"കെ.പി. കേശവമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
== എഴുത്തുകാരന്‍ ==
തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകര്‍ത്തിയ കേശവമേനോന്‍ മികച്ചൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു. ഇതില്‍ യാത്രാവിവരണമായ് ''ബിലാത്തി വിശേഷം'', ആത്മകഥയായ ''കൊഴിഞ്ഞ ഇലകള്‍'' എന്നിവ മലയാള സാഹിത്യത്തില്‍ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. നാം മുന്നോട്ട് എന്ന അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകവും ശ്രദ്ധയര്‍ഹിക്കുന്നതാണ്‌.
 
;മറ്റു കൃതികള്‍<ref>[http://www.mathrubhumibooks.org/books/detail.aspx?ID=630 മാതൃഭൂമി ബുക്സ് വെബ്സൈറ്റ്]</ref>
*കഴിഞ്ഞകാലം
*സായാഹ്നചിന്തകള്‍
*ജവഹര്‍ലാല്‍ നെഹ്‌റു
*ഭൂതവും ഭാവിയും
*എബ്രഹാംലിങ്കണ്‍
*പ്രഭാതദീപം
*നവഭാരതശില്‌പികള്‍ (Vol. I & II)
*ബന്ധനത്തില്‍നിന്ന്‌
*ദാനഭൂമി
*മഹാത്മാ
*ജീവിത ചിന്തകള്‍
*വിജയത്തിലേക്ക്‌
 
== ബഹുമതികള്‍ ==
വിവിധ രംഗത്തെ സംഭാവനകള്‍ മാനിച്ച് ഇന്ത്യ ഗവണ്മെന്റ് [[പത്മവിഭൂഷണ്‍]] ബഹുമതി നല്‍കി കേശവമേനോനെ ആദരിച്ചിട്ടുണ്ട്. കൂടാതെ [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. [[1978]] [[നവംബര്‍ 9]]-ന്‌ മരിക്കുന്നതുവരെ [[മാതൃഭൂമി|മാതൃഭൂമിയുടെ]] പത്രാധിപര്‍ ആയിരുന്നു.
"https://ml.wikipedia.org/wiki/കെ.പി._കേശവമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്