"എപ്പിക്ക്യൂറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79:
യവനവൈദ്യത്തെ ആദ്യമായി റോമില്‍ എത്തിച്ച ബിത്തിനിയായിലെ എപ്പിക്ക്യൂറിയനായ അസ്‌ക്ലേപിയേഡ്സ്, എപ്പിക്ക്യൂറസിന്റെ സിദ്ധന്തങ്ങളെ വൈദ്യദര്‍ശനത്തിലും ചികിത്സാപദ്ധതിയിലും ഉള്‍പ്പെടുത്തി. രോഗികളെ ദയാസൗഹാര്‍ദ്ദങ്ങളോടെ വേദനയേല്പിക്കാതെ സന്തോഷപൂര്‍വം ചികിത്സിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. മനോരോഗികളെ മനുഷ്യത്വപൂര്‍വം ചികിത്സിക്കണമെന്ന് അദ്ദേഹം വാദിച്ചു. മാനസികവിഭ്രാന്തിയിലായിരുന്നവരെ അദ്ദേഹം ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ച്, ആഹാരനിയന്ത്രണം തിരുമ്മല്‍ തുടങ്ങിയ സ്വാഭാവികമാര്‍ഗ്ഗങ്ങളിലൂടെ ചികിത്സിച്ചു. അതിശയകരമാം വിധം ആധുനികമായ ചികിത്സാരീതികള്‍ പിന്തുടര്‍ന്ന അദ്ദേഹം മനോചികിത്സയുള്‍പ്പെടെയുള്ള വൈദ്യശാസ്ത്രശാഖകളില്‍ പുതിയ വഴി തുറന്നവനായും തന്മാത്രാവൈദ്യശാസ്ത്രത്തിന്റെ(molecular medicine) പോലും പൂര്‍വദര്‍ശിയായും കണക്കാക്കപ്പെടുന്നു.<ref>{{cite journal |author=Yapijakis C |title=Hippocrates of Kos, the father of clinical medicine, and Asclepiades of Bithynia, the father of molecular medicine. Review |journal=In Vivo |volume=23 |issue=4 |pages=507–14 |year=2009 |pmid=19567383}}</ref>
 
==വിമര്‍ശനം‍‍==
==വിലയിരുത്തല്‍‍==
എപ്പിക്ക്യൂറസിന്റേത് സത്യസന്ധമായ വിശ്വാസസംഹിതയായിരുന്നു. സുഖത്തേയും ഇന്ദ്രിയാനുഭവങ്ങളേയും കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ അദ്ദേഹത്തെ സാധാരണ ചിന്തകന്മാരിലും തത്ത്വാന്വേഷികളിലും നിന്ന് വ്യത്യസ്തനാക്കുന്നു. വേദനയുടെ അഭാവത്തെ ആനന്ദമായും, ജീവിതത്തിന്റെ സാഹസികതയിലും തികവിലും നിന്നുള്ള തിരിഞ്ഞോട്ടത്തെ ജ്ഞാനമായും കാണുന്ന നിഷേധാത്മകതയാണ് ആ ചിന്തയുടെ ഏറ്റവും വലിയ കുറവ്. അവിവാഹിതജീവിതത്തിനു പറ്റിയ ഒന്നാംതരം പദ്ധതിയായല്ലാതെ, സമൂഹത്തിനു വഴികാട്ടാന്‍ കെല്പുള്ള ദര്‍ശനമായി അതിനെ കണക്കാക്കാനാവില്ലെന്ന് [[വില്‍ ഡുറാന്റ്]] പരിഹസിക്കുന്നു.<ref name = "durant"/>{{Ref_label|ഖ|ഖ|none}} സൂഷ്മതയോ, അറിവിനുവേണ്ടിയുള്ള ദാഹമോ എപ്പിക്ക്യൂറസിന്റെ ചിന്തയില്‍ കാണാനാവില്ല. ഡെമോക്രിറ്റസിന്റെ അണുസിദ്ധാന്തത്തെ ഉള്‍ക്കൊള്ളാനായെങ്കിലും, യവനശാസ്ത്രത്തിന്റേയും ദര്‍ശനത്തിന്റേയും സൃഷ്ടിയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ച ധീരമായ ആകാംക്ഷയില്‍ നിന്നുള്ള തിരിഞ്ഞോട്ടമായിരുന്നു എപ്പിക്ക്യൂറസിന്റെ ചിന്ത. ചന്ദ്രബിംബത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ക്ക് ദൈവങ്ങളുടെ ഇടപെടല്‍ നിര്‍ദ്ദേശിക്കാത്ത ഒന്നിലേറെ വിശദീകരണങ്ങള്‍ സാധ്യമാണെങ്കില്‍, കൂടുതല്‍ കൃത്യമായ വിശദീകരണം ഏതെന്ന് അന്വേഷിക്കുന്നത് അലസകൗതുകമായിരിക്കുമെന്ന് എപ്പിക്ക്യൂറസ് കരുതി. വ്യക്തിപരമായ സന്തുഷ്ടിയില്‍ മാത്രമായിരുന്നു എപ്പിക്ക്യൂറിയന്മാരുടെ താത്പര്യം. ഈ മനോഭാവം മൂലം, ശാസ്ത്രപുരോഗതിയ്ക്ക് യാതൊരു സംഭാവനയും എപ്പിക്ക്യൂറസിന്റെ അനുയായികളില്‍ നിന്ന് ലഭിച്ചില്ല.<ref name = "russel"/>
 
"https://ml.wikipedia.org/wiki/എപ്പിക്ക്യൂറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്