"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 11:
ഒരിക്കല്‍ ആടുകളെ മേയ്ക്കുവാന്‍ പുറപ്പെടുവാന്‍ തുടങ്ങിയ സഹോദരങ്ങളോടോപ്പം തന്നെയും കൂടി അയക്കണമെന്ന് യൂസഫ് പിതാവിനോടാവശ്യപ്പെട്ടു. ആടിനെ മേയ്ക്കുന്ന മൈതാനത്ത് ഇവര്‍ നടത്തുന്ന പലവിനോദങ്ങളെ പറ്റിയും യൂസഫിനോട് പറഞ്ഞ് കൂടെ വരുവാന്‍ വേണ്ട ആഗ്രഹം യൂസുഫില്‍ സഹോദരന്മാര്‍ ജനിപ്പിച്ചിരുന്നു. ബാലനായ യൂസുഫിനെ മറ്റു സഹോദരന്മാര്‍ ചതിച്ച് അപായപ്പെടുത്തുവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പിതാവിന്റെ സാന്നിദ്ധ്യം യൂസുഫിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു. ഈ സാഹചര്യം ഇല്ലാതാക്കുകയായിരുന്നു സഹോദരന്മാരുടെ ലക്ഷ്യം. അത് കൊണ്ട് തന്നെ യൂസഫിന്റെ ആവശ്യം പിതാവ് നിരുത്സാഹപ്പെടുത്തി.
 
അവര്‍ പറഞ്ഞു പിതാവെ യൂസഫിനെ ഞങ്ങള്‍ക്കൊപ്പം അയക്കാന്‍ അങ്ങേയ്ക്ക് വിശ്വാസമില്ലേ. അവന്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്. മൈതാനത്ത് നിങ്ങള്‍ കളിക്കുമ്പോള്‍ മതിയായ ശ്രദ്ധയില്ലാതെ വന്നാല്‍ അവനെ ചെന്നായ പിടിക്കാന്‍ സാദ്ധ്യതയുണ്ടെന്നുള്ള പിതാവിന്റെ മുന്നറിയിപ്പിന് ഞങ്ങള്‍ ഇത്രയും പേര്‍ ഉള്ളപ്പോള്‍ അങ്ങിനെഅങ്ങനെ സംഭവിക്കില്ലെന്നും,ചെന്നായയില്‍ നിന്നോ മറ്റോ ആപത്ത് വരാതെ ഞങ്ങള്‍ സൂക്ഷിച്ചുകൊള്ളാമെന്നും. ഞങ്ങളുടെ കൂടെ വരാന്‍ കഴിഞ്ഞില്ലെങ്കില്‍ അവന് സഹിച്ച് കൂടാത്ത വിഷമമുണ്ടാകുമെന്നും പറഞ്ഞ് പിതാവിനെ അവര്‍ ഒരു വിധത്തില്‍ സമതിപ്പിച്ചു.
 
മൈതാനത്തുവെച്ചു കളിക്കാറുള്ള കളികളെപറ്റി പറഞ്ഞ് രസിച്ചുകൊണ്ട് അവര്‍ മൈതാനിയിലെത്തി.അപ്പോഴേക്കും അവരുടെ പ്രക്രതമെല്ലാം മാറിക്കഴിഞ്ഞു. കളിയും വിനോദവുമില്ല. ഒരാള്‍ പറഞ്ഞു നമുക്ക് ഇവനെ കൊന്നുകളയാം ഇതുകേട്ട് ഒരുവന്‍ യൂസഫിന്റെ കഴുത്തില്‍ ഞെക്കുവാന്‍ ഒരുങ്ങി.കുറെച്ചങ്കില്ലും ദയ മനസിലുള്ളമനസ്സിലുള്ള യഹൂദ എന്ന സഹോദരന്‍ പറഞ്ഞു നമുക്കിവനെ കൊല്ലണ്ട ഇവനെ പിതാവില്‍ നിന്നുമകറ്റുക, അതാണല്ലോ നമ്മുടെ ലക്ഷ്യം അതുകൊണ്ട് ഇവനെ ഏതെങ്കിലും പൊട്ടക്കിണറ്റില്‍ തള്ളാം.ഇതുവഴി വരുന്ന കച്ചവടസംഘം ഇവനെ രക്ഷിച്ച് അവരുടെ അടിമയാക്കി ഏതെങ്കിലും നാട്ടില്‍ കൊണ്ടു പോയി വിറ്റുകൊള്ളും.യഹൂദായുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അങ്ങിനെഅങ്ങനെ യൂസഫിനെ അവര്‍ ഒരു പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു.
 
സഹോദരന്മാര്‍ എന്നെ കൊല്ലുവാന്‍ ശ്രമിക്കുമെന്ന് പിതാവ് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണല്ലോ പിതാവ് തന്നെ എപ്പോഴും കൂടെ കൊണ്ടുനടന്നിരുന്നത്. എന്റെ ചെറുപ്രായത്തെ പരിഗണിച്ചെങ്കിലും എന്നെ ഉപേക്ഷിക്കരുതെന്ന് ഞാനവരോട് കരഞ്ഞപേക്ഷിച്ചതാണ്. സഹോദരന്മാരാണെങ്കിലും അസൂയനിമിത്തം കഠിനഹൃദയരായ അവരുടെ മനസില്‍മനസ്സില്‍ നിറയെ പകയായിരുന്നു. '''നിന്റെ സഹോദരന്മാര്‍ നിന്നോട് ചെയ്ത ക്രൂരതയെ അവര്‍ക്കത് ഓര്‍മ്മയില്ലാത്ത അവസരത്തില്‍ നീ അവരെ ഓര്‍മ്മപ്പെടുത്തുന്നതാണ്''' എന്ന വിശുദ്ധ വചനം എന്റെ രക്ഷിതാവായ ദൈവം എനിക്കുറപ്പ് തന്നു.
 
