"കെ.പി. ബ്രഹ്മാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
കടക്കാവൂര്‍ സുന്ദരം ഭാഗവതര്‍, ഡി.കെ. ജയറാം എന്നിവര്‍ക്കു കീഴില്‍ സംഗീതം അഭ്യസിച്ച ബ്രഹ്മാനന്ദന്‍ [[ആകാശവാണി|അഖിലേന്ത്യാ റേഡിയോയുടെ]] മികച്ച ലളിതഗാനത്തിനുള്ള പുരസ്കാരം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. [[കെ.രാഘവന്‍]] സംഗീത സംവിധാനം നിര്‍വഹിച്ച “കള്ളിച്ചെല്ലമ്മ” എന്ന ചിത്രത്തിനുവേണ്ടി പാടി 1969ല്‍ ചലച്ചിത്രലോകത്തെത്തി. ഈ സിനിമയ്ക്കുവേണ്ടി ബ്രഹ്മാനന്ദന്‍ ആലപിച്ച “മാനത്തേകായലില്‍...” എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. “തെക്കന്‍ കാറ്റ്” എന്ന ചിത്രത്തിലെ “പ്രിയമുള്ളവളേ നിനക്കുവേണ്ടി...”, “ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു” എന്ന ചിത്രത്തിലെ “താരകരൂപിണീ...” എന്നീ ഗാനങ്ങളും ഈ ഗായകന്റെ സ്വരത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
 
ചലച്ചിത്ര സംഗീത നിരൂപകനായ [[വി.ആര്‍. സുധീഷ്|വി.ആര്‍. സുധീഷിന്റെ]] അഭിപ്രായത്തില്‍ ആലാപനശുദ്ധിയും നാടകീയമായ വിസ്തൃതിയും കാമുകത്വവും ഭാവതീവ്രതയുമായിരുന്നു ബ്രഹ്മാനന്ദന്റെ പാട്ടുകളുടെ സവിശേഷതകള്‍<ref>{{cite news
|author =വി.ആര്‍. സുധീഷ്
|title =പാടിയത് ബ്രഹ്മാനന്ദന്‍
|publisher =ചിത്രഭൂമി
|page =34-35
|date =2006-08-13
|accessdate =2007-06-03
|language =മലയാളം
}}
</ref>. മിതഭാഷിയും തന്റേടിയുമായിരുന്ന അദ്ദേഹം അവസരങ്ങള്‍ക്കായി തേടിപ്പോകുന്ന പതിവില്ലായിരുന്നു. കെ. രാഘവന്‍, [[വി. ദക്ഷിണാമൂര്‍ത്തി]], [[എം.കെ. അര്‍ജുനന്‍]], [[എ.റ്റി. ഉമ്മര്‍]], [[ആര്‍.കെ. ശേഖര്‍]] എന്നീ സംഗീത സംവിധായകര്‍ക്കു കീഴിലാണ് ബ്രഹ്മാനന്ദന്‍ മിക്ക ഗാനങ്ങളും ആലപിച്ചത്. എന്നാല്‍ അക്കാലത്തെ ഏറ്റവും ശ്രദ്ധേയനായ സംഗീത സംവിധായകനായിരുന്ന [[ജി. ദേവരാജന്‍]] ബ്രഹ്മാനന്ദനെ നിരന്തരമായി അവഗണിച്ചിരുന്നു എന്ന ആരോപണമുണ്ട്.<ref>{{cite news
|author =വി.ആര്‍. സുധീഷ്
|title =പാടിയത് ബ്രഹ്മാനന്ദന്‍
|publisher =ചിത്രഭൂമി
|page =34
|date =2006-08-13
|accessdate =2007-06-03
|language =മലയാളം
}}
</ref>.
 
മലയാളത്തിനു പുറമേ തമിഴിലും ഏതാനും സിനിമകള്‍ക്കുവേണ്ടി പാടിയിട്ടുണ്ട്. [[ഇളയരാജാ]], ശങ്കര്‍ ഗണേഷ് എന്നീ സംഗീത സംവിധായകരായിരുന്നു തമിഴില്‍ ബ്രഹ്മാനന്ദന് അവസരം നല്‍കിയത്.
Line 9 ⟶ 27:
“മലയത്തിപ്പെണ്ണ്”, “കന്നിനിലാവ്” എന്നീ സിനിമകള്‍ക്കുവേണ്ടി ബ്രഹ്മാനന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഇതില്‍ കന്നിനിലാവ് പ്രദര്‍ശനത്തിനെത്തിയില്ല.
 
അന്‍പത്തെട്ടാം വയസില്‍ 2004 ഓഗസ്റ്റ് 10നു ബ്രഹ്മാനന്ദന്‍ അന്തരിച്ചു<ref>http://www.hindu.com/2004/08/11/stories/2004081108550400.htm ദ് ഹിന്ദുവിലെ വാര്‍ത്ത</ref>. ഭാര്യയും രണ്ടു മക്കളുമുണ്ട്. അദ്ദേഹത്തിന്റെ മകനായ [[രാകേഷ് ബ്രഹ്മാനന്ദന്‍|രാകേഷ് ബ്രഹ്മാനന്ദനും]] ചലച്ചിത്ര പിന്നണി ഗായകനാണ്.
 
==പുരസ്കാരങ്ങള്‍==
Line 16 ⟶ 34:
 
[[Category:മലയാള ചലച്ചിത്ര പിന്നണി ഗായകര്‍]]
 
*'''അവലംബം'''
<references/>
"https://ml.wikipedia.org/wiki/കെ.പി._ബ്രഹ്മാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്