"ജിമ്മി കാർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151:
സ്ഥാനമുക്തിക്കുശേഷം കാര്‍ട്ടര്‍ പുസ്തകരചനയിലും മുഴുകി. മികച്ചൊരു എഴുത്തുകാരനാണ്‌ കാര്‍ട്ടര്‍. അദ്ദേഹത്തിന്റെ 23 ഗ്രന്ഥങ്ങളില്‍ 21 ഉം എഴുതിയത് പ്രസിഡന്റ്പദവി ഒഴിഞ്ഞതിന്‌ ശേഷമാണ്‌. ഇതില്‍ ഒരു പുസ്തകം തന്റെ ഭ്യാര്യ റോസ്‌ലിനുമായി ചേര്‍ന്നെഴുതിയതാണ്‌. കുട്ടികള്‍ക്കായി എഴുതിയ ഗ്രന്ഥങ്ങള്‍ക്ക് വേണ്ടി വരകള്‍ ചെയ്തത് കാര്‍ട്ടറുടെ മകള്‍ അമിയായിരുന്നു. മാനുഷിക സേവനങ്ങള്‍,മനുഷ്യാവകാശങ്ങള്‍,പ്രയാധിക്യം,മതം,കവിത എന്നീ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ്‌ ഈ പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്നത്.
 
===="'പലസ്തീന്‍: വിവേചനമല്ല,സമാധാനം വര്‍ഗ്ഗവിവേചനമല്ല"'====
 
2006 നവംബറില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടറുടെ "'പലസ്തീന്‍: വിവേചനമല്ല,സമാധാനം വര്‍ഗ്ഗവിവേചനമല്ല"' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു:"പലസ്തീന്‍ രാജ്യത്തിന്മേല്‍ [[ഇസ്രായേല്‍]] തുടരുന്ന നിയന്ത്രണവും കോളനിവല്‍കരണവുമാണ്‌ "വിശുദ്ധ ഭൂമിയില്‍" സമഗ്രമായ ഒരു സമാധാന ഉടമ്പടിക്കുള്ള പ്രഥമ പ്രതിബന്ധം"<ref name="excerpt">[http://www.simonsays.com/content/book.cfm?tab=25&pid=522298&agid=2 "Simon & Schuster: Palestine Peace Not Apartheid (Hardcover) - Read an Excerpt,"], ''[[Simon & Schuster]]'', November 2006, accessed April 9, 2007.</ref>. അറബികളായ ഇസ്രയേലികള്‍ക്കും തുല്യാവകാശമുണ്ട് എന്ന് അംഗീകരിക്കുന്നതോടൊപ്പം<ref>"[http://www.cartercenter.org/news/pr/carter_letter_121506.html Jimmy Carter Issues Letter to Jewish Community on Palestine Peace Not Apartheid]", Carter Center, December 15, 2006, accessed April 9, 2007</ref> തന്നെ അദ്ദേഹം പ്രഖ്യാപിക്കുന്നു പലസ്തീന്‍ മേഖലയിലുള്ള നിലവിലെ ഇസ്രയേലിന്റെ നയങ്ങള്‍ അവിടെ ഒരു വര്‍ഗ്ഗവിവേചനത്തിന്റെ അവസ്ഥ സൃഷ്ടിച്ചിരിക്കയാണ്‌. രണ്ട് വിഭാഗം ജനങ്ങള്‍ ഒരുമിച്ച് ഉള്‍കൊള്ളുന്ന സ്ഥലത്ത് അവരെ പരസ്പരം വേര്‍പ്പെടുത്തി നിര്‍ത്തിയിരിക്കയാണ്‌. അവിടെ ഇസ്രയേലിന്റെ ആധിപത്യവും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിച്ചുകൊണ്ട് പലസ്തീനിളെ ‍ അടിച്ചമര്‍ത്തപ്പെടുന്നതുമാണ്‌ നടക്കുന്നത്<ref name="excerpt"/>. "ലോസ് ആഞ്ചല്‍സ് ടൈംസിലെ" എഡിറ്റ് താളിലെഴുതിയ ലേഖനത്തില്‍ കാര്‍ട്ടര്‍ പറയുന്നു: "എന്റെ ഈ ഗ്രന്ഥത്തിന്റെ ആത്യന്തിക ലക്ഷ്യം മധ്യേഷ്യയെ കുറിച്ച് അമേരിക്കക്ക് അജ്ഞാതമായ സത്യങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകളില്‍ പങ്കാളിയായിക്കൊണ്ട് ഇസ്രയേലിനും അതിന്റെ അയല്‍ രാജ്യങ്ങള്‍ക്കും ശ്വാശതമായ സാമാധാനം നല്‍കുന്ന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സഹായമൊരുക്കുക എന്നതുമാണ്‌. മറ്റൊരു ലക്ഷ്യം സമാനചിന്താഗതി പുലര്‍ത്തുന്ന ജൂതന്മാര്‍ക്കും മറ്റു അമേരിക്കക്കാര്‍ക്കും തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പരസ്യമായി അവതരിപ്പിക്കാനുള്ള പ്രേരണ നല്‍കുക എന്നതാണ്‌. ഈ പ്രയത്നത്തെ സഹായിക്കാന്‍ കഴിയുകയാണങ്കില്‍ ഞാന്‍ കൃതാര്‍ഥനായിരിക്കും"<ref name="latimes">[http://www.latimes.com/news/opinion/commentary/la-oe-carter8dec08,0,7999232.story?coll=la-home-commentary] "Speaking Frankly about Israel and Palestine", ''[[The Los Angeles Times]]'', December 8, 2006, Op-Ed, accessed January 4, 2007.</ref>.
 
ഈസ്രയേല്‍ നിയന്ത്രണത്തിലുള്ള പലസ്തീനികളുടെ അവസ്ഥയെ കുറിച്ചുള്ള കാര്‍ട്ടറുടെ ഈ വീക്ഷണത്തെ ഒരു വിഭാഗം പുകഴ്ത്തുമ്പോള്‍ മറ്റു ചിലര്‍ അദ്ദേഹത്തെ ജൂത വിരുദ്ധനായ പക്ഷപാതിയായി ചിത്രീകരിക്കുന്നു<ref>Julie Bosman, [http://www.nytimes.com/2006/12/14/books/14cart.html "Carter View of Israeli 'Apartheid' Stirs Furor,"] ''[[The New York Times]]'', December 14, 2006, accessed March 29, 2008.</ref>. ഈ ഗ്രന്ഥത്തോടുള്ള എതിര്‍പ്പ് കാരണം 2008 ഏപ്രില്‍ മാസത്തില്‍ കാര്‍ട്ടറുടെ ഇസ്രയേല്‍-പലസ്തീന്‍ സന്ദര്‍ശനസമയത്ത് ഇസ്രയേല്‍ സുരക്ഷാ സൈന്യം അദ്ദേഹത്തിനു് സം‌രക്ഷണം നല്‍കുകയുണ്ടായില്ല
"https://ml.wikipedia.org/wiki/ജിമ്മി_കാർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്