പൊട്ടക്കിണറ്റിന്‍ കരയില്‍നിന്ന് ഒരാള്‍ കിണറ്റിലേക്ക് എത്തിനോക്കി. അയാള്‍ മാലിക്കിന്റെ കച്ചവടസംഘത്തിലെ വെള്ളം കോരിയായിരുന്നു. അയാള്‍ യൂസുഫിനെ കിണറ്റില്‍നിന്ന് കരയ്ക്ക് കയറ്റി. അങ്ങിനെഅങ്ങനെ യൂസഫ് ഒരു കച്ചവടചരക്കായി മാറി.
 
===പിതാവിന്റെ മനോവേദന===
 
നേരം വൈകുന്നേരമായി യാക്കുബ്നബി പുറത്തേക്ക് നോക്കികൊണ്ടിരിക്കുകയാണ്. ആ വ്യദ്ധന്റെ മുഖത്ത് വ്യസനത്തിന്റെ ലക്ഷണം നിഴലിച്ചിരിക്കുന്നു.
കുട്ടികള്‍ ഇനിയും എത്തിയില്ലല്ലോ! മടങ്ങിയെത്തേണ്ട സമയം കഴിഞ്ഞു. വല്ല ആപത്തും സംഭവിച്ചിരിക്കുമോ? യൂസഫിനെ കൊണ്ടു പോകുന്നതിനെ ഞാന്‍ അപ്പോള്‍ തന്നെ എതിര്‍‍ത്തതാണ്‌. അവര്‍ക്ക് യൂസഫിനോട് കൂറ് കുറയും. യൂസഫിന് മൈതാനിയിലേക്ക് പോകുവാന്‍ ആഗ്രഹമുദിച്ചപ്പോള്‍ അവനെ പറഞ്ഞ് സമാധാനിപ്പിച്ചാല്‍ മതിയായിരുന്നു. മനസിന്മനസ്സിന് യാതൊരു സമാധാനവും കിട്ടുന്നില്ല സര്‍വ്വശക്തനായ തമ്പുരാനെ എന്റെ കുട്ടിക്ക് ആപത്ത് നേരിടാതെ കാത്ത് കൊള്ളണേ.
 
ആരോ ദൂരെ നിന്നും വരുന്നുണ്ടല്ലോ. അതെ ആ വരുന്നത് കുട്ടികള്‍ തന്നെ. അവര്‍ കുറെയധികം കളിച്ചിരിക്കണം. യൂസഫ് നടന്ന് ക്ഷീണിച്ചിരിക്കണം. അവന് വേഗത്തില്‍ നടക്കാന്‍ സാധിക്കുകയില്ല നടന്ന് ശീലമില്ലാത്തതല്ലേ. ആരെന്ത് പറഞ്ഞാലും ശരി ഇനിയവനെ മൈതാനിയിലേക്കയക്കില്ല
വരി 36:
പുത്രന്മാര്‍ കരഞ്ഞ്കൊണ്ട് പറയുന്നു: ''യൂസഫിനെ കാലികള്‍ക്കുള്ള ഭക്ഷണത്തിന്റെ അരികില്‍ നിര്‍ത്തി ഞങ്ങള്‍ ഓടിക്കളിച്ചു. ഞങ്ങള്‍ ഓടിയോടി കുറേയകലെയെത്തിയപ്പോള്‍ ഒരു ചെന്നായ അവനെ പിടിച്ചു. ഞങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും അത് അവനെ തിന്നുകളഞ്ഞു
 
നിങ്ങളെല്ലാവരുംകൂടി കളിക്കുന്നിടത്ത് ചെന്നായ വന്നെന്നോ. എനിക്കൊന്നും മനസിലാകുന്നില്ലമനസ്സിലാകുന്നില്ല അവന്‍ വഴിതെറ്റിയോ? നിങ്ങള്‍ തിരയാന്‍ മടിച്ചതായിരിക്കുമോ? വാസ്തവം എന്താണ്? യാക്കൂബ്നബി ചോദിച്ചു.
 
ഞങ്ങള്‍ എന്ത് പറഞ്ഞാലും പിതാവ് വിശ്വസിക്കില്ല. എന്നാല്‍ ഇതാണ് വാസ്തവം. ഇതാ അവന്റെ രക്തം പുരണ്ട കുപ്പായം. ഇത് അവന്റെ മ്ര്യത്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ അഴിച്ചുകൊണ്ടു വന്നതാണ് എന്നുപറഞ്ഞ് കുപ്പായം അവര്‍ പിതാവിന്റെ മുന്‍പില്‍ വെച്ചു.
 
