"LZ 129 ഹിൻഡെൻബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: പൌ → പൗ (2)
(ചെ.) (robot Adding: bg:Хинденбург)
(യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: പൌ → പൗ (2))
 
==രൂപകല്‍പ്പന==
1925 മുതല്‍ 1934 വരെ ജര്‍മ്മനിയുടെ രാഷ്ട്രപതിയായിരുന്ന [[പോള്‍ വോണ്‍ ഹിന്‍ഡെന്‍ബര്‍ഗ്|പോള്‍ വോണ്‍ ഹിന്‍ഡെന്‍ബര്‍ഗിന്‍റെ]] (1847-1934) പേരാണ് ഈ ആകാശനൌക‍യുടെ പേരിനാധാരം. ആദ്യം ഇതിന് [[അഡോള്‍ഫ് ഹിറ്റ്ലെര്‍]] എന്ന പേരാണ് തീരുമാനിച്ചിരുന്നതെങ്കിലും ലുഫ്ഷിബൌ സെപ്പെലിന്റെ ഡയറക്ടറായിരുന്ന ഹ്യൂഗോ എക്നെര്‍ നാസിവിരുദ്ധനായിരുന്നതിനാല്‍ ആ പേര് നിലവില്‍ വന്നില്ല. [[ഡ്യുറാലുമിന്‍]] ഉപയോഗിച്ച് നിര്‍മ്മിച്ച ഈ വിമാനത്തിന് 245 മീറ്റര്‍ (804 അടി) നീളവും 41 മീറ്റര്‍ (135 അടി) വ്യാസവും ഉണ്ടായിരുന്നു. 16 ബാഗുകള്‍ അഥവാ കോശങ്ങളിലായി സംഭരിക്കാവുന്ന 200,000 മീറ്റര്‍ ക്യൂബ് വാതകം മൂലം ഈ വിമാനത്തിന് 1.099 [[ന്യൂട്ടണ്‍]] (247,000 പൌണ്ട്പൗണ്ട്) ലിഫ്റ്റ് (മുകളിലേക്ക് ഉയര്‍ന്നു പൊങ്ങാനുള്ള ശക്തി) വരെ ആര്‍ജ്ജിക്കാന്‍ കഴിവുണ്ടായിരുന്നു. 890 [[കിലോവാട്ട്]] ശക്തി(1200 കുതിര ശക്തി)യുള്ള നാല് [[ഡൈമ്ലെര്‍-ബെന്‍സ്]] എഞ്ചിനുകള്‍ ഹിന്‍ഡെന്‍ബര്‍ഗിന് 135 കിലോമീറ്റര്‍ പ്രതി മണിക്കൂര്‍ (മണിക്കൂറില്‍ 84 മൈല്‍) വേഗത നല്‍കി.
 
[[ടൈറ്റാനിക്ക്|ടൈറ്റാനിക്കിന്റെ ]] നീളത്തോളം വരുമായിരുന്ന ഹിന്‍ഡെന്‍ബര്‍ഗിന് നാലു [[ബോയിങ്]] 747 വിമാനങ്ങള്‍ അറ്റത്തോടറ്റം നിരയായി നിര്‍ത്തിയാല്‍ ആ മൊത്തം നീളത്തിനേക്കാളധികം നീളം കാണുമായിരുന്നു. ഇതിന് യാത്രക്കാര്‍ക്കായി 50 കാബിനുകളുണ്ടായിരുന്നു (1937 ല്‍ ഇത് 72 ആയി വികസിപ്പിച്ചു). കൂടാതെ 61 ജീവനക്കാര്‍ക്കാരേയും ഉള്‍ക്കൊള്ളാന്‍ കഴിവുണ്ടായിരുന്നു.
 
[[ലുഫ്ഷിബൌ സെപ്പെലിന്‍]] എന്ന കമ്പനി 1935 ല്‍ 500,000 പൌണ്ട്പൗണ്ട് ചെലവാക്കി നിര്‍മ്മിച്ച ഈ വിമാനം അതിന്റെ ആദ്യത്തെ പറക്കല്‍ നടത്തിയത് 1934 മാര്‍ച്ച് 4 നായിരുന്നു. ജെര്‍മനി മുതല്‍ ലേക്ഹര്‍സ്റ്റ് വരെ പറക്കാന്‍ ഒരു ടിക്കറ്റിന്‍റെ വില 400 അമേരിക്കന്‍ ഡോളറായിരുന്നു. (2006 ലെ സൂചിക പ്രകാരം ഇത് ഇക്കാലത്തെ ഏകദേശം 5900 അമേരിക്കന്‍ ഡോളറിന് തുല്യമാണ്). അതിനാല്‍ ഹിന്‍ഡെന്‍ബര്‍ഗില്‍ അക്കാലത്തെ പ്രമാണികള്‍ക്കും നേതാക്കള്‍ക്കും മാത്രമേ പറക്കാന്‍ കഴിവുണ്ടായിരുന്നുള്ളൂ.
 
ഈ വിമാനത്തില്‍ ആദ്യം [[ഹീലിയം]] നിറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയുടെ]] സൈനിക ഉപരോധം മൂലം ജെര്‍മനിക്ക് ഹീലിയം കിട്ടാതെ വന്നതിനാല്‍ ജെര്‍മനിക്കാര്‍ വിമാനത്തിന്‍റെ രൂപകല്‍പ്പന തന്നെ മാറ്റി [[ഹൈഡ്രജന്‍]] നിറക്കാവുന്ന വിധത്തിലാക്കി. ഹൈഡ്രജന്‍ വാതകത്തിന്‍റെ അപകട സാധ്യതകള്‍ നന്നേ മനസ്സിലാക്കിയിരുന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ വിമാനത്തിന്‍റെ സുരക്ഷക്കായി പല വിധ മുന്‍കരുതലുകളും എടുത്തിരുന്നു.
6,317

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/59830" എന്ന താളിൽനിന്ന് ശേഖരിച്ചത്