"ജ്യോതി ബസു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
 
== പ്രവര്‍ത്തനങ്ങള്‍ ==
കല്‍ക്കത്തയില്‍ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജ്‌, പ്രസിഡന്‍സി കോളേജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ ബി.എ ഹോണേഴ്‌സും, ലണ്ടനിലെ മിഡില്‍ ടെമ്പിളില്‍ നിന്നും നിയമപഠനവും നേടിയ ബസു യു.കെ യില്‍ ആയിരുന്നപ്പോള്‍ തന്നെ മാര്‍ക്‌സിസത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി. ഹാരി പോളിറ്റ്‌, രജനി പാം ദത്ത്‌, ബെന്‍ ബ്രാഡ്‌ലി തുടങ്ങിയ ബ്രിട്ടനിലെ കമ്യൂണിസ്റ്റ്‌ പാര്‍ടി നേതാക്കളുമായി അടുത്ത്‌ സഹകരിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ലീഗിലും, ബ്രിട്ടനിലെ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ സ്റ്റുഡന്‍സിലും അംഗമായിരുന്നു. ലണ്ടന്‍ മജിലിസിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ടി ഓഫ്‌ ഇന്ത്യയുടെ അംഗമായി. 1952 മുതല്‍ 1957 വരെ വെസ്റ്റ്‌ ബംഗാള്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ടി ഓഫ്‌ ഇന്ത്യയുടെ സെക്രട്ടറി. 1946 ല്‍ ബംഗാള്‍ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്രാനന്തരം, 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളില്‍ വെസ്റ്റ്‌ ബംഗാള്‍ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ 1967 വരെ ബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷനേതാവായി. 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയായി. 1977 ജൂണ്‍ 21 ന്‌ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഇടതുപക്ഷസര്‍ക്കാരിനെ നയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയുമായി 2000 നവംബര്‍ ആറിനു മുഖ്യമന്ത്രിപദം വിട്ടു. ഇപ്പോള്‍ സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി അംഗം, പോളിറ്റ്‌ ബ്യൂറോ പ്രത്യേക ക്ഷണിതാവ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു<ref>http://cpim.org/node/1551</ref>.ന്യൂമോണിയ ബാധയെ തുടര്‍ന്ന് 2010 ജനുവരി ഒന്നിന് ജ്യോതിബസുവിനെ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്കിലുള്ള എ.എം.ആര്‍.ഐ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ജനുവരി 17നു അന്തരിക്കുകയും ചെയ്തു<ref>http://www.mathrubhumi.com/story.php?id=76047</ref>.
 
{{Indcom}}
"https://ml.wikipedia.org/wiki/ജ്യോതി_ബസു" എന്ന താളിൽനിന്ന് ശേഖരിച്ചത്