എന്റെ പൊന്നുമകനെ എന്റെ കുട്ടിക്ക് പകരം ഞാനാരുടെ മുഖംനോക്കും. ഒന്നിനും കൊള്ളാത്തവര്‍. തന്‍ന്റേടമില്ലാത്തവര്‍. മൈതാനിയില്‍ അവനെ തനിയെവിട്ട് അവര്‍ കളിക്കാന്‍പോയി.എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ആ പിതാവ് കുപ്പായമെടുത്തു നിവര്‍ത്തി. പെട്ടന്നദ്ദേഹംപെട്ടെന്നദ്ദേഹം പൊട്ടിചിരിച്ചു. എന്റെ മകനെ ചെന്നായ പിടിച്ചിട്ടില്ല. കുപ്പായം കീറിയിട്ടിലല്ലോ! കുപ്പായം കീറാതെ ദേഹം കടിച്ചുപറിച്ച് തിന്നുവാന്‍ ചെന്നായക്ക് കഴിയില്ല. എന്റെ പൊന്നുകുട്ടി മരിച്ചിട്ടില്ല അവര്‍ എവിടെയെങ്കിലും വിട്ടുകാണും. യാ ഇലാഹി എന്റെ കുട്ടിയെ കാത്ത് കൊള്ളണേ. എന്റെ പൊന്നുമകനെ ജീവിതകാലത്തിലൊരിക്കലെങ്കിലും കാണുവാന്‍ ഇടവരുത്തണമേ. സര്‍വ്വശക്താ നിന്റെ കാരുണ്യം മാത്രം എന്നുമനസ്സില്‍ പറഞ്ഞ് കൊണ്ട് മക്കളെ നോക്കി 'നിങ്ങളുടെ മനസ്സിനു ചിലകാര്യങ്ങള്‍ നന്നെന്നുതോന്നി. അതു നിങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കണം. ഇനി പറഞ്ഞിട്ടും കരഞ്ഞിട്ടും ഫലമില്ല ക്ഷമിക്കുകതന്നെ' എന്ന് പറഞ്ഞ് യൂസുഫിന്റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ത്തിച്ചു.
 
===യാക്കൂബ് പുത്രന്മാരുടെ ഖേദം===
വരി 51:
അക്കാലത്തെ മിസ്റിലെ ചക്രവര്‍ത്തി'സയ്യാബ്നുല്‍ വലീദ്' ഫിര്‍ഔന്‍ രാജാവിന്റെ വംശജനാണ്. ചക്രവര്‍ത്തിയുടെ പ്രധിനിധിയായ ഉപ രാജാവറിയപ്പെടുന്നത് അസീസ് എന്ന സ്താനപേരിലാണ്. അന്നത്തെ അസീസായ ഖത്ഫത് കൊട്ടാരത്തില്‍ നിന്നും അകലെയായിട്ടുള്ള മറ്റൊരു രാജകീയവസതിയിലായിരുന്നു താമസം
 
മൊറോക്കോ എന്നു പറഞ്ഞുവരുന്ന മറാഖിശ് രാജ്യം അക്കാലത്ത് ഭരിച്ചിരുന്നത് തൈമൂസ് രാജാവായിരുന്നു. അദ്ദേഹത്തിന്റെ വാത്സല്യ പുത്രിയാണ് സുലൈഖ. അവള്‍ അക്കാലത്തെ സുന്ദരിമാരില്‍ മകുടമണിയാണ്. ഈ രാജകുമാരിയുടെ സൗന്ദര്യം കേട്ടറിഞ്ഞു അടുത്തും ദൂരെയുമുള്ള രാജ്യങ്ങളില്‍നിന്ന് അനേകം ചക്രവര്‍ത്തിമാരും രാജാക്കന്മാരും വിവാഹം ചെയ്യുവാനായി അന്വേഷിച്ചു വന്നു. അവരില്‍ ഒരാളെയും വിവാഹം ചെയ്യുവാന്‍ സുലൈഖ തയാറായില്ല. അവരെല്ലാം നിരാശരായി മടങ്ങേണ്ടി വന്നു. സുലൈഖായെ കേള്‍വിപ്പെട്ട ഒരു മഹാരാജാവിന് വിവാഹം ചെയ്തുകൊടുക്കണമെന്നായിരുന്നു തൈമൂസ് രാജാവിന്റേയും,പത്നിയുടേയും ആഗ്രഹം. മറാഖിശിലെ അസീസ് ഖത്ഫതിനെ വിവാഹം ചെയ്യണമെന്നായിരുന്നു സുലൈഖായുടെ ആഗ്രഹം. ഖത്ഫതിന്റെ സൗന്ദര്യവും ,യോഗ്യതയും കണ്ടറിഞ്ഞ സുലൈഖാക്ക് അദ്ദേഹത്തില്‍ ഉണ്ടായ പ്രേമത്തെ ഭഞ്ജിക്കുവാന്‍ തൈമൂസ് രാജാവിന്റെ ശ്രമങ്ങള്‍ക്ക് സാധിച്ചില്ല.ഒടുവില്‍ ഖത്ഫതിന് വിവാഹം ചെയ്ത് കൊടുക്കുവാന്‍ തീരുമാനിച്ചു. അവര്‍ തമ്മിലുള്ള വിവാഹം വളരെ ആഘോഷപൂര്‍വ്വം നടത്തപ്പെട്ടു. ഖത്ഫതിന്റെ ഭരണസാമര്‍ത്യവും,പ്രാപ്തിയും മനസിലാക്കിയമനസ്സിലാക്കിയ രാജാവ് കൂടുതല്‍ അധികാരങ്ങള്‍ അദ്ദേഹത്തിന് നല്‍കി. അസീസായ ഖത്ഫത് സുലൈഖാക്ക് വേണ്ടി ഒരു പ്രത്യേക മാളിക പണിതീര്‍ത്തു. അസീസിന്റെ ഭരണം ഏത് വിഭാഗത്തിലും ത്യപ്തികരവും രാജ്യക്ഷേമത്തെ വര്‍ദ്ദിപ്പിക്കുന്നതും ആയിരുന്നു. സാധു എന്നോ പ്രഭു എന്നോ വിത്യാസമില്ലാതെവ്യത്യാസമില്ലാതെ എല്ലാവരും സുഖമായി കാലംകഴിച്ചു. കരകൗശലത്തിലും മറ്റുവിദ്യകളിലും അക്കാലത്ത് മികച്ചുനിന്ന മിസ്ര്‍ പട്ടണത്തില്‍ അടിമവ്യാപാരത്തിന് വലിയൊരു സ്താനമാണുണ്ടായിരുന്നത്.
 
