"എം.വി. ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

new article
 
മെര്‍ജ് ചെയ്യുന്നു
വരി 1:
'''മാടത്തില്‍ വാസുദേവന്‍''' ('''എം. വി. ദേവന്‍''') (ജനനം - [[1928]] [[ജനുവരി 15]]) [[കേരളം|കേരള]]ത്തിലെ പ്രമുഖനായ ഒരു ശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രാസംഗകനുമാണ്. കേരളത്തിലെ ആധുനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ പ്രചാരകരില്‍ മുമ്പന്‍.വാസ്തുശില്പ മേഖലയില്‍ [[ലാറി ബേക്കര്‍|ലാറി ബേക്കറുടെ]] അനുയായി. [[മയ്യഴി|മയ്യഴിയിലെ]] മലയാള കലാഗ്രാമത്തിന്റെ ഹോണററി ഡയറക്ടര്‍.

[[തലശ്ശേരി]] [[പന്നിയൂര്‍]] എന്ന ഗ്രാമത്തിലാണ് ദേവന്‍ ജനിച്ചത്. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം അദ്ദേഹം [[1946]]-ല്‍ [[മദ്രാസ്|മദ്രാസി]]ലേക്ക് ചിത്രകല പഠിക്കുവാനായി പോയി. മദ്രാസ് സര്‍ക്കാര്‍ കലാ-കരകൌശല വിദ്യാലയത്തില്‍ നിന്ന് [[ഡി.പി. റോയ്]], [[കെ.സി.എസ്. പണിക്കര്‍]] തുടങ്ങിയ ചിത്രകലയിലെ മഹാരഥന്മാരില്‍ നിന്ന് അദ്ദേഹം ചിത്രകല്‍ അഭ്യസിച്ചു.
 
ഈ ഗുരുനാഥന്മാര്‍ അദ്ദേഹത്തിന്റെ ജീവിതത്തെയും ചിത്രകലയെയും ഒരു വലിയ അളവു വരെ സ്വാധീനിച്ചു. ഈ സമയത്ത് അദ്ദേഹം [[എം. ഗോവിന്ദന്‍|എം. ഗോവിന്ദനു]]മായി പരിചയപ്പെട്ടു. എം.വി. ദേവന്റെ ജീവിത വീക്ഷണത്തില്‍ ഈ കൂട്ടുകെട്ട് വലിയ മാറ്റങ്ങള്‍ വരുത്തി.
"https://ml.wikipedia.org/wiki/എം.വി._ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്