"മുഹമ്മദ് അമാനി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
===ഖുര്‍‌ആന്‍ പരിഭാഷ===
അമാനി മൗലവി മലായാളത്തിന്‌ നല്‍കിയ ഏറ്റവും വലിയ സംഭാനവയാണ്‌ അദ്ദേഹത്തിന്റെ "വിശുദ്ധ ഖുര്‍‌ആന്‍ വിവരണം" എന്ന പേരിലുള്ള [[ഖുര്‍‌ആന്‍]] പരിഭാഷയും വ്യാഖ്യാനവും. നാലു വാല്യങ്ങളിലായി ഇറങ്ങിയ ഈ ഖുര്‍‌ആന്‍ വിവരണത്തിന്റെ പ്രസാധകര്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) ആണ്‌. പാദാനുപദ അര്‍ഥവും വ്യാഖ്യാനവും വിശദീകരിക്കുന്നതാണ്‌ ഈ വിവരണത്തിന്റെ സവിശേഷത. പ്രഗത്ഭരായ എ.അലവി മൗലവി,പി.കെ മൂസ മൗലവി എന്നിവരും ഈ വിവര്‍ത്തന രചനയില്‍ മുഖ്യപങ്കാളികളായിരുന്നു. അലവി മൗലവി രണ്ടാം പകുതിയുടെ രചനയിലായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ സൂറത്ത് കഹ്ഫ് മുതല്‍ സൂറത്ത് നംല്‌ കൂടിയ ഭാഗങ്ങളിലാണ്‌ പി.കെ. മൂസ മൗലവി പങ്കാളിയായത്. എന്നാല്‍ അമാനി മൗലവി നീണ്ട ഇരുപത്തഞ്ച് വര്‍ഷം ഈ ഉദ്ധ്യമത്തില്‍ ചിലവഴിച്ചു. 1960 സെപ്റ്റംബര്‍ 6 ന്‌ ആരംഭിച്ച രചന 1985 ഫെബ്രുവരിയിലാണ്‌ പൂര്‍ത്തിയായത്.<ref name="shbab-1"/> കേരളീയ മുസ്ലിംകള്‍ക്കിടയില്‍ ഈ പരിഭാഷക്ക് കക്ഷിഭേദമന്യേ സ്വീകാര്യത ലഭിക്കുകയുണ്ടായി. പൗരാണികവും ആധുനികവുമായ പ്രഗത്ഭ ഖുര്‍‌ആന്‍ തഫ്‌സീറുകള്‍ (വ്യാഖ്യാനങ്ങള്‍) ഈ വിവരണത്തിന്റെ രചനയില്‍ മൗലവി അവലംബിച്ചിട്ടുണ്ട്. ആധുനിക ഖുര്‍‌ആന്‍ വ്യാഖ്യാനങ്ങളില്‍ അവലംബമായി സ്വീകരിച്ചവയില്‍ ഒന്ന് പ്രഗത്ഭ ഈജിപ്ഷ്യന്‍ പണ്ഡിതനും അല്‍-ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നേതാവുമായിരുന്ന [[സയ്യിദ് ഖുതുബ്|ശഹീദ് സയ്യിദ് ഖുതുബിന്റെ]] "ഫീ ളിലാലില്‍ ഖുര്‍‌ആന്‍" (ഖുര്‍‌ആന്റെ ശീതളഛായയില്‍) എന്ന വ്യാഖ്യാന ഗ്രന്ഥമാണ്. ഖുര്‍‌ആന്‍ വിവര്‍ത്തനത്തിന്റെ രചനക്കായി സുന്നി പണ്ഡിതനായിരുന്ന കൂറ്റനാട് കെ.വി. മുഹമ്മദ്‌ മുസ്ലിയാര്‍ പോലുള്ള പ്രമുഖരുമായും മൗലവി ബന്ധപ്പെടാറുണ്ടായിരുന്നു.<ref name="shbab-1"/>
 
;മറ്റു കൃതികള്‍<ref name="shbab-1"/>
"https://ml.wikipedia.org/wiki/മുഹമ്മദ്_അമാനി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്