"തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
1932-ല്‍ കേരള ഫ്ലൈയിങ് ക്ലബിന്‍റെ ഭാഗമായി സ്ഥാപിതമായി. തിരുവനന്തപുരം നഗരത്തില്‍ നിന്നും 5 കി.മീ ദൂരത്തിലാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം. 1991 ജനുവരി 1 ന് തിരുവനന്തപുരം വീമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. ഇവിടെ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങള്‍, സിംഗപ്പൂര്‍, മാലി ദ്വീപ്‌, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക്‌ നേരിട്ട്‌ വീമാന സര്‍വീസുകള്‍ ഉണ്ട്‌. ഇന്ത്യന്‍ ഏയര്‍ലൈന്‍സ്‌, ജെറ്റ്‌ ഏയര്‍വേയ്സ്‌, ഏയര്‍ ഡെക്കാന്‍, കിങ്ഫിഷര്‍ എയര്‍ലൈന്‍സ്, ഏയര്‍ സഹാറ, പാരമൗണ്ട്‌ ഏയര്‍വേയ്സ്‌ എന്നീ ആഭ്യന്തര വീമാന കമ്പനികളും, ഏയര്‍ ഇന്ത്യ, ഗള്‍ഫ്‌ ഏയര്‍, ഒമാന്‍ ഏയര്‍, കുവൈറ്റ്‌ ഏയര്‍വേയ്സ്‌, സില്‍ക്‌ ഏയര്‍, ശ്രീലങ്കന്‍ ഏയര്‍ലൈന്‍സ്‌, ഖത്തര്‍ ഏയര്‍വെയ്സ്‌ഏയര്‍വേയ്സ്‌, ഏയര്‍ അറേബ്യ, എമിറേറ്റ്സ്‌, ഇത്തിഹാദ് എയര്‍‍വേയ്സ് എന്നീ അന്താരഷ്ട്ര വീമാന കമ്പനികളും തിരുവനന്തപുരം വീമാനത്തവളത്തില്‍ നിന്ന്‌ സര്‍വീസുകള്‍ നടത്തുന്നു. രണ്ട്‌ സൈനികാവശ്യത്തിനായുള്ള വീമാനത്തവളങ്ങളും - ഒന്നു അന്താരാഷ്ട്രവീമാനത്തവളത്തിനടുത്തായും മറ്റൊന്ന്‌ ഇന്ത്യന്‍ ഏയര്‍ ഫോഴ്സിന്റെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ്‌ ആസ്ഥാനത്തും- ഉണ്ട്‌. സ്ഥിരമായുള്ള ഷെഡ്യൂള്‍ഡ്‌ സര്‍വീസുകള്‍ക്കു പുറമേ, ഫസ്റ്റ്‌ ചോയ്സ്‌ ഏയര്‍ വേയ്സ്‌, ലണ്ടന്‍ ഗാറ്റ്‌വിക്ക്‌, മൊണാര്‍ക്ക്‌ മുതലായ ചാര്‍ട്ടേര്‍ഡ്‌ സര്‍വീസുകളും ടൂറിസം സീസണോടനുബന്ധിച്ച്‌ ഇവിടെ ലാന്റ്‌ ചെയ്യാറുണ്ട്‌. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഏയര്‍പോര്‍ട്ട്‌ എന്ന പ്രത്യേകതയും തിരുവനന്തപുരം ഏയര്‍പ്പോര്‍ട്ട്ടിന്റെ പ്രാധാന്യത്തിനുകാരണമായിട്ടുണ്ട്‌. ശ്രീലങ്ക മാലിദ്വീപ്‌ എന്നിവയോട്‌ ഏറ്റവും അടുത്തുകിടക്കുന്നതിനാല്‍ അവിടങ്ങളിലേയ്ക്ക്‌ പോകുവാനായി തിരുവനന്തപുരത്തുനിന്ന്‌ ഇന്ത്യയിലെമറ്റു ഏയര്‍പ്പോര്‍ട്ടുകളേ അപേക്ഷിച്ച്‌ ചിലവും കുറവായിരിക്കും.
{{enstub|Trivandrum International Airport}}
[[en:Trivandrum International Airport]]