"ഇ. ഇക്കണ്ട വാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(+)
സ്വതന്ത്രകൊച്ചിയുടെ ആദ്യത്തെയും അവസാനത്തെയും പ്രധാനമന്ത്രിയായിരുന്നു ഇക്കണ്ടവാരിയര്‍(1890-1977. 1948-ലാണ് അദ്ദേഹം ഭരണം എറ്റെറ്റുക്കുന്നത്.
==ജീവിതരേഖ ==
കൊല്ലവര്‍ഷം 1065 മേടം 22-ന് തൃശൂര്‍ താലൂക്കിലെ ഇടക്കുന്നിദേശത്ത് ഇടക്കുന്നിവാരിയത്ത് പാര്‍വതിക്കുട്ടിവാരസ്യാര്‍ഊടെയുംപാര്‍വതിക്കുട്ടിവാരസ്യാരുടെയും കുട്ടനെല്ലൂര്‍ മേലേടത്ത് ശങ്കരന്‍ നമ്പൂതിരിയുടെയും മകനായാണ് ഇക്കണ്ടവാരിയര്‍ ജനിച്ചത്. ഇരിങ്ങാലക്കുട, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രാഥമികവിദ്യാഭ്യാസംകഴിഞ്ഞ് എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പരീക്ഷ ജയിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ബി.ഏ.യും മദ്രാസ് ലോ കോളേജില്‍നിന്ന് ബി.എഫ്.എല്‍.ഉം തിരുവനന്തപുരം ലോ കൊളേജില്‍നിന്ന് 1918-ല്‍ ബി.എല്‍ ബിരുദവും കരസ്ഥമാക്കി.
1914-ല്‍ മദ്രാസ് കോളേജില്‍ ബി.ഏ. പഠിച്ചുകൊണ്ടിരിക്കെ സ്വാതന്ത്രസമാരത്തില്‍ ആകൃഷ്ടനാവുകയും ആ വര്‍ഷം മദ്രാസില്‍‌വെച്ചു നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.
ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ശക്തമായി സ്വാധീനിച്ച ഇക്കണ്ടവാരിയര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണ്ണായകപങ്കുവഹിച്ചു.
1947-ല്‍ കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ അദ്ധ്യക്ഷനായ ഇക്കണ്ടവാരിയര്‍ കൊച്ചിയെ രാജഭരണത്തില്‍നിന്ന് മോചിപ്പിക്കാന്‍ തീവ്രമായി പരിശ്രമിച്ചു. 1948-ല്‍ കൊച്ചിസംസ്ഥാനം സ്വതന്ത്രമാകുകയും കൊച്ചിയുടെ ആദ്യപ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. പിന്നീട് കൊച്ചി തിരുവിതാംകൂറില്‍ ലയിക്കുകയും മലബാറുമായിച്ചേര്‍ന്ന് 1956-ല്‍ കേരളസംസ്ഥാനം നിലവില്‍ വരികയും ചെയ്തു.
1977 ജൂണ്‍ 8-നായിരുന്നു ഇക്കണ്ടവാരിയരുടെ മരണം.
 
== അവലംബം ==
*[http://www.edakkunnitemple.org/warriam.html www.edakkunnitemple.org]
1,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/604834" എന്ന താളിൽനിന്ന് ശേഖരിച്ചത്