"ഗൃഹപ്രവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഗ്രഹപ്രവേശന ചടങ്ങിനു കേരളത്തില്‍ ചില പ്രദേശങ്ങളില്‍ എന്നാണ...
(വ്യത്യാസം ഇല്ല)

09:03, 19 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രഹപ്രവേശന ചടങ്ങിനു കേരളത്തില്‍ ചില പ്രദേശങ്ങളില്‍ എന്നാണു പറഞ്ഞുവരാറുള്ളത്. കുറ്റിയിട്ടുപൂജ അഥവാ കുറ്റൂശയ്ക്ക് പുരാവസ്തു ബലി എന്നും പറയാറുണ്ട്. പുരപ്പണി പൂര്‍ത്തിയായാല്‍ ആശാരിമാര്‍ ആചാരവിധി പ്രകാരം ഗൃഹത്തില്‍ നടത്തുന്ന പൂജയാണിത്. വീടിന്‍റെ അധിഷ്ഠാനദേവത വാസ്തുദേവത അഥവാ വാസ്തുപുരുഷനാണെന്നാണ് സങ്കല്‍പം. വാസ്തുപുരുഷന്‍ തല വടക്കുകിഴക്കും കാല്‍ തെക്കുപടിഞ്ഞാറുമായി ശയിക്കുന്നു. വാസ്തുദേവതയെ പ്രീതിപ്പെടുത്താന്‍ ചെയ്യുന്ന കര്‍മ്മമാണ് കുറ്റിയിട്ടുപൂജ. വാസ്തുപുരുഷന്‍റെ ദേഹത്ത് അമ്പത്തിനാല് ദേവതകള്‍ വസിക്കുന്നു എന്നും പൂജനടത്തി പ്രസാദിപ്പിച്ചില്ലെങ്കില്‍ ഉപദ്രവങ്ങള്‍ ഉണ്ടാവുമെന്നുമാണ് വിശ്വാസം. കുറ്റിയിട്ടുപൂജ ആശാരിമാര്‍ നടത്തിക്കഴിഞ്ഞാല്‍ പുര താമസസജ്ജമാകുന്നു.

"https://ml.wikipedia.org/w/index.php?title=ഗൃഹപ്രവേശം&oldid=551855" എന്ന താളിൽനിന്ന് ശേഖരിച്ചത്