"കിലുക്കാംപെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,744 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
കഥാസംഗ്രഹം
(ലേഖനം തുടങ്ങി)
 
(കഥാസംഗ്രഹം)
 
2010-ല്‍ '''പ്യാര്‍ ഇമ്പോസിബിള്‍''' എന്നപേരില്‍ ഈ ചിത്രം ഹിന്ദിയില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.
 
== കഥാസംഗ്രഹം ==
{{രസംകൊല്ലി}}
പ്രകാശ് മേനോന്‍ ([[ജയറാം]]) [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ജോലി ചെയ്യുന്ന ഒരു ആര്‍ക്കിടെക്റ്റ് ആണ്. തന്റെ കമ്പനിയുടെ [[കൊച്ചി]] ഓഫീസ് നഷ്ടത്തിലായപ്പോള്‍ അവിടുത്തെ കാര്യങ്ങള്‍ ഒന്ന് നേരെ ആക്കാന്‍ കമ്പനി കൊച്ചിയിലേയ്ക്ക് അദ്ദേഹത്തെ വിളിപ്പിക്കുന്നു. കൊച്ചിയില്‍ ജോലി ചെയ്യുന്ന ആര്‍ക്കിടെക്റ്റായ അനു പിള്ളയ്ക്ക് ([[സുചിത്ര കൃഷ്ണമൂര്‍ത്തി]]) ഈ തീരുമാനം ഇഷ്ടമാകുന്നില്ല. തനിക്ക് കൊച്ചിയില്‍ നിന്ന് മാറാന്‍ താത്പര്യമില്ലാത്തതിനാല്‍ അനു ഈ തീരുമാനത്തെ എതിര്‍ക്കുന്നു. കൊച്ചിയില്‍ എത്തിയ പ്രകാശ് മേനോന്‍ ഓഫീസിലെ കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ അനുവിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ തീരുമാനിച്ചു.
 
അനു പിള്ള മകളായ ചിക്കുമോളുടെ ([[ശ്യാമിലി|ബേബി ശ്യാമിലി]]) കൂടെയാണ് താമസിക്കുന്നത്. അമ്മ ഓഫീസില്‍ പോകുമ്പോള്‍ കുട്ടിയെ നോക്കാന്‍ അനു പലരേയും ഏര്‍പ്പാടാക്കിയെങ്കിലും മഹാവികൃതിയായ ചിക്കുമോളുടെ ഉപദ്രവം കാരണം എല്ലാവരും ജോലി വിട്ട് പോകുന്നു. അങ്ങിനെ ഗതികെട്ട് നില്‍ക്കുന്ന അവസരത്തില്‍ അവസാനമായി ഒരാളെ അയക്കാം എന്ന് അനുവിന്റെ സുഹൃത്തായ സക്കറിയ ([[ഇന്നസെന്റ്]]) പറയുന്ന അതേ സമയത്ത് വീട്ടില്‍ കയറി വരുന്ന പ്രകാശ് മേനോനെ കുട്ടിയെ നോക്കാന്‍ വന്ന ആളായി അനു തെറ്റിദ്ധരിക്കുന്നു. അനുവിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ പ്രകാശ് മേനോന്‍ ഈ സന്ദര്‍ഭം മുതലെടുത്തുകൊണ്ട് അവിടെ ജോലിക്ക് നില്‍ക്കാന്‍ തയ്യാറായി.
 
തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളില്‍ പ്രകാശ് മേനോണ്‍ ചിക്കുമോളെ കയ്യിലെടുക്കുകയും വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് അനു അറിയാതെ പുറത്ത് നിന്ന് ഭക്ഷണം കൊണ്ട് വന്ന് സത്കരിക്കുകയും ഒക്കെ ചെയ്ത് അനുവിന്റെ പ്രീതിക്ക് പാത്രമാകുന്നു. പ്രകാശ് മേനോനാകട്ടെ, കൊച്ചി ഓഫീസ് കൈകാര്യം ചെയ്യാന്‍ അനു സര്‍വദാ യോഗ്യയാണെന്ന് കണ്ട് വിവരം തന്റെ കൊച്ചി ഓഫീസില്‍ അറിയിച്ച് തിരുവനന്തപുരത്തേയ്ക്ക് മടങ്ങാന്‍ തയ്യാറായി. ഇക്കാര്യങ്ങള്‍ അറിഞ്ഞ അനുവിനാകട്ടെ, പ്രകാശ് മേനോനോട് സ്നേഹമാകുകയും ചെയ്യുന്നതോടെ കഥ ശുഭപര്യവസാനിയായി അവസാനിക്കുന്നു.
{{രസംകൊല്ലി-ശുഭം}}
 
== അഭിനേതാക്കള്‍ ==
10,225

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/551551" എന്ന താളിൽനിന്ന് ശേഖരിച്ചത്