"തോമസ് ജെഫേഴ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59:
[[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കന്‍ ഐക്യനാടുകളുടെ]] [[അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക|മൂന്നാമത്തെ]] രാഷ്ട്രപതിയായിരുന്നു '''തോമസ് ജെഫേഴ്സണ്‍'''‍ (ജനനം: 1743 ഏപ്രില്‍ 13; മരണം: 1826 ജൂലൈ 4). ഐക്യനാടുകളുടെ മുഖ്യസ്ഥാപകപിതാക്കളില്‍ ഒരാളും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രധാന ശില്പിയുമായ അദ്ദേഹം ആ രാഷ്ട്രത്തിന് മാര്‍ഗ്ഗരേഖകളായി നിന്ന ഗണതന്ത്രസങ്കല്പങ്ങളുടെ രൂപീകരണത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി. ബ്രിട്ടന്റെ സാമ്രാജ്യവാദത്തിനു പകരം ഗണതന്ത്രസിദ്ധാന്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു "മാനുഷ്യാവകാശസാമ്രാജ്യത്തിന്റെ" (Empire of Liberty)<ref>റോബര്‍ട്ട് ഡബ്ലിയൂ ടക്കര്‍ & ഡേവിഡ് സി. ഹെണ്ട്രിക്ക്സണ്‍, സ്വാതന്ത്ര്യത്തിന്റെ സാമ്രാജ്യം: തോമസ് ജെഫേഴ്സന്റെ രാഷ്ട്രനീതി (1990)</ref> ചാലകശക്തിയായി അദ്ദേഹം അമേരിക്കയെ സങ്കല്പിച്ചു.
 
 
അമേരിക്കന്‍ ഐക്യനാടുകള്‍ [[ഫ്രാന്‍സ്|ഫ്രാന്‍സിന്റെ]] നിയന്ത്രണത്തിലുണ്ടായിരുന്ന ലൂയിസിയാനാ പ്രദേശം വിലയ്ക്കു വാങ്ങിയത്(1803) ജെഫേഴ്സണ്‍ രാഷ്ട്രപതിയായിരിക്കെയാണ്. ഈ ഐക്യനാടുകളുടെ വിസ്തീര്‍ണ്ണം ഇരട്ടിപ്പിച്ച ഈ കച്ചവടം, പില്‍ക്കാലത്തെ ബൃഹദ്‌രാഷ്ട്രമെന്ന നിലയിലുള്ള അതിന്റെ വളര്‍ച്ചയിലെ ഒരു നാഴികക്കാല്ലായിരുന്നു. ഐക്യനാടുകളുടെ ഇപ്പോഴത്തെ വിസ്തൃതിയുടെ 23 ശതമാനമാനം "ലൂയിസിയാനാ കച്ചവടം" വഴി സ്വന്തമാക്കിയ ഭൂമിയാണ്. അറ്റ്ലാന്റിക് തീരത്തു ഒതുങ്ങിനിന്ന ഐക്യനാടുകളുടെ പടിഞ്ഞാറ് ശാന്തസമുദ്രതീരത്തോളമുള്ള വികാസത്തിന് വഴിതുറന്ന 1804-06-ലെ ലൂവീസ്-ക്ലാര്‍ക്ക് പര്യവേഷണവും ജെഫേഴ്സന്റെ ഭരണകാലത്തായിരുന്നു. അദ്ദേഹം രാഷ്ട്രപതിയായിരിക്കെ തന്നെ ബ്രിട്ടണും ഫ്രാന്‍സുമായുള്ള അമേരിക്കയുടെ ബന്ധം സംഘര്‍ഷഭരിതമായി. അദ്ദേഹത്തിന്റെ പിന്‍ഗാമി ജെയിംസ് മാഡിസന്റെ ഭരണകാലത്ത് 1812-ല്‍ ബ്രിട്ടണുമായി നടന്ന യുദ്ധത്തിന് വഴിയൊരുക്കിയത് ഈ സംഘര്‍ഷമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/തോമസ്_ജെഫേഴ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്