"മരിയ ഗൊരെത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
ഇറ്റലിയിലെ അങ്കോണ പ്രവിശ്യയില്‍ കൊറിനാള്‍ഡോ എന്ന സ്ഥലത്ത് 1980 ഒക്ടോബര്‍ 16നാണ് മരിയ ഗൊരേത്തി ജനിച്ചത്. മരിയ തെരേസ ഗൊരേത്തി<ref>Vinzenz Ruef, ''Die Wahre Geschichte von der hl. Maria Goretti'', Miriam, Jestetten, 1992, ISBN 3-87499-101-3 p. 12</ref> എന്നായിരുന്നു ബാല്യത്തിലെ പേര്. മരിയ മാതാപിതാക്കളുടെ ആറുമക്കളില്‍ മൂന്നാമത്തെ സന്താനമായിരുന്നു<ref>Ruef, 12</ref>. മരിയക്ക് ആറു വയസ്സായപ്പോഴേക്കും അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയധികം മോശമാകുകയും കൃഷി സ്ഥലമെല്ലാം വിറ്റ് മറ്റു കര്‍ഷകര്‍ക്കു വേണ്ടി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.അധികം താമസിയാതെ മരിയയുടെ പിതാവ് രോഗ ബാധിതനാവുകയും, മരിയക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ മരണമടയുകയും ചെയ്തു<ref>Ruef, 21</ref>. അമ്മയും സഹോദരങ്ങളും പാടത്ത് ജോലി ചെയ്യുമ്പോള്‍ വീടു വൃത്തിയാകുകയും പാചകം ചെയ്യുകയും മറ്റും ചെയ്തിരുന്നത് മരിയയായിരുന്നു. വളരെ കഷ്ടത നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും മരിയയുടെ കുടുംബാംഗങ്ങള്‍ എല്ലാവരും വളരെ സ്നേഹത്തോടെയായിരുന്നു ജീവിച്ചിരുന്നത്. ദൈവത്തിലുള്ള അഗാധമായ വിശ്വാസവും സ്നേഹവും അവര്‍ പങ്കുവച്ചു. പിന്നീട് അവര്‍ ലീ ഫെറീ എന്ന സ്ഥലത്തേക്ക് താമസം മാറുകയും അവിടെ സെറിനെല്ലി എന്ന കുടുംബത്തിന്റെ കൂടെ അവരുടെ വീടിന്റെ ഒരു ഭാഗത്ത് താമസമാരംഭിക്കുകയും ചെയ്തു<ref>Ruef, 20</ref>.
==രക്തസാക്ഷിത്വം==
[[പ്രമാണം:Cascina Antica.jpg|thumb|left|ലാ കാസ്കിന ആന്റിക്ക (വലത്), മരിയ ഗൊരെത്തി രക്തസാക്ഷിത്വം വരിച്ച സ്ഥലം]]
1902 ജൂലൈ രണ്ടാം തിയതിയാണ് മരിയ കൊല ചെയ്യപ്പെട്ടത്. വീട്ടില്‍ ഒറ്റക്കിരുന്ന് വസ്ത്രം തുന്നിക്കൊണ്ടിരുന്ന മരിയയെ സെറിനെല്ലി കുടുംബത്തിലെ അലസ്സാണ്ട്രോ തന്റെ ഇം‌ഗിതത്തിനു വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും അല്ലാത്ത പക്ഷം കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അയാള്‍ അവളെ മാനഭം‌ഗപെടുത്താന്‍ ഒരുങ്ങുകയായിരുന്നു. എന്നല്‍ മരിയ അയാള്‍ ചെയ്യാന്‍ പോകുന്നത് മരണകരമായ പാപമാണെന്നും നരകത്തില്‍ പോകുമെന്നും പറഞ്ഞ് അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു<ref>Ruef, 46</ref>. ഒടുവില്‍ കീഴ്പെടുന്നതിനേക്കാള്‍ മരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് മരിയ പറഞ്ഞപ്പോള്‍ അയാള്‍ പതിനൊന്നു തവണ മരിയയെ കഠാര കൊണ്ട് കുത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മരിയയെ വീണ്ടും മൂന്നു തവണ കൂടി അലസ്സാണ്ട്രോ കുത്തി<ref>Ruef, 44</ref>.