===യൂസുഫിനെ അസീസ് വാങ്ങുന്നു===
വരി 58:
 
ഇത്രയും കേട്ടതോടെ അസീസ് വളരെ ആവേശത്തോടെ ഹസ്സന്‍ നഗരിയിലേക്ക് പുറപ്പെട്ടു. അസീസ് അവിടെ ചെന്നപ്പോള്‍ ആളുകള്‍ ഒരോ അഭിപ്രായങ്ങളും പറയുന്നുണ്ടായിരുന്നു. ഇവന്‍ അടിമയാകില്ല ഏതോ
രാജകുമാരനെ വല്ലവരും തട്ടികൊണ്ടുപോന്നതായിരിക്കണം.പലതരം അഭിപ്രായങ്ങള്‍. കുതരവണ്ടിയില്‍ നിന്നിറങ്ങിയ അസീസിനെ ജനങ്ങള്‍ വന്ദിച്ചു നിന്നു. ബാലനെ കണ്ടതും അസീസ് അത്ഭുതപെട്ട്പോയി. ഈ കുട്ടിയെ പറ്റി അറിവുതന്ന ഭ്യത്യന് നല്ലൊരു സമ്മാനം കൊടുക്കണം എന്ന് മനസില്‍മനസ്സില്‍ തീരുമാനിച്ചു. അസീസ് കച്ചവട പ്രമാണിയോട് ചോദിച്ചു. നിങ്ങള്‍ ആരാണ്? രാജ്യം ഏത്? ഞങ്ങള്‍ അറബിരാജ്യത്ത് 'മദയ്ന്‍' ദേശക്കാരാണ്, ഇസ്മായില്‍ ഖബീലയില്‍ മാലിക്കുബ്നു ദഹ്റ് എന്നാണ് എന്റെ പേര്‍.
 
ഈ കുട്ടിയെ വില്‍ക്കാനുള്ളതാണോ? ആരെങ്കിലും വിലപറഞ്ഞോ?എന്ത് കിട്ടണം അസീസ് ചോദിച്ചു.
വരി 66:
അതെന്താണ് വാങ്ങുന്ന ആള്‍ യോഗ്യനായിരിക്കേണമെന്ന്? വിലകിട്ടിയാല്‍ പോരെ?
 
ഈ കുട്ടിയുടെ കാര്യത്തില്‍ അങ്ങിനെയല്ലഅങ്ങനെയല്ല. വിലകിട്ടിയാല്‍ മാത്രം പോര. ഞങ്ങള്‍ ഇവനെ വില്‍ക്കുവാന്‍ തീര്‍ച്ചപ്പെടുത്തിയെങ്കിലും ഇവനൊരു അടിമക്കുട്ടിയല്ല. ഞങ്ങള്‍ വിലകൊടുത്ത് വാങ്ങിയതല്ല. 'കന്‍ആന്‍' എന്ന ദേശത്തിനടുത്തുള്ള ഒരു കിണറ്റില്‍നിന്നു ഞങ്ങളുടെ വെള്ളം കോരിക്ക് കിട്ടിയതാണ്. ഇവന്റെ പേര് യൂസുഫ് എന്നാണ്. ഇവന്റെ ചരിത്രത്തിനും,സൗന്ദര്യത്തിനും അനുസരിച്ച് ഇവനെ വളര്‍ത്തുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല..ഞങ്ങള്‍ക്കാണെങ്കില്‍ ഇവനെകൊണ്ട് പ്രത്യേക ആവശ്യം കാണുന്നില്ല. അതുകൊണ്ടാണ് വാങ്ങുന്ന ആള്‍ ഇവനെ വളര്‍ത്തുവാന്‍ മതിയായ ഒരാള്‍ തന്നെയായിരിക്കണം എന്ന് തീര്‍ച്ചപെടുത്തിയത്.
 
യൂസുഫിനെ വളര്‍ത്താന്‍ ഏറ്റവും യോഗ്യന്‍ അസീസാണെന്ന് മനസിലാക്കിയമനസ്സിലാക്കിയ മാലിക്കും സംഘവും യൂസുഫിനെ തുച്ച്ചമായ വിലക്ക് അസീസിന് നല്‍കി. അതികോമളനായ ബാലനെ വില്‍പ്പനക്ക് കൊണ്ടുവന്ന വിവരം അറിഞ്ഞ് കച്ചവടക്കാരും,പ്രഭുക്കന്മാരും ഹസ്സന്‍ നഗരിയിലെത്തിയെങ്കിലും അവരെല്ലാം നിരാശപ്പെട്ടു മടങ്ങേണ്ടി വന്നു.
 
