707
തിരുത്തലുകൾ
ഉജ്ജയിനിലെ രാജാവായിരുന്നു വിക്രമാദിത്യന്. ഭദ്രകാളിയുടെ ആരാധകനായിരുന്നു ഇദ്ദേഹം. ധൈര്യശാലിയായിരുന്ന അദ്ദേഹം, ലോകം മുഴുവവനും ചുറ്റിസഞ്ചരിക്കുകയും അനേകം അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തിരുന്നു എന്ന് കരുതപ്പെടുന്നു. അനുജനായ ഭട്ടിയും, അനുചരനായ വേതാളവും എപ്പോഴും ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.
വിക്രാമാദിത്യ കഥകള്‍ക്ക് ഇന്നും വളരെ പ്രചാരമുണ്ട്. കഥാപുസ്തകങ്ങളിലൂടെയും കുട്ടികള്‍ക്കുള്ള സീരിയലിലൂടെയുമൊക്കെ ഇവ ഇപ്പോഴും പ്രചരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സദസ്സില്‍ നിരവധി പണ്ഢിതരുണ്ടായിരുന്നതായി കരുതപ്പെടുന്നു.
|
തിരുത്തലുകൾ