായിരുന്ന പട്ടാളക്കാര്‍ കേള്‍ക്കുകയും അവര്‍ എന്‍.എസ്.ജി. യെ വിവരം അറിയിക്കുകയും ചെയ്തു.
 
എന്‍.എസ്.ജി ഈ വീട് വളയുന്നു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ എന്‍.എസ്.ജി തീവ്രവാദികളെ പിടിക്കുകയും, ആ വീട്ടില്‍ ബന്ധികളാക്കപ്പെട്ടവരെ മോചിപ്പിക്കുകയും, മിസൈലിനെ നിര്‍ജ്ജീവമാക്കുകയും ചെയ്യുന്നു. പട്ടാളക്കാര്‍ മടങ്ങാന്‍ തുടങ്ങുമ്പോള്‍, തീവ്രവാദികളുടെ തലവന്റെ ശവശരീരം കാണാനില്ല എന്ന് ഒരു വ്യക്തി ചൂണ്ടിക്കാണിക്കുന്നു. തുടര്‍ന്ന് ഇവര്‍ അയാളെ തിരയുകയും മഹാദേവന്‍ അയാളെ കണ്ടെത്തുകയും ചെയ്യുന്നു. മഹാദേവന്റെ ഭാര്യയേയും മകളേയും വധിച്ച കൊലയാളിയും ആയിരുന്നു അയാള്‍. തുടര്‍ന്ന് മഹാദേവനും അയാളും തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും മഹാദേവനെ അയാള്‍ വെടിവയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ജയ്കുമാര്‍ ഇടയില്‍ കയറി മഹാദേവന്റെ ജീവന്‍ രക്ഷിച്ച് രാജ്യത്തിനു വേണ്ടി തന്റെ ജീവന്‍ ബലി നല്‍കി. ജയ്കുമാറിന്റെ സേവനങ്ങള്‍ക്ക് രാജ്യം [[കീര്‍ത്തിചക്ര (ബഹുമതി)|കീര്‍ത്തിചക്ര]] നല്‍കി ആദരിച്ചു.
{{രസംകൊല്ലി-ശുഭം}}
 
"https://ml.wikipedia.org/wiki/കീർത്തിചക്ര_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്