"ആർ. ശരത്കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഭിനയ ജീവിതം
രാഷ്ട്രീയ ജീവിതം
വരി 40:
== അഭിനയ ജീവിതം ==
[[ഇംഗ്ലീഷ്]], [[ഹിന്ദി]], [[തമിഴ്]], [[മലയാളം]], [[തെലുഗ്]], [[കന്നഡ]] എന്നീ ഭാഷകളിലുള്ള സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. [[പഴശ്ശിരാജ (മലയാളചലച്ചിത്രം)|പഴശ്ശിരാജയാണ്]] ഇദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം. ഈ ചിത്രം മൊഴിമാറ്റി തമിഴിലും പുറത്തിറക്കുകയുണ്ടായി.
 
== രാഷ്ട്രീയ ജീവിതം ==
[[ജയലളിത|ജയലളിതയെ]] തോല്പ്പിക്കാനുള്ള ഉദ്ദേശ്യവുമായി ഇദ്ദേഹം 1996-ല്‍ ഡി.എം.കെ പാര്‍ട്ടിയില്‍ ചേരുകയുണ്ടായി. 1998-ല്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ [[കരുണാനിധി]] ഇദ്ദേഹത്തെ [[തിരുന്നെല്‍വേലി|തിരുന്നെല്‍വേലിയിലെ]] സ്ഥാനാര്‍ത്ഥിയാക്കി. ഈ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യ്ക്ക് വന്‍പരാജയം ആണ് സംഭവിച്ചത്. 1996-ല്‍ 40 സീറ്റ് കിട്ടിയിരുന്ന സ്ഥാനത്ത് 1998-ല്‍ വെറും 9 സീറ്റ് മാത്രമേ ഇവര്‍ക്ക് കിട്ടിയുള്ളൂ. ഈ മോശം പരാജയത്തിനിടയിലും ശരത്കുമാറിന്റെ പരാജയം കേവലം 6000 വോട്ടിനായിരുന്നു. ''കടമ്പൂര്‍ ആര്‍. ജനാര്‍ദ്ദനനായിരുന്നു'' അന്ന് അദ്ദേഹത്തെ തോല്പ്പിച്ചത്.
 
2002-ല്‍ നടന്ന രാജ്യസഭാതിരഞ്ഞെടുപ്പിലും ഇദ്ദേഹം മത്സരിച്ചു. ഈ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം വിജയിക്കുകയും രാജ്യസഭാംഗമാകുകയും ചെയ്തു. 2006-ല്‍ കരുണാനിധിയുടെ കുടുംബവുമായി തെറ്റി ഇദ്ദേഹം ഡി.എം.കെ വിട്ടു. തുടര്‍ന്ന് ശരത് കുമാറും ഭാര്യ രാധികയും ഐ.ഐ.ഡി.എം.കെ.യില്‍ ചേര്‍ന്ന് ഡി.എം.കെ.യ്ക്ക് എതിരേ പ്രചാരണം നടത്തി.
 
പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചതിന് രാധികയെ ഐ.ഐ.ഡി.എം.കെ. 2006 ഒക്റ്റോബറില്‍ പുറത്താക്കി. 2006 നവമ്പറില്‍ ശരത് കുമാറും പാര്‍ട്ടി വിട്ടു. സിനിമാരംഗത്തെ തിരക്കാണ് അതിനദ്ദേഹം കാരണമായി പറഞ്ഞത്.
 
2007 ആഗസ്റ്റ് 21-ന് അദ്ദേഹം ''അഖില ഇന്ത്യ സമദുവ മക്കള്‍ കക്ഷി'' എന്നൊരു പുതിയ പാര്‍ട്ടി ഉണ്ടാക്കി. കാമരാജറെ ഭരണത്തില്‍ തിരികെ കൊണ്ടുവരുമെന്ന് അതിനോടനുബന്ധിച്ച് അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ തമിഴ്നാട്ടില്‍ നടന്ന തിരുമംഗലം ഉപതെരഞ്ഞെടുപ്പില്‍ ഒരു ശതമാനം പോലും വോട്ട് നേടാന്‍ കഴിയാതെ ഈ പാര്‍ട്ടി നാണം കെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആർ._ശരത്കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്