"ഫ്ലൂറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Fluorine
വരി 6:
ഇതിന്റെ [[അണുസംഖ്യ]] 9-ഉം പ്രതീകം F എന്നുമാണ്. സ്വതന്ത്രാവസ്ഥയില്‍ ദ്വയാണുതന്മാത്രയായി (F<sub>2</sub>) സ്ഥിതി ചെയ്യുന്നു. ആവര്‍ത്തനപ്പട്ടികയില്‍ 17-മത് ഗ്രൂപ്പായ [[ഹാലൊജന്‍|ഹാലൊജനുകളുടെ]] കൂട്ടത്തില്‍പ്പെട്ട മൂലകമാണ് ഇത്.
 
സാധാരണഗതിയില്‍ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന മൂലകങ്ങളില്‍ [[ഇലക്ട്രോ നെഗറ്റിവിറ്റി]] ഏറ്റവും അധികമുള്ള മൂലകമാണ് ഫ്ലൂറിന്‍. ഇതിന്റെ ഇലക്ട്രോ നെഗറ്റിവിറ്റി പോളിങ് പട്ടികയില്‍ 3.98 ആണ്. മറ്റു മൂലകങ്ങളുമായി വളരെ പെട്ടെന്ന് രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. രാസപ്രവര്‍ത്തനത്തില്‍ വളരെ കുറവായി മാത്രം ഏര്‍പ്പെടാറുള്ള [[ക്രിപ്റ്റോണ്‍]], [[സെനോണ്‍|സിനോണ്‍‍]], [[റഡോണ്‍]] മുതലായ [[ഉല്‍കൃഷ്ടവാതകങ്ങള്‍|ഉല്‍കൃഷ്ടവാതകങ്ങളുമായിപ്പോലും]] ഫ്ലൂറിന്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ [[ഹീലിയം]], [[നിയോണ്‍]], [[ആര്‍ഗോണ്‍]] എന്നീ ഉത്കൃഷ്ടമൂലകങ്ങളുമായി ഫ്ലൂറിന്‍ നേരിട്ട് സംയോജിക്കുന്നില്ല. വളരെ കുറഞ്ഞ താപനിലയിലും ഹൈഡ്രജനുമായുള്ള ഇതിന്റെ പ്രവര്‍ത്തനം സ്ഫോടനം ജനിപ്പിക്കുന്നതാണ്. ലോഹങ്ങള്‍, ജലം മുതലായ പദാര്‍ത്ഥങ്ങള്‍ ഈ വാതകത്തിന്റെ മര്‍ദ്ദിതപ്രവാഹത്തില്‍ തെളിഞ്ഞ ജ്വാലയോടു കൂടി കത്തുന്നു. [[സ്ഫടികം|സ്ഫടികത്തിന്റെ]] ഘടകമായ [[സിലിക്കണ്‍ ഡയോക്സൈഡ്|സിലിക്കണ്‍ ഡയോക്സൈഡു]]മായി അന്തരീക്ഷത്തിലെ ആര്‍ദ്രതയുടെ സാന്നിധ്യത്തില്‍ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിനാല്‍, ഫ്ലൂറിന്‍ നിര്‍മാണത്തിനോ സംഭരിക്കുന്നതിനോ സാധാരണ സ്ഫടികപ്പാത്രങ്ങള്‍ അനുയോജ്യമല്ല. അതുകൊണ്ട്, [[ഫ്ലൂറോകാര്‍ബണുകള്‍]] പൂശിയ പ്രത്യേകതരം [[ക്വാര്‍ട്സ്]] കുഴലുകളില്‍ ആണ് ഫ്ലൂറിന്‍ സൂക്ഷിക്കുന്നത്. [[ആര്‍ദ്രത|ആര്‍ദ്രതയേറിയ]] വായുവിന്റെ സാന്നിധ്യത്തില്‍ വായുവിലെ ജലാംശവുമായി ഫ്ലൂറിന്‍ പ്രവര്‍ത്തിച്ച് [[ഹൈഡ്രോഫ്ലൂറിക് അമ്ലം]] ഉണ്ടാകുന്നു.
 
[[ഇലക്ട്രോ പോസിറ്റീവ്]] ആയ മൂലകങ്ങളുമായി ഫ്ലൂറിന്‍ സംയോജിച്ചുണ്ടാവുന്ന സംയുക്തങ്ങളാണ് [[ഫ്ലൂറൈഡുകള്‍]]. ഇത്തരം അയോണിക ലവണങ്ങള്‍ പരല്‍ രൂപത്തിലാണ് സാധാരണയായി കാണപ്പെടുന്നത്. ലോഹങ്ങളുമായുള്ള ഫ്ലൂറിന്‍ സംയുക്തങ്ങള്‍ക്ക് സ്ഥിരത വളരെയധികമാണ്. (ഉദാ: [[കാത്സ്യം ഫ്ലൂറൈഡ്]])
"https://ml.wikipedia.org/wiki/ഫ്ലൂറിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്