"വടക്കുനോക്കിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,522 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
പുരാതന കാലം മുതല്‍ക്കേ [[ദിശ]] അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ '''വടക്കുനോക്കിയന്ത്രം'''. സ്വതന്ത്രമായി ചലിക്കാനനുവദിച്ചാല്‍ ഒരു [[കാന്തം|കാന്തസൂചി]] തെക്കുവടക്കു ദിശയില്‍ നിലകൊള്ളും എന്ന തത്വമാണ്‌ വടക്കുനോക്കിയന്ത്രത്തിന്റെ അടിസ്ഥാനം. [[ഭൂമി|ഭൂമിയുടെ]] [[ദക്ഷിണധ്രുവം]] കാന്തസൂചിയുടെ [[ഉത്തരധ്രുവം|ഉത്തരധ്രുവത്തെ]] ആകര്‍ഷിക്കുന്നു. അതുപോലെ ഭൂമിയുടെ ഉത്തരധ്രുവം കാന്തത്തിന്റെ ദക്ഷിണധ്രുവത്തെ ആകര്‍ഷിക്കുന്നു. 2-ആം നൂറ്റാണ്ടില്‍ പുരാതന [[ചൈന|ചൈനയില്‍]] ആണ്‌ വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതെന്നു കരുതപ്പെടുന്നു. എങ്കിലും ദ്രവരഹിത വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചത് ഏകദേശം 1300ഓടെ മദ്ധ്യകാല [[യൂറോപ്പ്| യൂറോപ്പില്‍]] ആണ്‌. 11-ആം നൂറ്റാണ്ടോടെ ഇത് ദേശാന്തരഗമനങ്ങളില്‍ ഉപയോഗിച്ചു തുടങ്ങി.
 
[[കാന്തസൂചി|കാന്തസൂചിയാല്‍]] നിര്‍മ്മിതമായ വടക്കുനോക്കിയന്ത്രങ്ങള്‍ക്ക് ചില പരിമിതികള്‍ ഉണ്ട്. ഭൗമ കാന്തിക ക്ഷേത്രമല്ലാതെ മറ്റേതെങ്കിലും [[കാന്തികമണ്ഡലം|കാന്തികമണ്ഡലമോ]], [[വൈദ്യുത പ്രവാഹം]] മൂലമുള്ള [[കാന്തികമണ്ഡലം|കാന്തികമണ്ഡലമോ]] അല്ലെങ്കില്‍ [[കാന്തിക വസ്തുക്കള്‍|കാന്തിക വസ്തുക്കളുടെ]] സാമീപ്യം മൂലമോ [[കാന്തസൂചി|കാന്തസൂചിയുടെ]] സ്ഥാനം വ്യത്യാസപ്പെടാം. തന്മൂലം അത് കാണിക്കുന്ന [[ദിശ|ദിശയുടെ]] കൃത്യത കുറയുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ ഭൂമിയുടെ കാന്തക്ഷേത്രത്തില്‍ അധിഷ്ഠിതമല്ലാത്ത [[ഗൈറോ കോമ്പസ്]], [[അസ്ട്രോ കോമ്പസ്]], [[ഫൈബര്‍ ഒപ്റ്റിക് ഗൈറോ കോമ്പസ്]] മുതലായ ആധുനിക ഉപകരണങ്ങള്‍ ലഭ്യമാണ്‌. ഇവയുടെ മറ്റൊരു മെച്ചം, [[കാന്തിക ഉത്തര ദിശ]] അല്ലാതെ [[കേവല ഉത്തര ദിശ]] കാണിക്കുന്നു എന്നതാണ്‌. എങ്കിലും വിലക്കുറവും ലളിതമായ രൂപഘടനയും പ്രവര്‍ത്തനത്തിനു [[വൈദ്യുതി]] ആവശ്യമില്ല എന്ന മെച്ചവും ഒക്കെ കാരണം [[കാന്തസൂചി|കാന്തസൂചിയില്‍]] അധിഷ്ഠിതമായ വടക്കുനോക്കിയന്ത്രങ്ങള്‍ക്ക് ഇപ്പോഴും നല്ല പ്രചാരമാണ്‌.
 
 
== ചരിത്രം ==
 
=വടക്കുനോക്കിയന്ത്രത്തിനു മുന്‍പുള്ള ദിശാനിര്‍ണ്ണയ രീതികള്‍=
ആകാശഗോളങ്ങളുടെ സ്ഥാനം, പ്രാദേശികമായ അടയാളങ്ങള്‍ മുതലായവയായിരുന്നു വടക്കുനോക്കിയന്ത്രം കണ്ടുപിടിക്കപ്പെടുന്നതിനു മുന്‍പ് [[സമുദ്രം|സമുദ്രസഞ്ചാരത്തില്‍]] തങ്ങളുടെ സ്ഥാനം, ലക്ഷ്യം, [[ദിശ]] എന്നിവ നിര്‍ണ്ണയിക്കാന്‍ സഞ്ചാരികള്‍ ഉപയോഗിച്ചിരുന്നത്. കര തങ്ങളുടെ ദൃഷ്ടിയില്‍ നിന്ന് മറയാതെ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു പുരാതന്‍ [[നാവികന്‍|നാവികന്മാര്‍]]. വടക്കുനോക്കിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെ ഇത്തരം പരിമിതികളില്ലാതെ, ആകാശം മേഘാവൃതമായിരിക്കുമ്പോഴും ദിശാനിര്‍ണ്ണയം സാധ്യമായി.
 
[[af:Kompas]]
53

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/553586" എന്ന താളിൽനിന്ന് ശേഖരിച്ചത്