"വി.ടി. മുരളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+++
വരി 1:
{{prettyurl|V.T. Murali}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]]രംഗത്തെ പ്രശസ്ത [[പിന്നണി ഗായകന്‍|പിന്നണിഗായകനാണ്‌]] '''വി.ടി. മുരളി'''.ഇദ്ദേഹം ''തേന്‍തുള്ളി'' എന്ന ചിത്രത്തിലെ മുരളി പാടിയ 'ഓത്തുപള്ളീല്‍ അന്നുഓത്തുപള്ളീലന്ന് നമ്മള്‍ പോയിരുന്ന കാലം...' എന്ന ഗാനം വളരെ പ്രശസ്തമാണ്‌. ചലച്ചിത്ര പിന്നണിഗാനരംഗത്തു പ്രവര്‍ത്തിക്കുന്നതിനു പുറമെ നാടകഗാനങ്ങളും ലളിതഗാനങ്ങളും [[മാപ്പിളപ്പാട്ട്|മാപ്പിളപ്പാട്ടുകളും]] [[നാടന്‍ പാട്ട്|നാടന്‍ പാട്ടുകളും]] പാടുന്നു. ഇപ്പോള്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവ.കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗമാണ്.<ref>[http://www.ksfdc.in/boardofdirectors.htm കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍ വെബ്സൈറ്റ്]</ref>
== ജീവിതരേഖ ==
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര]]യില്‍ ജനം. പ്രശസ്തകവി [[വി.ടി.കുമാരന്‍|വി.ടി.കുമാരന്റെ]] മകനാണ്. സംഗീതത്തില്‍ ബിരുദം നേടിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ [[കേരള വാട്ടര്‍ അതോറിറ്റി|കേരള വാട്ടര്‍ അതോറിറ്റിയുടെ]] കോഴിക്കോട് ഓഫീസില്‍ ജീവനക്കാരനാണ്.ശശികലയാണ് ഭാര്യ. മക്കള്‍ ഇന്ദു,നീത.<ref name="mb4f">
 
== പുസ്തകങ്ങള്‍ ==
'രാഗമലയാളം' എന്ന പേരില്‍ ഒരു പുസ്തകം കോഴിക്കോടുള്ള [[ഒലീവ് പബ്ലിക്കേഷന്‍സ്]] പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇതില്‍ [[ത്യാഗരാജന്‍]],[[ജയദേവന്‍]],വി.ടി. മുരളിയുടെ ഗുരു കൂടിയായ പ്രശസ്ത സംഗീത സംവിധായകന്‍ രാഘവന്‍ മാഷ് എന്നറിയപ്പെടുന്ന [[കെ.രാഘവന്‍]] എന്നിവരെക്കുറിച്ചും,വടകരയുടെ സംഗീത പാരമ്പര്യത്തെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്<ref>http://www.hindu.com/2007/04/08/stories/2007040800980200.htm</ref>. ''സംഗീതത്തിന്റെ കേരളീയ പാഠങ്ങള്‍'' എന്ന പേരില്‍ ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഒരു പുസ്തകവും മുരളിയുടേതായുണ്ട്.<ref name="mb4f">[http://www.mb4frames.com/story.php?id=72865 മാതൃഭൂമി]</ref>
 
== പുരസ്കാരങ്ങള്‍ ==
*2009-ലെ അബുദാബി യുവകലാസാഹിതി കാമ്പിശ്ശേരി പുരസ്കാരം.<ref name="mb4f"/>
*2008-ലെ കുവൈത്ത് കേരള അസോസിയേഷന്റെ തോപ്പില്‍ ഭാസി അവാര്‍ഡ്
*2008-ല്‍ കൂടത്താങ്കണ്ടി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക ഗ്രാമദീപം പുരസ്കാരം
*2007-ല്‍ ലളിതസംഗീത ആലാപനത്തിനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ്.<ref name="mb4f"/>
*2005-ലെ മാപ്പിള കലാ അക്കാദമിയുടെ ചാന്ദ്പാഷാ പുരസ്‌കാരം.
*2003-ലെ മികച്ച നാടകഗായകനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം.<ref name="mb4f"/>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/വി.ടി._മുരളി" എന്ന താളിൽനിന്ന് ശേഖരിച്ചത്