"ഒഞ്ചിയം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ ഒഞ്ചിയം എന്ന കര്‍ഷകഗ്രാമം ഉണരുന്നത് ഉത്തരകേരളത്തിലെ നവോത്ഥാനനായകരില്‍ പ്രമുഖനായ [[വാഗ്‌ഭടാനന്ദ ഗുരു]]വിന്‍റെ [[ആത്മവിദ്യാസംഘം]] പ്രവര്‍ത്തനത്തിലൂടെ ആയിരുന്നു. 1917ല്‍ ഒഞ്ചിയത്തെ കാരക്കാട്ടില്‍ [[ആത്മവിദ്യാസംഘം]] പ്രവര്‍ത്തനം ആരംഭിച്ചു. സാമൂഹികാനാചരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാട്ടം നയിച്ച സംഘം ഒഞ്ചിയത്തിന്‍റെ ഉണര്‍വ്വായി. തുടര്‍ന്ന് ദേശീയപ്രസ്ഥാന നായകനായ മൊയാരത്ത് ശങ്കരന്‍റെ നേതൃത്വത്തില്‍ ഒഞ്ചിയവും സമീപപ്രദേശങ്ങളും ദേശീയ പ്രസ്ഥാനത്തിന്‍റെയും നവോത്ഥാനപ്രസ്ഥാനത്തിന്‍റെയും തുടിപ്പുകള്‍ ഏറ്റുവാങ്ങി
[[രാജീവ് ഗാന്ധി]] സദ്ഭാവന അവാര്‍ഡ് ലഭിച്ച സഹകരണ മേഖലയിലെ പ്രശസ്തമായ [[ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി]] [[മടപ്പള്ളി]] യിലാണ്. [[വാഗ്‌ഭടാനന്ദ ഗുരു]] സ്ഥാപിച്ച ഐക്യനാണയസംഘമാണ് പിന്നീട് [[ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി]]യായി രൂപാന്തരപ്പെട്ടത്.
 
[[പുനത്തില്‍ കുഞ്ഞബ്ദുള്ള|പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ]] [[സ്മാരകശിലകള്‍]] എന്ന കൃതിയിലെ മാച്ചനാരി കുന്നും പരിസരവും ഒഞ്ചിയത് സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ ആദ്യമായി വിഭവഭൂപടം നിര്‍മ്മിക്കപെട്ട പഞ്ചായത്തുകളില്‍ ഒന്ന്.{{തെളിവ്}}
"https://ml.wikipedia.org/wiki/ഒഞ്ചിയം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്