"കൊല്ലവർഷ കാലഗണനാരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ഫലകം വലത്തേക്ക് മാറ്റി
വരി 1:
[[കേരളം|കേരളത്തിന്റേതു]] മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവര്‍ഷം, അതുകൊണ്ടുതന്നെ കൊല്ലവര്‍ഷം മലയാള വര്‍ഷം എന്നും അറിയപ്പെടുന്നു. ക്രി.പി. 825-ല്‍ ആണ്‌ കൊല്ലവര്‍ഷത്തിന്റെ തുടക്കം. <ref> ചരിത്രം,പേജ് 62 കേരളവിജ്ഞാനകോശം 1988 എഡിഷന്‍ </ref>
 
[[ഭാരതം|ഭാരതത്തിലെ]] മറ്റു [[പഞ്ചാംഗം|പഞ്ചാംഗങ്ങള്‍]] [[സൗരവര്‍ഷം|സൗരവര്‍ഷത്തെയും]] [[ചാന്ദ്രമാസം|ചാന്ദ്രമാസത്തെയും]] അടിസ്ഥാനമാക്കി കാലനിര്‍ണ്ണയം ചെയ്തപ്പോള്‍, കൊല്ലവര്‍ഷപ്പഞ്ചാംഗം [[സൗരവര്‍ഷം|സൗരവര്‍ഷത്തെയും]] [[സൗരമാസം|സൗരമാസത്തെയും]] ഉപയോഗിച്ചു. [[വേണാട്|വേണാട്ടിലെ]] രാജാവായിരുന്ന [[ഉദയ മാര്‍‌ത്താണ്ഡ വര്‍മ്മയാണു]] കൊല്ലവര്‍ഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 [[മലയാള മാസങ്ങള്‍|മലയാള മാസങ്ങളാണ്‌]] ഉള്ളത്‌.
{|align="right" border="0" class="wikitable"
{{Malayalam calendar}}
|-
|<center>ഇന്ന്</center>
|-
|<center>{{Malayalam calendar}}</center>
|}
== ചരിത്രം ==
പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വാദം ഇതാണ്‌, പണ്ട്‌ ഭാരതത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലിരുന്ന ഒരു കാലഗണനാരീതിയായിരുന്നു [[സപ്തര്‍ഷി വര്‍ഷം]]<ref>ചില കേരള ചരിത്ര പ്രശ്നങ്ങള്, (ഒന്നാം ഭാഗം) ഇളംങ്ങുളം കുഞ്ഞന് പിള്ള, എന്.ബി.എസ്, ഏപ്രില് ൧൯൫൫, പുറം ൯൭</ref>. കൊല്ലം ഒരു പ്രധാന വാണിജ്യകേന്ദ്രമായപ്പോള്‍ ഇവിടെയെത്തിയ കച്ചവടക്കാര്‍ അവര്‍ക്ക്‌ പരിചിതമായിരുന്ന സപ്തര്‍ഷിവര്‍ഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാരീതികളും ചേര്‍ത്ത്‌ ഉപയോഗിക്കുവാന്‍ തുടങ്ങി അത്‌ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യമായിരുന്നു. കാരണം സപ്തര്‍ഷിവര്‍ഷം അത്രയൊന്നും കൃത്യമല്ലായിരുന്നു. കൂടാതെ തദ്ദേശീയ കാലഗണനാരീതികളുടെ മാസവിഭജനരീതികളും കൃത്യമല്ലായിരുന്നു. അതുകൊണ്ട്‌ അവര്‍ ഇവ രണ്ടും ചേര്‍ത്ത്‌ പുതിയൊരു കാലഗണനാരീതി ഉണ്ടാക്കാന്‍ തീരുമാനിച്ചു. ഓരോ നൂറുവര്‍ഷം കൂടുമ്പോഴും വീണ്ടും ഒന്നു മുതല്‍ ആരംഭിക്കുന്ന രീതിയായിരുന്നു സപ്തര്‍ഷിവര്‍ഷത്തിനുണ്ടായിരുന്നത്‌. ക്രി.മു 76-ല്‍ തുടങ്ങിയ സപ്തര്‍ഷിവര്‍ഷം അതിന്റെ നൂറുവീതമുള്ള പത്താമത്തെ ചക്രം ആരംഭിച്ചത്‌ ക്രി.പി. 825-ല്‍ ആണ്‌. ആ സമയം നോക്കി വ്യാപാരികള്‍ പുതിയ സമ്പ്രദായം തുടങ്ങുകയും ചെയ്തു.<ref> 'K Sivasankaran Nair, വേണാടിന്റെ പരിണാമം, 28-29 </ref>
Line 15 ⟶ 19:
[[ചിങ്ങം]], [[കന്നി]], [[തുലാം]], [[വൃശ്ചികം]], [[ധനു]], [[മകരം]], [[കുംഭം]], [[മീനം]], [[മേടം]], [[ഇടവം]], [[മിഥുനം]], [[കര്‍ക്കടകം]] എന്നിങ്ങനെ 28 മുതല്‍ 32 വരെ ദിവസങ്ങള്‍ ഉണ്ടാകാവുന്ന പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവര്‍ഷത്തെ തിരിച്ചിരിക്കുന്നത്‌. [[രാശിചക്രം|സൗരരാശികളുടെ]] പേരുകളാണിവ. ഓരോ മാസത്തിലും [[സൂര്യന്‍]] അതത്‌ രാശിയില്‍ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു് ഇതു്. തുടക്കകാലത്ത്‌ മേടമാസത്തിലായിരുന്നു വര്‍ഷാരംഭം എങ്കിലും ഇന്നത്‌ ചിങ്ങമാസത്തിലാണ്‌<ref>ചില കേരള ചരിത്ര പ്രശ്നങ്ങള്, (ഒന്നാം ഭാഗം) ഇളംങ്ങുളം കുഞ്ഞന് പിള്ള, എന്.ബി.എസ്, ഏപ്രില് ൧൯൫൫</ref>. [[ഗ്രിഗോറിയന്‍ കാലഗണനാരീതി]] ആണ്‌ പൊതുവേ ഇന്ന് കേരളത്തില്‍ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കള്‍ സുപ്രധാനകാര്യങ്ങള്‍ക്കായി കൊല്ലവര്‍ഷത്തെ ആശ്രയിക്കുന്നവരാണ്.
 
{| class="wikitable" style="margin: 1em auto 1em auto"
|+ മലയാളമാസവും മറ്റുള്ള മാസങ്ങളും
! മലയാളമാസം!! [[ഗ്രിഗോറിയന്‍ കലണ്ടര്‍ മാസം]]!! [[തമിഴ് മാസം]]!![[ശക മാസം]]
"https://ml.wikipedia.org/wiki/കൊല്ലവർഷ_കാലഗണനാരീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്