 
ആ സമയത്ത് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന മരിയയുടെ അനിയത്തി തെരേസ ബഹളം കേട്ട് ഉണർന്നു നിലവിളിച്ചു. അതു കേട്ട് ഓടിയെത്തിയ അലസ്സാണ്ട്രോയുടെ പിതാവും മരിയയുടെ അമ്മയും ചേർന്ന് രക്തം വാർന്നു കിടക്കുകയായിരുന്ന മരിയയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെ അവളെ അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയക്ക് വിധേയയാക്കി. എന്നാൽ പരിക്കുകൾ ഭിഷഗ്വരന്മാർക്ക് ചികിത്സിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു. ശസ്ത്രക്രിയക്കിടയിൽ അവൾക്ക് ബോധം തിരിച്ചു വന്നു. അപ്പോൾ ആ ആശുപത്രിയിലെ ഫാർമസിസ്റ്റ് അവളോട് പറഞ്ഞു "മരിയ നീ പറുദീസയിലായിരിക്കുമ്പോൾ എന്നെയും ഓർക്കുക". അപ്പോൾ മരിയ അദ്ദേഹത്തോട് പറഞ്ഞു "ആരറിഞ്ഞു നമ്മളിരാണ് അവിടെ ആദ്യം എത്തുക എന്ന്". അപ്പോൾ "അത് നീയായിരിക്കും" എന്നു പറഞ്ഞ അദ്ദേഹത്തോട് മരിയ പ്രതിവചിച്ചു "എങ്കിൽ തീർച്ചയായും ഞാൻ താങ്കളെ സ്മരിക്കും". സംഭവം നടന്ന് ഇരുപത് മണിക്കൂർ കഴിഞ്ഞപ്പോൾ മരിയ ഈ ലോകത്തോട് വിട പറഞ്ഞു. മരിക്കുന്നതിനു മുൻപ് അവൾ അലസ്സാണ്ട്രോയ്ക്ക് മാപ്പു കൊടുക്കുകയും, അയാളെ തനിക്ക് സ്വർഗത്തിൽ വച്ച് കാണണമെന്ന് പറയുകയും ചെയ്തു.
[[പ്രമാണം:Cascina Antica.jpg|thumb|left|ലാ കാസ്കിന ആന്റിക്ക (വലത്), മരിയ ഗൊരെത്തി രക്തസാക്ഷിത്വം വരിച്ച സ്ഥലം]]
==അലസ്സാണ്ട്രോയുടെ മാനസാന്തരം==
[[Image:Visé Maria Goretti.jpg|right|thumb|വിശുദ്ധ മരിയ ഗൊരേത്തിയുടെ രൂപം]]
മരിയയുടെ കൊലപാതകത്തിനു ശേഷം ഉടൻ തന്നെ അലസ്സാണ്ട്രോ പിടിക്കപ്പെട്ടു. ആ സമയത്ത് അയാൾക്ക് പ്രായപൂർത്തിയായിട്ടില്ലാതിരുന്നതിനാൽ ശിക്ഷ മുപ്പത് വർഷത്തെ ജയിൽ വാസമായി ചുരുങ്ങി. മൂന്നു വർഷത്തോളം അയാൾ മൗനിയായി തടവറയിൽ ജീവിച്ചു. ആയിടെ മൊൻസിഞ്ഞോർ ജിയൊവന്നി ബ്ലാദിനി എന്ന പേരുള്ള ഒരു ബിഷപ്പ് അയാളെ തടവറയിൽ ചെന്ന് സന്ദർശിക്കുകയുണ്ടായി. അതിനു ശേഷം അലസ്സാണ്ട്രോ അദ്ദേഹത്തിന് കൃതജ്ഞത പ്രകാശിപ്പിച്ചു കൊണ്ട് കത്തെഴുതി. ബിഷപ്പിന്റെ പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടു കൊണ്ട് എഴുതിയ ആ കത്തിൽ താൻ കണ്ട ഒരു സ്വപ്നത്തേക്കുറിച്ചും അയാൾ സൂചിപ്പിച്ചിരുന്നു. സ്വപ്നത്തിൽ മരിയ തനിക്ക് ലില്ലി പൂക്കൾ തരുന്നതായും ആ പൂക്കൾ തന്റെ കയ്യിലിരുന്ന് കത്തിയെരിയുന്നതായും<ref>Ruef, 87</ref> താൻ കണ്ടുവെന്ന് അയാൾ എഴുതിയുന്നു.
 
"https://ml.wikipedia.org/wiki/മരിയ_ഗൊരെത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്