"എപ്പിക്ക്യൂറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
 
==പില്‍ക്കാലചരിത്രം==
[[ചിത്രം:Lucretius.jpg|thumb|150px|right|"വസ്തുക്കളുടെ സ്വഭാവത്തെക്കുറിച്ച്" എന്ന [[കവിത]] വഴി, എപ്പിക്ക്യൂറസിന്റെ ചിന്തയുടെ ഏറ്റവും അറിയപ്പെടുന്ന വക്താവായിത്തീര്‍ന്ന [[റോം|റോമന്‍]] കവി ലുക്രീഷസ്(ക്രി.മു.99-55)]]
 
ശിഷ്യന്മാരുടെ ഒരു ദീര്‍ഘപരമ്പര, എപ്പിക്ക്യൂറസിന്റെ കാലശേഷം അദ്ദേഹത്തിന്റെ സ്മരണയേയും ആശയങ്ങളേയും പരിപാലിച്ചു. അദ്ദേഹത്തോടുള്ള വിശ്വസ്തതമൂലം, നൂറ്റാണ്ടുകളോളം അവര്‍ ഗുരുവിന്റെ വചനങ്ങള്‍ ഒരു വാക്കുപോലും മാറ്റാതെ കാത്തുപോന്നു. എന്നാല്‍ പലപ്പോഴും അനുയായികളുടെ വ്യാഖ്യാനങ്ങള്‍ എപ്പിക്ക്യൂറസിന്റെ ദര്‍ശനത്തെ ലളിതവല്‍ക്കരിച്ച് തെറ്റിദ്ധാരണയ്ക്ക് ഇടം കൊടുത്തു. ഏറ്റവും പ്രധാന ശിഷ്യന്‍ ലാമ്പ്‌സാക്കൂസിലെ മെട്രോഡോറസ് "നല്ല കാര്യങ്ങളൊക്കെ ഉദരവുമായി ബന്ധപ്പെട്ടിരിക്കുന്നു" എന്ന ഒറ്റവാക്യത്തില്‍ എപ്പിക്ക്യൂറിയന്‍ ചിന്തയെ സംഗ്രഹിച്ച് ഗ്രീസിനെ ഞെട്ടിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. എതിരാളികള്‍ ഇതിനെ ''ആമാശയദര്‍ശനം'' (gastrology) എന്നു പരിഹസിച്ചു. പൊതുവേ, എപ്പിക്ക്യൂറസിന്റെ ചിന്തയെ യവനലോകം പരസ്യമായി നിന്ദിക്കുകയും സ്വകാര്യമായി പിന്തുടരുകയും ചെയ്തു. യവനീകരിക്കപ്പെട്ട യഹൂദരുടെ മേല്‍ അതു ചെലുത്തിയ സ്വാധീനത്തെ ഭയന്ന [[യഹൂദമതം|യഹൂദ]] റബ്ബൈമാര്‍ ''അപ്പിക്കോറൊസ്''(Apicoros) എന്ന പദത്തെ, മതത്യാഗി എന്നതിന്റെ പര്യായമാക്കി. ക്രിസ്തുവിന് മുന്‍പ് രണ്ടാം നൂറ്റാണ്ടിന്റെ ആരംഭപാദത്തില്‍, യുവാക്കളെ വഴിപിഴപ്പിക്കുന്നു എന്ന ആരോപണത്തില്‍, [[റോം]] എപ്പിക്ക്യൂറിയന്‍ ചിന്തകന്മാരെ പുറത്താക്കി. എന്നിട്ടും, [[കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്‍‍|കോണ്‍സ്റ്റാന്റൈന്‍]] ചക്രവര്‍ത്തിയുടെ കാലം വരെ എപ്പിക്ക്യൂറിയന്‍ ചിന്ത റോമില്‍ പ്രചരിച്ചു.<ref name = "durant"/>
 
[[ചിത്രം:Lucretius.jpg|thumb|150px|right|"വസ്തുക്കളുടെ സ്വഭാവത്തെക്കുറിച്ച്" എന്ന [[കവിത]] വഴി, എപ്പിക്ക്യൂറസിന്റെ ചിന്തയുടെ ഏറ്റവും അറിയപ്പെടുന്ന വക്താവായിത്തീര്‍ന്ന [[റോം|റോമന്‍]] കവി ലുക്രീഷസ്(ക്രി.മു.99-55)]]
 
എപ്പിക്ക്യൂറസിന്റെ ചിന്തയുടെ ഏറ്റവും അറിയപ്പെടുന്ന വക്താവ്, ജൂലിയസ് സീസറിന്റെ സമകാലീനനായിരുന്ന റോമന്‍ കവി ലുക്രീഷസ് (ക്രി.മു.96-55) ആണ്. അദ്ദേഹത്തിന്റെ "വസ്തുക്കളുടെ സ്വഭാവത്തെക്കുറിച്ച്" (On the Nature of things) എന്ന കൃതി എപ്പിക്ക്യൂറസിന്റെ ചിന്തയുടെ സംഗ്രഹമാണ്. അന്ധവിശ്വാസങ്ങളിലും ഭയത്തിലും കുരുക്കുന്ന മതങ്ങളുടെ ഭീകരസ്വാധീനത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിച്ച രക്ഷകനായി ആ രചനയില്‍ ലുക്രീഷസ് എപ്പിക്ക്യൂറസിനെ ചിത്രീകരിച്ചു. എന്നാല്‍ ലുക്രീഷസിന്റെ രചന താമസിയാതെ വിസ്മൃതിയിലാണ്ടു. മദ്ധ്യയുഗങ്ങളില്‍ അതിന്റെ പ്രതികളെല്ലാം നശിപ്പിക്കപ്പെട്ടു. ആ നാശത്തെ എങ്ങനെയോ അതിജീവിച്ച ഒരു കയ്യെഴുത്തുപ്രതിയെ ആശ്രയിച്ച്, നവോത്ഥാനകാലത്ത് വീണ്ടും പ്രചരിച്ച ആ കൃതി ഏറെ അംഗീകരിക്കപ്പെട്ടു. ഇംഗ്ലീഷ് കവി ഷെല്ലിയും മറ്റും ലുക്രീഷസിനെ ഏറെ മാനിച്ചു.<ref name = "russel">പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം, ബെര്‍ട്രാന്‍ഡ് റസ്സല്‍(പുറങ്ങള്‍ 240-251)</ref>
"https://ml.wikipedia.org/wiki/എപ്പിക്ക്യൂറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്