അസീസും,യൂസുഫും വീട്ടിലെത്തി. കളിയും ഊണും കഴിഞ്ഞ് അസീസ് യൂസുഫിന്റെ ചരിത്രം ചോദിച്ചറിയുവാന്‍ തുടങ്ങി.
വരി 83:
 
===സുലൈഖായുടെ അനുരാഗം===
അസീസ് യൂസുഫിനെ ഒരു പുത്രനെന്ന നിലയില്‍ കരുതി. നാട്ടുകാരെല്ലാം യൂസുഫിനെ ദത്തുപുത്രനായിട്ടാണ് കരുതിവന്നത്. സുലൈഖായുടെ ഹ്യദയത്തില്‍ പക്ഷേ അങ്ങിനെയായിരുന്നില്ലഅങ്ങനെയായിരുന്നില്ല. അവള്‍ക്ക് യൂസുഫിന്റെ നേരെയുള്ള സ്നേഹം വര്‍ദ്ധിച്ചുവന്നു. ആ സ്നേഹം ഒടുവില്‍ അനുരാഗമായിമാറി. സുലൈഖായുടെ മനോരാജ്യത്തില്‍ പലതും തോന്നുകയുണ്ടായി. 'യുവാവായ യൂസുഫിന്റെ ഹ്യദയം സുന്ദരിയായ എന്നില്‍ ലയിക്കാതിരിക്കില്ല. എന്റെ നോട്ടവും ഭാവവും കണ്ടിട്ട് അനുരാഗത്തിന്റെ ലക്ഷണങ്ങളൊന്നും യൂസുഫില്‍ കാണാത്തത് ഞാന്‍ അവന്റെ യജമാനത്തിയാണെന്നുള്ളത് കൊണ്ടായിരിക്കാം. അതായിരിക്കാം ഉള്ള് തുറക്കാന്‍ അവന്‍ മടിക്കുന്നത്. കുറച്ച് കൂടി ക്ഷമിച്ചിരുന്നാല്‍ അവന്‍ ഹ്ര്യദയം തുറക്കുമായിരിക്കും. എന്തായാലും തനിക്കിനി ക്ഷമിച്ചിരിക്കുവാന്‍ സാദ്ധ്യമല്ല. അസീസിന് ഒരടിമ സ്ത്രീയെ വെപ്പാട്ടിയാക്കി നിര്‍ത്തുവാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ. സ്ത്രീകള്‍ക്കും പുരുഷന്മാരെപോലെ സ്വാതന്ത്ര്യം ആവശ്യമാണ്. എനിക്കും അടിമയായ യൂസുഫിനോട് രമിക്കുവാന്‍ അവകാശമുണ്ട്. ഇനിയൊന്നും ആലോചിക്കാനില്ല അവസരം കാണുകയെ വേണ്ടു.' ഇങ്ങനെ നിരവധി വികാരവിചാരങ്ങള്‍ സുലൈഖായെ മദിച്ചുകൊണ്ടിരുന്നു.
 
ഒരുദിവസം സുലൈഖ അഴകുള്ള ആഭരണങ്ങളണിഞ്ഞ്. സുഗന്ധദ്രവ്യങ്ങള്‍ പൂശി. ആരേയും ആകര്‍ഷിക്കുന്നതരത്തിലുള്ള നേരിയവസ്ത്രങ്ങളണിഞ്ഞതിന് ശേഷം യൂസുഫിനെ മുറിയിലേക്ക് വിളിച്ചുവരുത്തി. സുലൈഖായെ നോക്കാതെ യൂസുഫ് അടുത്തുചെന്നു. അടക്കാന്‍ കഴിയാത്ത വികാരത്തോടെ വാതിലടച്ച സുലൈഖ യൂസുഫിനെ കെട്ടിപിടിച്ചു. സുലൈഖായുടെ മനസിലുള്ളത്മനസ്സിലുള്ളത് തികച്ചും മനസിലാക്കിയമനസ്സിലാക്കിയ യൂസുഫ് അവളുടെ ഇഷ്ടത്തിന് വഴിപെടാതെ കുതറിമാറികൊണ്ട് ഇപ്രകാരം പറഞ്ഞു. 'നിങ്ങല്‍ എന്താണീകാണിച്ചത്. എന്നെ സ്നേഹപൂര്‍വ്വം വളര്‍ത്തിവരുന്ന യജമാനനെ വന്‍‍ചിച്ച് അല്ലാഹുവിന്റെ കല്പനക്ക് വിപിരീതമായി വ്യഭിചരിക്കുവാനാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത്? അസീസ് ഇത് കാണുന്നില്ലെങ്കിലും അല്ലാഹു ഇതെല്ലാം കാണുന്നുണ്ട്. യാതൊന്നും അല്ലാഹുവില്‍ നിന്ന് മറച്ചുവെക്കുവാന്‍ ആര്‍ക്കും കഴിയുന്നതല്ല. അല്ലാഹുവിന്റെ ഭയങ്കര ശിക്ഷ ഖിയാമത്ത്(അന്ത്യ)നാളില്‍ അനുഭവിക്കേണ്ടി വരും. ഉടനെ ഖേദിച്ചുമടങ്ങുക' അതിന്ശേഷം യൂസുഫ് അവിടെനിന്നും ഇറങ്ങിപോന്നു.
 
