"മരിയ ഗൊരെത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
==രക്തസാക്ഷിത്വം==
1902 ജൂലൈ രണ്ടാം തിയതിയാണ് മരിയ കൊല ചെയ്യപ്പെട്ടത്. വീട്ടില്‍ ഒറ്റക്കിരുന്ന് വസ്ത്രം തുന്നിക്കൊണ്ടിരുന്ന മരിയയെ സെറിനെല്ലി കുടുംബത്തിലെ അലസ്സാണ്ട്രോ തന്റെ ഇം‌ഗിതത്തിനു വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും അല്ലാത്ത പക്ഷം കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അയാള്‍ അവളെ മാനഭം‌ഗപെടുത്താന്‍ ഒരുങ്ങുകയായിരുന്നു. എന്നല്‍ മരിയ അയാള്‍ ചെയ്യാന്‍ പോകുന്നത് മരണകരമായ പാപമാണെന്നും നരകത്തില്‍ പോകുമെന്നും പറഞ്ഞ് അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ കീഴ്പെടുന്നതിനേക്കാള്‍ മരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് മരിയ പറഞ്ഞപ്പോള്‍ അയാള്‍ പതിനൊന്നു തവണ മരിയയെ കഠാര കൊണ്ട് കുത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മരിയയെ വീണ്ടും മൂന്നു തവണ കൂടി അലസ്സാണ്ട്രോ കുത്തി.
 
ആ സമയത്ത് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന മരിയയുടെ അനിയത്തി തെരേസ ബഹളം കേട്ട് ഉണർന്നു നിലവിളിച്ചു. അതു കേട്ട് ഓടിയെത്തിയ അലസ്സാണ്ട്രോയുടെ പിതാവും മരിയയുടെ അമ്മയും ചേർന്ന് രക്തം വാർന്നു കിടക്കുകയായിരുന്ന മരിയയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെ അവളെ അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയക്ക് വിധേയയാക്കി. എന്നാൽ പരിക്കുകൾ ഭിഷഗ്വരന്മാർക്ക് ചികിത്സിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു. ശസ്ത്രക്രിയക്കിടയിൽ അവൾക്ക് ബോധം തിരിച്ചു വന്നു. അപ്പോൾ ആ ആശുപത്രിയിലെ ഫാർമസിസ്റ്റ് അവളോട് പറഞ്ഞു "മരിയ നീ പറുദീസയിലായിരിക്കുമ്പോൾ എന്നെയും ഓർക്കുക". അപ്പോൾ മരിയ അദ്ദേഹത്തോട് പറഞ്ഞു "ആരറിഞ്ഞു നമ്മളിരാണ് അവിടെ ആദ്യം എത്തുക എന്ന്". അപ്പോൾ "അത് നീയായിരിക്കും" എന്നു പറഞ്ഞ അദ്ദേഹത്തോട് മരിയ പ്രതിവചിച്ചു "എങ്കിൽ തീർച്ചയായും ഞാൻ താങ്കളെ സ്മരിക്കും". സംഭവം നടന്ന് ഇരുപത് മണിക്കൂർ കഴിഞ്ഞപ്പോൾ മരിയ ഈ ലോകത്തോട് വിട പറഞ്ഞു. മരിക്കുന്നതിനു മുൻപ് അവൾ അലസ്സാണ്ട്രോയ്ക്ക് മാപ്പു കൊടുക്കുകയും, അയാളെ തനിക്ക് സ്വർഗത്തിൽ വച്ച് കാണണമെന്നും മരിയ പറഞ്ഞു.
 
 
"https://ml.wikipedia.org/wiki/മരിയ_ഗൊരെത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്