"മരിയ ഗൊരെത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
}}
 
കത്തോലിക്ക സഭയിലെ രക്തസാക്ഷിയായ ഒരു വിശുദ്ധയാണ് മരിയ ഗൊരെത്തി (ഒക്ടോബര്‍ 16, 1890 - ജൂലൈ 6, 1902). തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സില്‍ ഈ ബാലിക രക്തസാക്ഷിയാകുകയായിരുന്നു<ref>"Lives of the Saints, For Every Day of the Year", p. 259</ref>. കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചവരില്‍ വച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മരിയ ഗൊരെത്തി.
 
== ആദ്യ കാല ജീവിതം ==
ഇറ്റലിയിലെ അങ്കോണ പ്രവിശ്യയില്‍ കൊറിനാള്‍ഡോ എന്ന സ്ഥലത്ത് 1980 ഒക്ടോബര്‍ 16നാണ് മരിയ ഗൊരേത്തി ജനിച്ചത്. മരിയ തെരേസ ഗൊരേത്തി<ref>Vinzenz Ruef, ''Die Wahre Geschichte von der hl. Maria Goretti'', Miriam, Jestetten, 1992, ISBN 3-87499-101-3 p. 12</ref> എന്നായിരുന്നു ബാല്യത്തിലെ പേര്. മരിയ മാതാപിതാക്കളുടെ ആറുമക്കളില്‍ മൂന്നാമത്തെ സന്താനമായിരുന്നു<ref>Ruef, 12</ref>. മരിയക്ക് ആറു വയസ്സായപ്പോഴേക്കും അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയധികം മോശമാകുകയും കൃഷി സ്ഥലമെല്ലാം വിറ്റ് മറ്റു കര്‍ഷകര്‍ക്കു വേണ്ടി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.അധികം താമസിയാതെ മരിയയുടെ പിതാവ് രോഗ ബാധിതനാവുകയും, മരിയക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ മരണമടയുകയും ചെയ്തു<ref>Ruef, 21</ref>. അമ്മയും സഹോദരങ്ങളും പാടത്ത് ജോലി ചെയ്യുമ്പോള്‍ വീടു വൃത്തിയാകുകയും പാചകം ചെയ്യുകയും മറ്റും ചെയ്തിരുന്നത് മരിയയായിരുന്നു. വളരെ കഷ്ടത നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും മരിയയുടെ കുടുംബാംഗങ്ങള്‍ എല്ലാവരും വളരെ സ്നേഹത്തോടെയായിരുന്നു ജീവിച്ചിരുന്നത്. ദൈവത്തിലുള്ള അഗാധമായ വിശ്വാസവും സ്നേഹവും അവര്‍ പങ്കുവച്ചു. പിന്നീട് അവര്‍ ലീ ഫെറീ എന്ന സ്ഥലത്തേക്ക് താമസം മാറുകയും അവിടെ സെറിനെല്ലി എന്ന കുടുംബത്തിന്റെ കൂടെ അവരുടെ വീടിന്റെ ഒരു ഭാഗത്ത് താമസമാരംഭിക്കുകയും ചെയ്തു.
==രക്തസാക്ഷിത്വം==
1902 ജൂലൈ രണ്ടാം തിയതിയാണ് മരിയ കൊല ചെയ്യപ്പെട്ടത്. വീട്ടില്‍ ഒറ്റക്കിരുന്ന് വസ്ത്രം തുന്നിക്കൊണ്ടിരുന്ന മരിയയെ സെറിനെല്ലി കുടുംബത്തിലെ അലസ്സാണ്ട്രോ തന്റെ ഇം‌ഗിതത്തിനു വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും അല്ലാത്ത പക്ഷം കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അയാള്‍ അവളെ മാനഭം‌ഗപെടുത്താന്‍ ഒരുങ്ങുകയായിരുന്നു. എന്നല്‍ മരിയ അയാള്‍ ചെയ്യാന്‍ പോകുന്നത് മരണകരമായ പാപമാണെന്നും നരകത്തില്‍ പോകുമെന്നും പറഞ്ഞ് അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ കീഴ്പെടുന്നതിനേക്കാള്‍ മരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് മരിയ പറഞ്ഞപ്പോള്‍ അയാള്‍ പതിനൊന്നു തവണ മരിയയെ കഠാര കൊണ്ട് കുത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മരിയയെ വീണ്ടും മൂന്നു തവണ കൂടി അലസ്സാണ്ട്രോ കുത്തി.
"https://ml.wikipedia.org/wiki/മരിയ_ഗൊരെത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്