മറ്റൊരു ദിവസം വീണ്ടും ഉപായത്തില്‍ യൂസുഫിനെ മുറിക്കത്തേക്ക് സുലൈഖ വിളിച്ച് വരുത്തി. ഇപ്രാവശ്യം വളരെ തന്ത്രപൂര്‍വം പലതും പറഞ്ഞെങ്കിലും വഴിപ്പെടാതെ നിന്ന യൂസുഫിനെ സകലശക്തിയും പ്രയോഗിച്ച് അവള്‍ വിടാതെ കെട്ടിപിടിച്ചു. അവിടെ നിന്നും രക്ഷപ്പെട്ട് പുറത്തേക്കോടിയ യൂസുഫിന്റെ കുപ്പായത്തില്‍ അവള്‍ പിടികൂടി. പിടിവലിയില്‍ കുപ്പായം കീറിയെങ്കിലും പിടികൊടുക്കാതെ യൂസുഫ് വീണ്ടും ഓടി. രണ്‍ട് പേരും ഓടിയെത്തിയത് അസീസിന്റെയും,സുലൈഖായുടെ പിത്യുസഹോദരനായ യംലീഖാന്റേയും മുന്നിലേക്കായിരുന്നു. രണ്ട് പേരുടേയും ഭാവം കണ്ടപ്പോള്‍ കാര്യമായ എന്തോ പ്രശ്നം ഉള്ളതായി അസീസിന് തോന്നി. സുലൈഖായുടെ വസ്ത്രങ്ങള്‍ മാറികിടക്കുന്നു. യൂസുഫിന്റെ വസ്ത്രം കീറിയിരിക്കുന്നു. പെട്ടന്ന്പെട്ടെന്ന് സുലൈഖ പറഞ്ഞു. 'ഇത്തരം തെമ്മാടികളെയാണോ വീട്ടില്‍ വളര്‍ത്തുന്നത്? ഇവന്റെ തെമ്മാടിത്തം മൂത്ത് എന്നെക്കൂടെ മാനഭംഗം ചെയ്യുവാന്‍ മുതിര്‍ന്നിരിക്കുന്നു. ഞാനും ഇവനുമായി വേണ്ട വഴക്ക് കഴിഞ്ഞു. എന്നെ ഉപദ്രവിച്ച ഇവന്ന് എന്ത് ശിക്ഷയാണ് നിങ്ങള്‍ കൊടുക്കുവാന്‍ വിചാരിക്കുന്നത്.'
 
അസീസ് കോപാകുലനായി 'എടാ നന്ദികെട്ടവനെ നിന്നെ തീറ്റിപോറ്റി വളര്‍ത്തിയതിന്റെ പ്രതിഫലമാണോ' എന്ന് ചോദിച്ച് യൂസുഫിന്റെ നേരെ തിരിഞ്ഞു.
വരി 93:
യൂസുഫ് പറഞ്ഞു. യജമാനനേ, ഞാന്‍ നന്ദികേട് കാണിച്ചിട്ടില്ല. ഇവര്‍ എന്റെ നേരെ വ്യഭിചാരത്തിനായി വന്നു. ഞാന്‍ അവിടെനിന്നും രക്ഷപെട്ടു. അവരെന്റെ പിന്നാലെ ഓടി. കുപ്പായം പിടിച്ച് വലിച്ച് കീറി. അവിടെ നിന്നും വിണ്ടും ഓടിയപ്പോളാണ് അങ്ങയുടെ മുമ്പിലെത്തിയത്.
 
സുലൈഖായുടേയും,യൂസുഫിന്റേയും മൊഴികള്‍ കേട്ട് അസീസ് എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്നു. ഈ സമയം ബുദ്ധിമാനായ യംലീഖാ പറഞ്ഞു. 'കുപ്പായം പരിശോധിക്കാം. മുന്‍ഭാഗം കീറിക്കാണുന്നുവെങ്കില്‍ സുലൈഖ പറഞ്ഞത് വാസ്തവം. പിന്നിലാണ് കീറിയതെങ്കില്‍ യൂസുഫ് പറഞ്ഞതായിരിക്കും വാസ്തവം.' അസീസ് ഈ അഭിപ്രായത്തോട് യോജിച്ചു. കുപ്പായം പരിശോധിച്ചപ്പോള്‍ കാര്യത്തിന്റെ നിജസ്തിതി അസീസിനും, യംലീഖാക്കും ബോദ്ധ്യമായി.കുപ്പായത്തിന്റെ പിന്‍ഭാഗം കീറപ്പെട്ടതുകൊണ്ട് യൂസുഫിന്റെ പിന്നില്‍നിന്നും സുലൈഖ പിടിച്ചുവലിച്ചതായി മനസിലാക്കാംമനസ്സിലാക്കാം. അതുകൊണ്ട് കുറ്റക്കാരി സുലൈഖ തന്നെയാണ്. സുലൈഖ നീ വളരെ മോശക്കാരി. നീ നമ്മുടെ തറവാട്ടിനെ അപമാനപ്പെടുത്തി. അസീസിനോടുള്ള സ്നേഹത്തിന് കളങ്കമുണ്ടാക്കി. നാട്ടുകാര്‍ ഈ സംഭവം അറിഞ്ഞാല്‍ മറ്റുളവര്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ കഴിയില്ല. യൂസുഫേ ഈ സംഭവത്തെ നീ രഹസ്യമായി വെക്കണം. ഇത്രയും പറഞ്ഞുകൊണ്ട് യംലീഖ അസീസിനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
 
