"ആധുനികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
== ചരിത്രവും ചിന്തയും ==
 
പാശ്ചാത്യ സമൂഹത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റണ്ടിന്റെ ആരംഭത്തിലും വന്ന പല [[രാഷ്ട്രീയം|രാഷ്ട്രീയ]], [[സാമൂഹികം|സാമൂഹിക]], [[സാംസ്കാരികം|സാംസ്കാരിക]] മുന്നേറ്റങ്ങളെയും മോഡേണിസം ഉള്‍ക്കൊള്ളുന്നു. പക്ഷേ മോഡേണിസം [[മനുഷ്യന്‍|മനുഷ്യന്റെ]] അസ്ഥിത്വത്തിന്റെ എല്ലാ ഘടകങ്ങളെയും, [[വാണിജ്യം]] മുതല്‍ [[തത്ത്വചിന്ത]] വരെ, പുനര്‍‌വിചിന്തനം ചെയ്യുന്നതിനെയും [[സാമൂഹിക പുരോഗതി|പുരോഗതിയെ]] എന്താണ് തടഞ്ഞുനിറുത്തുന്നത് എന്ന് കണ്ടെത്തുന്നതിനെയും അതിനെ അതേ ലക്ഷ്യം നേടുന്നതിനുവേണ്ടി നവവും, പുരോഗമനാത്മകവും അതുകൊണ്ടുതന്നെ മെച്ചപ്പെട്ടതുമായ ഘടകങ്ങള്‍കൊണ്ട് മാറ്റുന്നതിനെയും പ്രേരിപ്പിച്ചു. കാതലായി, മോഡേണിസ്റ്റ് പ്രസ്ഥാനം [[യന്ത്രം|യന്ത്രവല്‍കൃതവും]] [[വ്യവസായം|വ്യവസായവല്‍കൃതവുമായ]] കാലഘട്ടത്തിന്റെ പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ ശാശ്വതമാണെന്ന് വാദിച്ചു. ജനങ്ങള്‍ അവരുടെ ലോകവീക്ഷണത്തെ പുതിയത് നല്ലതെന്നും സത്യം എന്നും സുന്ദരം എന്നും സമ്മതിക്കാനായി മാറ്റണം എന്ന് മോഡേണിസ്റ്റുകള്‍ വാദിച്ചു. ആധുനിക ഭൗതികശാസ്ത്രം (ക്വാണ്ടം, ആപേക്ഷികത), ആധുനിക തത്ത്വശാസ്ത്രം (അനലിറ്റിക്കല്‍, കോണ്ടിനെന്റല്‍), ആധുനിക സംഖ്യാശാസ്ത്രം, തുടങ്ങിയവയും ഈ കാലഘട്ടത്തില്‍ നിന്നാണ് (ഇവ ആധുനികത (മോഡേണിസം)) എന്ന പദത്തിന്റെ നിര്‍വ്വചനത്തില്‍ വരുന്നില്ല. മാറ്റത്തെ കൈനീട്ടി സ്വീകരിച്ച മോഡേണിസം പത്തൊന്‍പതാം നൂറ്റാണ്ടിലെ ചരിത്രപരവും പുസ്തകങ്ങളിലൂന്നിയതും ആയ പാരമ്പര്യങ്ങളെ എതിര്‍ത്ത ചിന്തകരുടെ കൃതികള്‍ ഉള്‍ക്കൊള്ളുന്നു. പാരമ്പര്യ കലാരൂപങ്ങള്‍, [[വാസ്തുവിദ്യ]], [[സാഹിത്യം]], [[മതവിശ്വാസം]], [[സാമൂഹിക ഘടന]], ദൈനംദിന [[ജീവിതം]] എന്നിവ പഴയതായി എന്ന് ഇവര്‍ വിശ്വസിച്ചു. ഇവര്‍ വ്യവസായവല്‍കൃതമായി ഉരുത്തിരിഞ്ഞ ലോകത്തിന്റെ പുതിയ സാമ്പ്പത്തിക, സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥകളെ നേരിട്ട് അഭിമുഖീകരിച്ചു.
ചിലര്‍ 20-ആം നൂറ്റാണ്ടിലെ കലയെ മോഡേണിസം (ആധുനികത), പോസ്റ്റ് മോഡേണിസം (ഉത്തരാധുനികത) എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. മറ്റുചിലര്‍ ഇതുരണ്ടും ഒരേ മുന്നേറ്റത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണെന്ന് വാദിക്കുന്നു.
 
"https://ml.wikipedia.org/wiki/ആധുനികത" എന്ന താളിൽനിന്ന് ശേഖരിച്ചത്