"തൊട്ടുകൂടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
== ചരിത്രം ==
ഇന്ത്യയില്‍ വേദകാലത്തു തന്നെ തുടങ്ങിയ ജാതിവ്യവസ്ഥയുടെ ഉപോല്‍‌പന്നമായാണ് തൊട്ടുകൂടായ്മയെ വിലയിരുത്തുന്നത്. ക്രിസ്തുവര്‍ഷം ആദ്യനൂറ്റാണ്ടോടെയാണ് ജാതി വ്യവസ്ഥ പൂര്‍ണമായും നിലവില്‍ വരുന്നത്. അധിനിവേശ ആര്യന്‍‌മാരിലെ ഏറ്റവും ദരിദ്രരും ദ്രാവിഡരും ഉള്‍പ്പെടുന്ന ശൂദ്രരാ‍യിരുന്നു ജാതി ചങ്ങലയുടെ ഏറ്റവും ഒടുവിലെ കണ്ണി. ചണ്ഡാളരെപ്പോലുള്ള വിഭാഗങ്ങള്‍ ജാതിവ്യവസ്ഥക്കു പുറത്തായിരുന്നു. ശൂദ്രര്‍ക്ക് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിര്രുന്നില്ല. പൂജ നടത്താനും വേദം കേള്‍‌ക്കാനുമുള്ള അവകാശവും ശൂദ്രര്‍ക്കുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥക്കു പുറത്തായിരുന്ന വിഭാഗത്തിന് നഗരത്തില്‍ താമസിക്കാനോ പൊതുവഴിയിലൂടെ നടക്കന്‍ പോലുമോ ഉള്ള് അവകാശം ഉണ്ടായിരുന്നില്ല.
 
 
 
{{Stub}}
"https://ml.wikipedia.org/wiki/തൊട്ടുകൂടായ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്