===സുലൈഖായുടെ സല്‍ക്കാരം===
വരി 127:
ഈ വിവരം ഭ്യത്യന്‍ രാജാവിനെ അറിയിച്ചു. രാജാവ് യൂസുഫ്നബിയെ കൂട്ടികൊണ്ടു വരുവാന്‍ ഒരാളെ ജയിലിലേക്ക് അയച്ചു. അയാള്‍ രാജകല്പന യൂസുഫ്നബിയെ അറിയിച്ചു. എന്നാല്‍ അദ്ദേഹം കൂടെപോകാതെ കൈവിരലുകള്‍ മുറിഞ്ഞ മിസ്റിലെ സ്ത്രീകളെ കുറിച്ചന്വേഷണം നടത്തുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് രാജാവിന് മറുപടി കൊടുത്തു. ഉടനെ രാജാവ് ആ സംഭവത്തെകുറിച്ചന്വേഷിക്കുകയും. ആ സ്ത്രീകളെ വിചാരണ നടത്തുകയും ചെയ്തു. യൂസുഫ് കുറ്റക്കാരനല്ലെന്ന് അവര്‍ മൊഴിനല്‍കി. താനാണ് യൂസുഫിനെ കാമപ്രകടനത്തിന് ക്ഷണിച്ചതെന്ന് സുലൈഖായും കുറ്റം സമ്മതിച്ചു.
 
രാജാവിന് യൂസുഫ്നബിയുടെ സത്യസന്ധത ബോധ്യമായി, അദ്ദേഹം അസീസിനെ വഞ്ചിച്ചിട്ടില്ലെന്ന് മനസിലാക്കിയമനസ്സിലാക്കിയ രാജാവിന് അദ്ദേഹത്തോട് വിശ്വാസിതയും, ബഹുമാനവും വര്‍ദ്ധിച്ചു. രാജാവിന്റെ കല്പനപ്രകാരം യൂസുഫ്നബി കൊട്ടാരത്തിലെത്തിയപ്പോള്‍ സിംഹാസനത്തില്‍ നിന്നെഴുന്നേറ്റ് രാജാവ് നബിയെ സ്വീകരിച്ചു. രാജ്യത്തിന്റെ ഭാവിയെ കുറിച്ച് അവര്‍ ആലോചിച്ചു. പ്രയാസമുള്ള ഇനിയുള്ള നാളുകളെ തരണം ചെയ്യുവാന്‍ അസീസിന് മേല്‍നോട്ടം നടത്തുവാന്‍ സാധിക്കില്ല എന്നകാര്യം അറിയിച്ചപ്പോള്‍ യൂസുഫ്നബി പറഞ്ഞു.ഈ ഭാരങ്ങള്‍ എന്നെ ഏല്‍പ്പിച്ചാല്‍ ഉത്തരവാദിത്തതോടെ ഈ കാര്യങ്ങള്‍ നിര്‍വ്വഹിക്കാമെന്നും, വിശ്വാസ്യതയോടെ ഖജനാവും മറ്റു മുതലുകളും സൂക്ഷിച്ചുകൊള്ളാമെന്നും അദ്ദേഹം അറിയിച്ചു. ഇതുകേട്ട് സംത്യപ്തനായ രാജാവ് അസീസിന്റെ പക്കല്‍നിന്നും ഖജനാവിന്റെ താക്കോല്‍വാങ്ങി നബിയെ ഏല്‍പ്പിക്കുകയും. കിരീടവും, സിംഹാസനവും, മുദ്രമോതിരവും നല്‍കികൊണ്ട് ഇവയെ സ്വീകരിച്ച് ഭരണം നടത്തുവാന്‍ അറിയിക്കുകയും. പതിനാലുവര്‍ഷം കഴിഞ്ഞ് താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മടക്കിത്തരികയും ചെയ്യണമെന്ന് പറഞ്ഞു.
 
സിഹാസനവും മുദ്രമോതിരവും താന്‍ സ്വീകരിച്ചുകൊള്ളാമെന്നും. കിരീടം ആഡംബരത്തിനുള്ളതാണെന്നും. അതെന്റെ പിതാക്കന്മാര്‍ ഉപയോഗിച്ചിട്ടില്ലെന്നും. അല്ലാഹുവിന്റെ ദൗത്യം വഹിക്കുന്ന നബിമാര്‍ കിരീടം ധരിക്കുക പതിവില്ലെന്നും യൂസുഫ്നബി പറഞ്ഞു.
വരി 141:
വലിയൊരു കുടുംബത്തെ സംരക്ഷിച്ചുപോന്നിരുന്ന യാക്കുബ്നബി പുത്രനമാരോട് പറഞ്ഞു. വലിയ വിലകൊടുത്താലും ഭക്ഷണസാധനങ്ങള്‍ കിട്ടുന്നില്ല. അയല്‍ദേശങ്ങളിലും ക്ഷാമംതന്നെ. മിസ്റിലെ രാജന്‍ ക്ഷാമം ബാധിച്ചരാജ്യത്തെ ജനങ്ങല്‍ക്ക് ഭക്ഷണം വിതരണംചെയ്യുന്നുണ്ട്. നിങ്ങള്‍തന്നെ അവിടെ പോകണമെന്ന് നിര്‍ദ്ദേശിച്ചു.
 
