"എപ്പിക്ക്യൂറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83:
 
 
മനുഷ്യരെ ഭയത്തില്‍ നിന്ന് മോചിപ്പിക്കാന്‍ എപ്പിക്ക്യൂറസ് ആശ്രയിച്ചത് ദൈവപരിപാലനയിലും മരണാനന്തരജീവിതത്തിലും ഉള്ള വിശ്വാസത്തിന്റെ തിരസ്കാരമാണെന്നത് ആധുനികരെ അത്ഭുതപ്പെടുത്തിയേക്കാമെന്ന് [[ബെര്‍ട്രാന്‍ഡ് റസ്സല്‍]] ചൂണ്ടിക്കാണിക്കുന്നു. ആധുനികര്‍ക്ക് അത് വിഷാദദര്‍ശനമായി തോന്നിയേക്കാം. യവനസംസ്കാരത്തിന്റെ അധ:പതനകാലത്ത് ഉത്ഭവിച്ച എപ്പിക്ക്യൂറസിന്റെ ചിന്ത, ആ കാലഘട്ടത്തിന്റെ മനോഭാവത്തെ പ്രതിഫലിപ്പിച്ചു എന്നു റസ്സല്‍ വിശദീകരിക്കുന്നു. ആവേശം കെട്ട ആ യുഗത്തിന്, ആത്മാവിന് അതിന്റെ പരീക്ഷണങ്ങളില്‍ മുക്തി നല്‍കുന്ന കെട്ടുപോകല്‍ (extinction), സന്നിഗ്ദതകള്‍ നിറഞ്ഞ നിത്യജീവിതത്തേക്കാള്‍ ആകര്‍ഷകമായി തോന്നിയിരിക്കണം.<ref name = "russel"/>
 
 
മിക്കവാറും മനുഷ്യരോട് ഔദാര്യപൂര്‍വം പെരുമാറിയിരുന്ന എപ്പിക്ക്യൂറസ്, ഇതരചിന്തകന്മാര്‍ക്കുനേരേ, പ്രത്യേകിച്ച് ആശയപരമായി താന്‍ കടപ്പെട്ടിരുന്നവരോട്, വ്യത്യസ്തമായൊരു മനോഭാവമാണ് അവലംബിച്ചത്. ഡെമോക്രിറ്റസിനോടോ മറ്റേതെങ്കിലും ചിന്തകനോടോ തനിക്ക് കടപ്പാടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചില്ല. സ്വന്തം ഗുരു നൗസിഫേന്‍സിനെപ്പോലും എപ്പിക്ക്യൂറസ് തള്ളിപ്പറയുകയും നിന്ദിക്കുകയും ചെയ്തു. നൗസിഫേന്‍സിനെ അദ്ദേഹം പരാമര്‍ശിച്ചിരുന്നതു തന്നെ "നത്തക്കക്ക" (mollusc) എന്ന പരിഹാസപ്പേരിലാണ്. മുന്‍ചിന്തകന്മാരെ വിശേഷിപ്പിക്കാന്‍ എപ്പിക്ക്യൂറസ് ഉപയോഗിച്ചിരുന്ന ശകാരവാക്കുകളുടെ ഒരു പട്ടിക തന്നെ ഡയോജനിസ് ലായെര്‍ട്ടിയസ് അവതരിപ്പിക്കുന്നുണ്ട്. തന്റെ നിലപാടുകളുടെ കാര്യത്തില്‍ അവലംബിച്ച "ഏകാധിപത്യപരമായ പിടിവാശിയും"(dictatorial dogmatism) എപ്പിക്ക്യൂറസിന്റെ ഒരു ബലഹീനതയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref name = "russel"/>
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/എപ്പിക്ക്യൂറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്