"സിയാവുദ്ദീൻ സർദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
ബ്രിട്ടീഷ് മുസ്ലിം ബുദ്ധിജീവികള്‍ക്കിടയില്‍ പ്രസിദ്ധനായ സര്‍ദാര്‍ 30 വര്‍ഷങ്ങള്‍ക്കിടയില്‍ സ്വന്തമായും സുഹൃത്ത് മെറില്‍ ഡേവിസുമായി കൂട്ടു ചേര്‍ന്നും 45ലേറെ പുസ്തകങ്ങള്‍ എഴുതുകയും സമാഹരിക്കുകയും ചെയ്തിട്ടുണ്ട്.''Balti Britain: a Journey Through the British Asian Experience'' (Granta, 2008), ''How Do You Know: Reading Ziauddin Sardar on Islam, Science and Cultural Relations'' (Pluto, 2006), ''Desperately Seeking Paradise: Journeys of a Sceptical Muslim'' (Granta, 2006) തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റേതായി ഏറ്റവും അവസാനമായി പ്രസിദ്ധീകൃതമായത്.
 
നിലവില്‍ ലണ്ടനിലെ സിറ്റി യൂനിവേഴ്സിറ്റിയില്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ആര്‍‌ട്സ്, പോളിസി ആന്‍റ് മാനേജ്മെന്‍റില്‍ ഉത്തരകൊളോണിയല്‍ പഠനവിഭാഗത്തില്‍ വിസിറ്റിം‌ഗ് പ്രൊഫസര്‍, പ്രമുഖ ഭാവിപഠന പ്രസിദ്ധീകരണമായ ''Futures'' മാഗസിന്‍റെ എഡിറ്റര്‍, ''UK commision for Equality and Human Rights'' അംഗം എന്നീ ചുമതലകള്‍ വഹിക്കുന്നു. കൂടാതെ ''The Guardian'', ''The Observer'', ''New Statesman'' തുടങ്ങിയ ഇം‌ഗ്ലീഷ് മാഗസിനുകളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതാറുണ്ട്. 80 കളില്‍ ഒരു കൂട്ടം മുസ്ലിം ബുദ്ധിജീവികള്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയ ''Inquiry'' മാഗസിന്‍റെ സ്ഥാപക എഡിറ്റര്‍മാരിലൊരാളായിരുന്നു. കൂടാതെ ''Nature'', ''New Scientist'' തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ശാസ്ത്രലേഖകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/സിയാവുദ്ദീൻ_സർദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്