"എപ്പിക്ക്യൂറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81:
==വിമര്‍ശനം‍‍==
എപ്പിക്ക്യൂറസിന്റേത് സത്യസന്ധമായ വിശ്വാസസംഹിതയായിരുന്നു. സുഖത്തേയും ഇന്ദ്രിയാനുഭവങ്ങളേയും കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ അദ്ദേഹത്തെ സാധാരണ ചിന്തകന്മാരിലും തത്ത്വാന്വേഷികളിലും നിന്ന് വ്യത്യസ്തനാക്കുന്നു. വേദനയുടെ അഭാവത്തെ ആനന്ദമായും, ജീവിതത്തിന്റെ സാഹസികതയിലും തികവിലും നിന്നുള്ള തിരിഞ്ഞോട്ടത്തെ ജ്ഞാനമായും കാണുന്ന നിഷേധാത്മകതയാണ് ആ ചിന്തയുടെ ഏറ്റവും വലിയ കുറവ്. അവിവാഹിതജീവിതത്തിനു പറ്റിയ ഒന്നാംതരം പദ്ധതിയായല്ലാതെ, സമൂഹത്തിനു വഴികാട്ടാന്‍ കെല്പുള്ള ദര്‍ശനമായി അതിനെ കണക്കാക്കാനാവില്ലെന്ന് [[വില്‍ ഡുറാന്റ്]] പരിഹസിക്കുന്നു.<ref name = "durant"/>{{Ref_label|ഖ|ഖ|none}} സൂഷ്മതയോ, അറിവിനുവേണ്ടിയുള്ള ദാഹമോ എപ്പിക്ക്യൂറസിന്റെ ചിന്തയില്‍ കാണാനാവില്ല. ഡെമോക്രിറ്റസിന്റെ അണുസിദ്ധാന്തത്തെ ഉള്‍ക്കൊള്ളാനായെങ്കിലും, യവനശാസ്ത്രത്തിന്റേയും ദര്‍ശനത്തിന്റേയും സൃഷ്ടിയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ച ധീരമായ ആകാംക്ഷയില്‍ നിന്നുള്ള തിരിഞ്ഞോട്ടമായിരുന്നു എപ്പിക്ക്യൂറസിന്റെ ചിന്ത. ചന്ദ്രബിംബത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ക്ക് ദൈവങ്ങളുടെ ഇടപെടല്‍ നിര്‍ദ്ദേശിക്കാത്ത ഒന്നിലേറെ വിശദീകരണങ്ങള്‍ സാധ്യമാണെങ്കില്‍, കൂടുതല്‍ കൃത്യമായ വിശദീകരണം ഏതെന്ന് അന്വേഷിക്കുന്നത് അലസകൗതുകമായിരിക്കുമെന്ന് എപ്പിക്ക്യൂറസ് കരുതി. ഈ മനോഭാവം മൂലം, ശാസ്ത്രപുരോഗതിയ്ക്ക് യാതൊരു സംഭാവനയും എപ്പിക്ക്യൂറസിന്റെ അനുയായികളില്‍ നിന്ന് ലഭിച്ചില്ല. വ്യക്തിപരമായ സന്തുഷ്ടിയില്‍ മാത്രമായിരുന്നു അവരുടെ താത്പര്യം.<ref name = "russel"/>
 
 
മനുഷ്യരെ ഭയത്തില്‍ നിന്ന് മോചിപ്പിക്കാന്‍ എപ്പിക്ക്യൂറസ് ആശ്രയിച്ചത് ദൈവപരിപാലനയിലും മരണാനന്തരജീവിതത്തിലും ഉള്ള വിശ്വാസത്തിന്റെ തിരസ്കാരമാണെന്നത് ആധുനികരെ അത്ഭുതപ്പെടുത്തിയേക്കാമെന്ന് [[ബെര്‍ട്രാന്‍ഡ് റസ്സല്‍]] ചൂണ്ടിക്കാണിക്കുന്നു. ആധുനികര്‍ക്ക് അത് വിഷാദദര്‍ശനമായി തോന്നിയേക്കാം. യവനസംസ്കാരത്തിന്റെ അധപതനകാലത്ത് ഉത്ഭവിച്ച എപ്പിക്ക്യൂറസിന്റെ ചിന്ത, ആ കാലഘട്ടത്തിന്റെ മനോഭാവത്തെ പ്രതിഫലിപ്പിച്ചു എന്നു റസ്സല്‍ വിശദീകരിക്കുന്നു. ആവേശം കെട്ട ആ യുഗത്തിന്, ആത്മാവിന് അതിന്റെ പരീക്ഷണങ്ങളില്‍ മുക്തി നല്‍കുന്ന കെട്ടുപോകല്‍ (extinction), സന്നിഗ്ദതകള്‍ നിറഞ്ഞ നിത്യജീവിതത്തേക്കാള്‍ ആകര്‍ഷകമായി തോന്നിയതില്‍ അത്ഭുതമില്ല.
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/എപ്പിക്ക്യൂറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്