"മരിയ ഗൊരെത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
[[പ്രമാണം:Cascina Antica.jpg|thumb|left|ലാ കാസ്കിന ആന്റിക്ക (വലത്), മരിയ ഗൊരെത്തി രക്തസാക്ഷിത്വം വരിച്ച സ്ഥലം]]
==അലസ്സാണ്ട്രോയുടെ മാനസാന്തരം==
മരിയയുടെ കൊലപാതകത്തിനു ശേഷം ഉടൻ തന്നെ അലസ്സാണ്ട്രോ പിടിക്കപ്പെട്ടു. ആ സമയത്ത് അയാൾക്ക് പ്രായപൂർത്തിയായിട്ടില്ലാതിരുന്നതിനാൽ ശിക്ഷ മുപ്പത് വർഷത്തെ ജയിൽ വാസമായി ചുരുങ്ങി. മൂന്നു വർഷത്തോളം അയാൾ മൗനിയായി തടവറയിൽ ജീവിച്ചു. ആയിടെ മൊൻസിഞ്ഞോർ ജിയൊവന്നി ബ്ലാദിനി എന്ന പേരുള്ള ഒരു ബിഷപ്പ് അയാളെ തടവറയിൽ ചെന്ന് സന്ദർശിക്കുകയുണ്ടായി. അതിനു ശേഷം അലസ്സാണ്ട്രോ അദ്ദേഹത്തിന് കൃതജ്ഞത പ്രകാശിപ്പിച്ചു കൊണ്ട് കത്തെഴുതി. ബിഷപ്പിന്റെ പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടു കൊണ്ട് എഴുതിയ ആ കത്തിൽ താൻ കണ്ട ഒരു സ്വപ്നത്തേക്കുറിച്ചും അയാൾ സൂചിപ്പിച്ചിരുന്നു. സ്വപ്നത്തിൽ മരിയ തനിക്ക് ലില്ലി പൂക്കൾ തരുന്നതായും ആ പൂക്കൾ തന്റെ കയ്യിലിരുന്ന് കത്തിയെരിയുന്നതായും<ref>Ruef, 87</ref> താൻ കണ്ടുവെന്ന് അയാൾ എഴുതിയുന്നു.
 
ജയിൽ മോചിതനായ ശേഷം അലസ്സാണ്ട്രോ മരിയയുടെ മാതാവ് അസ്സ്യുന്റയെ ചെന്ന് കാണുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. മരണ ശയ്യയിൽ വച്ച് മരിയ അയാൾക്ക് മാപ്പു കൊടുത്തുവെങ്കിൽ തനിക്കും ക്ഷമിക്കതിരിക്കാൻ ആവില്ല എന്നു പറഞ്ഞു കൊണ്ട് അവർ അയാൾക്ക് മാപ്പ് നൽകി. അന്നു തന്നെ അവർ രണ്ടു പേരും ചേർന്ന് വിശുദ്ധ കുർബാനയിൽ പങ്കു കൊള്ളുകയും അടുത്തടുത്ത് നിന്ന് കുർബാന സ്വീകരിക്കുകയും ചെയ്തു <ref>Ruef, 88</ref>. അലസ്സാണ്ട്രോ എന്നും മരിയയുടെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാർത്തിക്കുകയും തന്റെ കുഞ്ഞു വിശുദ്ധ എന്ന് വിളിക്കുകയും ചെയ്തിരുന്നു<ref>Ruef, 88-91</ref>. പിന്നീട് അലസ്സാണ്ട്രോ ഓർഡർ ഓഫ് ഫരിയാസ് മൈനർ കപ്പൂച്ചിൻ എന്ന സന്യാസ സഭയിൽ ചേരുകയും മരണം വരെ ഒരു ആശ്രമത്തിൽ റിസപ്ഷനിസ്റ്റും ഉദ്യാനപാലകനുമായി ജോലി ചെയ്ത് ജീവിക്കുകയും ചെയ്തു. 1970ൽ അലസ്സാണ്ട്രോ മരണമടഞ്ഞു.
 
==വിശുദ്ധയായി പ്രഖ്യാപിക്കുന്നു==
 
1947 ഏപ്രിൽ 27ന് മരിയയെ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ചടങ്ങിനിടയിൽ മാർപ്പാപ്പ മരിയയുടെ മാതാവിന്റെ ശിരസ്സിൽ കൈ വച്ച് അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു "അനുഗ്രഹീതയായ മാതാവ്, സന്തോഷവതിയായ മാതാവ്, അനുഗ്രഹീതയുടെ മാതാവ്"<ref>Ruef, 67</ref> .
മൂന്നു വർഷങ്ങൾക്ക് ശേഷം 1950 ജൂൺ 24ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു"<ref>"Lives of the Saints, For Every Day of the Year", p. 260</ref>. ആ ചടങ്ങിലും മരിയയുടെ അമ്മ പങ്കെടുത്തു. തന്റെ സന്താനത്തെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച ആദ്യത്തെ മാതാവായിരുന്നു അവർ. മരിയയുടെ ജീവിച്ചിരുന്ന നാല് സഹോദരരും അലസ്സാണ്ട്രോയും ചടങ്ങിൽ പങ്കെടുത്തു<ref>[http://www.mariagoretti.org/mariabio.htm ''St Maria Goretti Biography'']</ref> <ref>[http://www.catholic.org/saints/saint.php?saint_id=78 ''St. Maria Goretti'']</ref> <ref>[http://catholicism.about.com/cs/saints/a/mariagoretti.htm ''St Maria Goretti'']</ref>.
 
മൂന്നു വർഷങ്ങൾക്ക് ശേഷം 1950 ജൂൺ 24ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ആ ചടങ്ങിലും മരിയയുടെ അമ്മ പങ്കെടുത്തു. തന്റെ സന്താനത്തെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച ആദ്യത്തെ മാതാവായിരുന്നു അവർ. മരിയയുടെ ജീവിച്ചിരുന്ന നാല് സഹോദരരും അലസ്സാണ്ട്രോയും ചടങ്ങിൽ പങ്കെടുത്തു.
 
വലിയ ജനക്കൂട്ടം സന്നിഹിതരായിരുന്നതിനാൽ ചടങ്ങുകൾ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പുറത്ത് വച്ചാണ് നടത്തിയത്. പതിവിനു വിപരീതമായി അന്ന് മാർപ്പാപ്പ ലത്തീനിനു പകരം ഇറ്റാലിയൻ ഭാഷയിലാണ് സംസാരിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 500,000 ത്തോളം ആളുകളിൽ ഭൂരിഭാഗവും യുവജനങ്ങളായിരുന്നു. അവരോട് "നിങ്ങളുടെ വിശുദ്ധിക്കെതിരേയുള്ള ആക്രമണങ്ങളെ ദൈവ കൃപ കൊണ്ട് ചെറുക്കുമെന്ന് നിങ്ങൾ ദൃഡപ്രതിജ്ഞ ചെയ്യുന്നുവോ" എന്ന ചോദ്യത്തിന് "അതെ" എന്ന ഉത്തരം മാറ്റൊലി കൊണ്ടു.
"https://ml.wikipedia.org/wiki/മരിയ_ഗൊരെത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്