53
തിരുത്തലുകൾ
===ഓമെക് നിര്‍മ്മിതി===
പുരാതന [[മെക്സിക്കോ|മെക്സിക്കോയിലെ]] [[ഓമെക്]] സംസ്കാര നിര്‍മ്മിതിയായ ക്രി. മു. 1400-1000 കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ചില [[ഹേമറ്റൈറ്റ്]] വസ്തുക്കളില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ജ്യോതിശാസ്ത്രജ്ഞനായ [[ജോണ്‍ കാള്സണ്|ജോണ്‍ കാള്‍സണിന്റെ]] അഭിപ്രായപ്പെടുന്നത്, അവര്‍ പ്രകൃത്യാ കാന്തികമായ കല്ലുകള്‍ ജ്യോതിശാസ്ത്രപരവും ഭൗമശാസ്ത്രപരവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നുവെന്നാണ്. ഇത് വാസ്തവമാണെങ്കില്‍ ചൈനക്കാര്‍ കാന്തക്കല്ലുകള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി എന്നു കരുതപ്പെടുത്തതിനു ഏകദേശം ഒരു സഹസ്രാബ്ദത്തോളം മുന്‍പു തന്നെ [[ഓമെക്]] സംസ്കാരത്തില്‍ അവ കണ്ടുപിടിക്കുകയും ഉപയുക്തമാക്കുകയും ചെയ്തിരിക്കുന്നു. മിനുസപ്പെടുത്തിയ ഒരു കാന്തക്കല്ലിന്റെ ചതുരക്കട്ടയുടെ കഷണമായി കരുതപ്പെടുന്ന ഈ ഓമെക് അവശിഷ്ടം ഇപ്പോള്‍ 35.5 ഡിഗ്രി വടക്കു പടിഞ്ഞാറു ദിശയില്‍ നിലകൊള്ളുന്നു. പൂര്‍ണ്ണരൂപത്തില്‍ അതു തെക്കുവടക്കു ദിശയില്‍ നിലകൊണ്റ്റിരുന്നുവെന്ന് അനുമാനിക്കുന്നു.
[[af:Kompas]]
|
തിരുത്തലുകൾ