"കുഞ്ചൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 78.101.79.228 (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; ന
വരി 2:
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770)പ്രമുഖ[[മലയാളം|മലയാളഭാഷാ]] [[കവി]]യാണ് '''കുഞ്ചന്‍ നമ്പ്യാര്‍'''. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ [[ഓട്ടന്‍ തുള്ളല്‍|തുള്ളല്‍]] എന്ന നൃത്തകലാരൂപത്തിന്‍റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികള്‍ മിക്കവയും തുള്ളല്‍ അവതരണങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി എഴുതപ്പെട്ടവയാണ്. നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമാണ് അദ്ദേഹത്തിന്‍റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ [[ഹാസ്യം|ഹാസ്യകവികളില്‍]] അഗ്രഗണനീയനാണ് നമ്പ്യാര്‍.
 
== ജീവിതരേഖ ==
poda pattti
[[പ്രമാണം:മിഴാവ്-കുഞ്ചന്‍ നമ്പ്യാര്‍.JPG|thumb|right| കുഞ്ചന്‍ നമ്പ്യാര്‍ ഉപയോഗിച്ചിരുന്ന മിഴാവ്-അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്നത്]]
 
ചന്ദ്രികാവീഥി, ലീലാവതീവീഥി, തുടങ്ങിയ [[രൂപകം (നാടകം)|രൂപകങ്ങളും]], വിഷ്ണുവിലാസം, രഘവീയം എന്നീ [[മഹാകാവ്യം|മഹാകാവ്യങ്ങളും]] വിലാസം, ശിവശതകം എന്നീ [[ഖണ്ഡകാവ്യം|ഖണ്ഡകാവ്യങ്ങളും]], രാസക്രീഡ, വൃത്തവാര്‍ത്തികം എന്നീ [[ഛന്ദശ്ശാസ്ത്രം|ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും]] മറ്റും സംസ്കൃതത്തില്‍‍ എഴുതിയ [[രാമപാണിവാദന്‍|രാമപാണിവാദനും]] കുഞ്ചന്‍ നമ്പ്യാരും ഒരാള്‍തന്നയാണെന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി [[ഉള്ളൂര്‍]] [[കേരളസാഹിത്യചരിത്രം|കേരളസാഹിത്യചരിത്രത്തില്‍]] അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകൃതമായിട്ടില്ല.
 
നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ [[പാലക്കാട് (ജില്ല)|പാലക്കാട്]] ജില്ലയിലെ [[ലക്കിടി]] തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു.<ref>[[ഐതിഹ്യമാല]], അദ്ധ്യായം:കുഞ്ചന്‍നമ്പ്യാരുടെ ഉല്‍ഭവം</ref> ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ‍പിതാവിനോടാപ്പം പിതൃദേശമായ [[കിടങ്ങൂര്‍|കിടങ്ങൂരിലത്തി]]. തുടര്‍ന്ന് ചമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം [[അമ്പലപ്പുഴ|അമ്പലപ്പുഴയിലാണ്‌]] അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ്‌ തുള്ളല്‍ കൃതികളില്‍ മിക്കവയും എഴുതിയതെന്ന്‌ കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികള്‍ പ്രസിദ്ധമാണ്:-
 
{{cquote|ചെമ്പകനാട്ടിന്നലങ്കാരഭൂതനാം,<br />തമ്പുരാന്‍ ദേവനാരായണസ്വാമിയും<br />കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം;<br />കുമ്പിടുന്നേനിന്നു നിന്‍പദാംഭോരുഹം}}
 
1746-ല്‍ [[മാര്‍ത്താണ്ഡവര്‍മ്മ]] ചമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേര്‍ത്തതിനെ തുടര്‍ന്ന് നമ്പ്യാര്‍ [[തിരുവനന്തപുരം|തിരുവനന്തപുരത്തെക്കു]] താമസം മാറ്റി. അവിടെ അദ്ദേഹം, മാര്‍ത്താണ്ഡവര്‍മ്മയുടേയും അദ്ദേഹത്തെ തുടര്‍ന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്‍റെയും ([[ധര്‍മ്മരാജാ]]) ആശ്രിതനായി ജീവിച്ചു. വാര്‍ദ്ധക്യത്തില്‍ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാന്‍ ആഗ്രഹിച്ചു.
 
{{cquote|കോലംകെട്ടുക, കോലകങ്ങളില്‍ നടക്കെന്നുള്ള വേലക്കിനി-<br />ക്കാലം വാര്‍ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ.}}
 
എന്ന കവിയുടെ അഭ്യര്‍ഥന രാജാവ് സ്വീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.
 
== കൃതികള്‍ ==
"https://ml.wikipedia.org/wiki/കുഞ്ചൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്