"ചോക്ലേറ്റ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്
(ചെ.)No edit summary
വരി 36:
 
== അഭിനേതാക്കള്‍ ==
പ്രധാന കഥാപാത്രങ്ങളെ [[പൃഥ്വിരാജ്]], [[ജയസൂര്യ]], [[ലാലു അലക്സ്]], [[സലിം കുമാര്‍]], [[അനൂപ് ചന്ദ്രന്‍]], [[രാജന്‍ പി. ദേവ്]], [[സ്ഫടികം ജോര്‍ജ്ജ്]], [[റോമ]], [[സംവൃത സുനില്‍]], [[രമ്യ നമ്പീശന്‍]], [[ശാരി]], [[വനിത കൃഷ്ണചന്ദ്രന്കൃഷ്ണചന്ദ്രന്‍]], [[ബിന്ദു പണിക്കര്‍]] എന്നിവര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
 
== കഥാതന്തു ==
വനജ ടീച്ചര്‍ ([[വനിത കൃഷ്ണചന്ദ്രന്‍]]) ജോലി ചെയ്യുന്ന സെന്റ് മേരീസ് വുമന്‍സ് കോളേജില്‍ പി ജി കോഴ്സിന് ഒരു സീറ്റ് ആണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. പ്രിന്‍സിപ്പാളുടെ വിവേചനാധികാരം ഉപയോഗിച്ച് അത് ആണ്‍കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്. പഠിക്കുന്ന കോളേജില്‍ ഒന്‍പത് സസ്പെന്‍ഷനും ഏഴ് പോലീസ് കേസും സമ്പാതിച്ച മകന്‍ ശ്യാം ബാലഗോപാലിന് ആ സീറ്റ് നേടിക്കൊടുക്കാന്‍ ടീച്ചര്‍ ശ്രമിക്കുന്നു. മകനെ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ നോക്കാം എന്ന ടീച്ചറുടെ ഉറപ്പില്‍, പ്രിന്‍സിപ്പാ‍ള്‍ എലീന ജോണ്‍ ([[ശാരി]]) ആ സീറ്റ് ശ്യാമിന് കൊടുക്കുന്നു.
മൂവായിരത്തോളം പെണ്‍പിള്ളാരുടെ ഇടയിലെത്തുന്ന ഒറ്റ ആണ്‍‌തരിയായ ശ്യാമിന് കാര്യങ്ങള്‍ അത്ര സുഗമമായിരുന്നില്ല. പി ടി എ പ്രസിഡണ്ട് മാത്യൂസിന്റെ ([[ലാലു അലക്സ്]]) മകള്‍ ആന്‍ മാത്യൂസ് ബാഹുലേയന്റെ ([[രാജന്‍ പി. ദേവ്]]) മകള്‍ നന്ദന ([[സംവൃത സുനില്‍]]), സൂസന്‍ ([[രമ്യ നമ്പീശന്‍]]) എന്നിവരുള്‍പ്പെടുന്ന ഗ്രൂപ് ശ്യാമിനെ പുകച്ച് പുറത്ത് ചാടിയ്ക്കാന്‍ ശ്രമിക്കുന്നു. അവരുടെ എതിര്‍ ഗ്രൂപ്പായ പ്രീത നയിക്കുന്ന ഗ്രൂപ് ശ്യാമിന് അനുകൂലവുമാണ്. ക്രമേണ ശ്യാമും ആന്‍ മാത്യൂസും തമ്മില്‍ പരസ്പരം അടുക്കുന്നു. പക്ഷേ അവര്‍ പരസ്പരം ഇഷ്ടം തുറന്ന് പറയുന്നില്ല. ഇതിനിടയില്‍ ഫാഷന്‍ ഡിസൈനര്‍ ആയ രഞ്ജിത്ത് ([[ജയസൂര്യ]]) ഫെമിനാ ഷോയില്‍ മോഡലാകാന്‍ നന്ദനയെ പ്രേരിപ്പിയ്ക്കാന്‍ ശ്യാമിന്റെ സഹായം തേടുന്നു. ആന്‍ മാത്യൂസിന് വരുന്ന മാനുവല്‍ എബ്രാഹുമായുള്ള ([[സൈജു കുറുപ്പ്]]) വിവാഹാലോചന ശ്യാം കൂട്ടകാരായ പപ്പന്‍ ([[സലിം കുമാര്‍]]) രഞിത്ത് എന്നിവരുമായി ചേര്‍ന്ന് മുടക്കുന്നു. രഞ്ജിത്തിന് നന്ദനയോട് പ്രണയമാണ് എന്ന് അറിഞ്ഞ ശ്യാം യൂണിവേഴ്സിറ്റി ഫെസ്റ്റിന്റെ ഭാഗമായി കുട്ടികളെ ട്രൈന്‍ ചെയ്യാന്‍ എന്ന പേരില്‍ കൂട്ടുകാരേയും രഞ്ജിത്തിനേയും കോളേജില്‍ കൊണ്ട് വരുന്നു. മാനുവലുമായുള്ള കല്യാണം മുടക്കി എന്ന പേരില്‍ ആന്‍ ശ്യാമുമായി ഉടക്കുന്നു. ഇതിനിടയില്‍ ശ്യാമും നന്ദനയുമായി അടുത്തിടപിഴകുന്ന ഫോട്ടോകള്‍ കിട്ടുന്ന ബാഹുലേയന്‍ മുതലാളി ഗുണ്ടകളുമായി വന്ന് ശ്യാമിനെ ആക്രമിക്കുന്നു. ഫോട്ടൊ അയച്ചത് ആന്‍ ആണെന്ന ധാരണയില്‍ ശ്യാം ആനുമായി പിണങ്ങുന്നു. വീണ്ടും ഫോട്ടോകള്‍ കിട്ടുന്ന ബാഹുലേയന്‍ വീണ്ടും ഗുണ്ടകളുമായി വരുന്നു. ഇതറിഞ്ഞ നന്ദന ശ്യാമിനെ അറിയിക്കാന്‍ ശ്യാം താമസിക്കുന്ന ഹോട്ടലിലേയ്ക്ക് പോകുന്നു. ഹോട്ടലില്‍ അനാശ്യാസം നടക്കുന്നു എന്ന അഞ്ജാത സന്ദേശത്തെ തുടര്‍ന്ന് വന്നെത്തുന്ന പോലീസ് ഇന്‍സ്പെക്ടര്‍ ആന്റണിയും ([[സാദിഖ്]]) സംഘവും നന്ദനയേയും ശ്യാമിനേയും അറസ്റ്റ് ചെയ്ത്ചെയ്യുന്നു. രാമഭദ്രന്‍ ഐ.പി.എസ് ([[സ്ഫടികം ജോര്‍ജ്ജ്]]) ഇടപെട്ട് അവരെ മോചിപ്പിച്ചെങ്കിലും മഞ്ഞപത്രങ്ങളില്‍ വാര്‍ത്ത വിടുന്നുവരുന്നു. പി ടി എ മീറ്റിങ്ങില്‍ പ്രശ്ന പരിഹാരമായി ശ്യാമും നന്ദനയും തമ്മിലുള്ള വിവാഹം കഴിപ്പിയ്ക്കാന്‍ തീരുമാനിക്കാനിരിക്കുമ്പോള്‍ പ്രീതയാണ് ഫോട്ടൊ അയച്ചതിന്റേയും പോലീസില്‍ ഫോണ്‍ ചെയ്തതിന്റേയും പിറകില്‍ എന്ന രഹസ്യം ആന്‍ പുറത്ത് കൊണ്ടു വരുന്നു. രഞ്ജിത്തും നന്ദനയുമായുള്ള വിവാഹം തീരുമാനിക്കപ്പെടുന്നു. തെറ്റിദ്‌ധാരണ മാറിയ ആനും ശ്യാമും തമ്മില്‍ വീണ്ടും ഇണങ്ങുന്നതോടെ ചിത്രം അവസാനിക്കുന്നു.
 
== സംഗീതം ==
"https://ml.wikipedia.org/wiki/ചോക്ലേറ്റ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്