"എപ്പിക്ക്യൂറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
 
 
എപ്പിക്ക്യൂറസിന്റെ ചിന്തയുടെ ഏറ്റവും അറിയപ്പെടുന്ന വക്താവ്, ജൂലിയസ് സീസറിന്റെ സമകാലീനനായിരുന്ന റോമന്‍ കവി ലുക്രീഷസ് (ക്രി.മു.96-55) ആണ്. അദ്ദേഹത്തിന്റെ "വസ്തുക്കളുടെ സ്വഭാവത്തെക്കുറിച്ച്" (On the Nature of things) എന്ന കൃതി എപ്പിക്ക്യൂറസിന്റെ ചിന്തയുടെ സംഗ്രഹമാണ്. അന്ധവിശ്വാസങ്ങളിലും ഭയത്തിലും കുരുക്കുന്ന മതങ്ങളുടെ ഭീകരസ്വാധീനത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിച്ച രക്ഷകനായി ആ രചനയില്‍ ലുക്രീഷസ് എപ്പിക്ക്യൂറസിന്റെഎപ്പിക്ക്യൂറസിനെ ചിത്രീകരിച്ചു. എന്നാല്‍ ലുക്രീഷസിന്റെ രചന താമസിയാതെ വിസ്മൃതിയിലാണ്ടു. മദ്ധ്യയുഗങ്ങളില്‍ അതിന്റെ പ്രതികളെല്ലാം നശിപ്പിക്കപ്പെട്ടു. ആ നാശത്തെ എങ്ങനെയോ അതിജീവിച്ച ഒരു കയ്യെഴുത്തുപ്രതിയെ ആശ്രയിച്ച്, നവോത്ഥാനകാലത്ത് വീണ്ടും പ്രചരിച്ച ആ കൃതി ഏറെ അംഗീകരിക്കപ്പെട്ടു. ഇംഗ്ലീഷ് കവി ഷെല്ലിയും മറ്റും ലുക്രീഷസിനെ ഏറെ മാനിച്ചു.<ref name = "russel">പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം, ബെര്‍ട്രാന്‍ഡ് റസ്സല്‍(പുറങ്ങള്‍ 240-251)</ref>
 
"https://ml.wikipedia.org/wiki/എപ്പിക്ക്യൂറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്