പിതാവിന്റെ കല്പനപോലെ അവര്‍ മിസ്റിലേക്ക് പുറപ്പെട്ടു. ഇളയപുത്രന്‍ ബിന്‍യാമിനെ യാക്കുബ്നബി അവരുടെകൂടെ അയച്ചിരുന്നില്ല. യൂസുഫിനെ കാണാതായതിനുശേഷം യാക്കുബ്നബി സദാസമയവും ബിന്‍യാമീനെ കൂടെകൊണ്ടു നടന്നിരുന്നു. യാക്കുബ്പുത്രന്മാര്‍ രാജാവിന്റെ സന്നിധിയില്‍ പ്രവേശിച്ചപ്പോള്‍ യൂസുഫ്നബിക്ക് അവരെ മനസിലായിമനസ്സിലായി. എന്നാല്‍ അവര്‍ക്ക് യൂസുഫ്നബിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നബി അവര്‍ക്ക് നല്ല സ്വീകരണം തന്നെ നല്‍കി.
 
അവര്‍ പറഞ്ഞു. ഞങ്ങള്‍ കന്‍ആന്‍ ദേശത്തിലെ യാക്കുബിന്റെ പുത്രന്മാരാണ്. ഞങ്ങള്‍ പതിനൊന്നുപേരുണ്ട്. അതില്‍ ഇളയ സഹോദരന്‍ പിതാവിന്റെ അടുക്കലാണ്. നാട്ടിലെ കഷ്ടപ്പാടിനെപറ്റിയൊക്കെ അവര്‍ പറഞ്ഞു. എന്നാല്‍ നിങ്ങളുടെ ഇളയ സഹോദരനെ എന്റെ അടുക്കല്‍ കൊണ്ടുവരണം. അളവ് തികച്ചുതരികയും, ഏറ്റവും നല്ല ആതിഥ്യം ഞാന്‍ നിങ്ങള്‍ക്ക് തരികയും ചെയ്തില്ലേ. നിങ്ങള്‍ ഇനി ഇളയ സഹോദരനുമായി വന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അളന്നുതരുന്നതല്ല. എന്നെ സമീപിക്കേണ്ടതുമില്ല. എന്ന് യൂസുഫ്നബി അവരോട് പറഞ്ഞു. അവര്‍ക്ക് അദ്ദേഹം ഭക്ഷണസാധനങ്ങള്‍ കൊടുത്തത്കൂടാതെ അവര്‍ അതിന് വിലയായി കൊണ്ടുവന്ന സാധനങ്ങളും ഭക്ഷണസാധനങ്ങളുടെ കൂടെ കെട്ടുവാന്‍ ഭ്യത്യന്മാരോട് കല്പിച്ചു. അവര്‍ക്ക് രാജാവിനോട് സ്നേഹം തോന്നുവാനും, വീണ്ടും മിസ്റിലേക്ക് വരുവാന്‍ ഉത്സാഹമുണ്ടാകുവാനുമാണ് യൂസുഫ്നബി അങ്ങനെ ചെയ്തത്.
വരി 155:
യാക്കുബ്പുത്രന്മാര്‍ രാജസന്നിധിയില്‍ ഹാജരാക്കപ്പെട്ടു. അവിടെവെച്ച് അവരുടെ കെട്ടുകള്‍ പരിശോധിക്കപ്പെട്ടു. ഒടുവില്‍ ബിന്‍യാമീന്റെ കെട്ടില്‍നിന്നു പാത്രം കണ്ടുകിട്ടി. പാത്രം മോഷ്ടിച്ചതിന് ബിന്‍യാമീനെ പിടിച്ചുകെട്ടുവാന്‍ രാജാവ് കല്പിച്ചു.
 
യാക്കുബ്പുത്രന്മാര്‍ രാജാവിനോട് പറഞ്ഞു. അവന്‍ മോഷ്ടിച്ചുവെങ്കില്‍ അത്ഭുതമൊന്നുമില്ല. അവന്‍ ഞങ്ങളുടെ സഹോദരനാണെങ്കിലും ഞങ്ങളുടെ മാതാക്കള്‍ വ്യത്യസ്തരാണ്. മുമ്പ് ഇവന്റെ സഹോദരനും മോഷ്ടിച്ചിട്ടുണ്ട്. പറഞ്ഞിട്ട് കാര്യമില്ല. പിതാവിന് വളരെ വയസായിരിക്കുന്നു. ഇവനെകൂടാതെ മടങ്ങിചെന്നാല്‍ അദ്ദേഹം കോപിക്കും. അതുകൊണ്ട് ഇവനുപകരം ഞങ്ങളിലൊരാളെ പിടിച്ചുനിര്‍ത്തി അവനെ തിരിച്ചുകൊണ്ടു പോകാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു. ഇതെല്ലാം രാജാവായ യൂസുഫ്നബി ശ്രദ്ധയോടെ കേള്‍ക്കുകയും. തന്നെപറ്റിപറഞ്ഞ അപരാധങ്ങള്‍ അദ്ദേഹം മനസില്‍മനസ്സില്‍ മറച്ചുവെക്കുകയും ചെയ്തു.
 
കുറ്റംചെയ്യാത്തവനെ ശിക്ഷിക്കുന്നത് പാപമാണ്. ആ കാര്യത്തില്‍ അല്ലാഹു കാക്കട്ടെ എന്നുപറഞ്ഞ് അവരുടെ അപേക്ഷ അദ്ദേഹം തള്ളി.
"https://ml.wikipedia.org/wiki/യൂസുഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്