"കാരറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
പച്ചക്കറികള്‍ നിത്യേന ഭക്ഷണക്രമത്തില്‍
ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം എന്നിവയാണ്‌ ലോകത്തിലേറ്റവും മരണകാരികളായ അസുഖങ്ങളായി കണക്കാക്കപ്പെടുന്നത്‌. പച്ചക്കറികള്‍ നിത്യേന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ഹൃദ്രോഗം, പക്ഷാഘാതം, ക്യാന്‍സര്‍, തിമിരം, ശ്വാസകോശരോഗങ്ങള്‍, ഉദരരോഗങ്ങള്‍, അള്‍ഷിമേഴ്സ്‌ രോഗം, അകാലവാര്‍ദ്ധക്യം, രക്താതിസമ്മര്‍ദം എന്നിവയെ പ്രതിരോധിക്കാനുതകുന്നു. പച്ചക്കറികളിലുള്ള ഐസോഫ്ലേവനുകള്‍, ലിഗ്നിനുകള്‍ എന്നിവ പൊതുവെ ഫൈറ്റോ ഈസ്ട്രജന്‍ എന്നറിയപ്പെടുന്നു. ഈ ഫൈറ്റോ ഈസ്ട്രജന്റെ സാന്നിദ്ധ്യമാണ്‌ മേല്‍പ്പറഞ്ഞ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നത്‌. പച്ചക്കറികളിലുള്ള ജൈവരാസഘടകങ്ങള്‍ നിരോക്സീകാരികളായി പ്രവര്‍ത്തിച്ച്‌ കോശങ്ങളുടെ നാശം തടയുന്നു. ഇതിലൂടെ ക്യാന്‍സര്‍, അകാലവാര്‍ദ്ധക്യം എന്നീ അവസ്ഥകളെ ചെറുക്കാനാവും. ശരീരത്തിന്റെ പലഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളെ (ശ്വാസകോശം, സ്തനം, ഗര്‍ഭാശയം, അന്നനാളം, വായ്‌, കുടല്‍, മൂത്രാശയം) പ്രതിരോധിക്കാന്‍ പച്ചക്കറികള്‍ക്ക്‌ കഴിവുണ്ട്‌. ലിഗ്നിന്‍ അടങ്ങിയിട്ടുള്ള പച്ചക്കറികള്‍ സ്തനാര്‍ബുദത്തെ തടയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. തക്കാളിയില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ പ്രോസ്ട്രേറ്റ്‌ ഗ്രന്ഥിയെ ബാധിക്കുന്ന ക്യാന്‍സറിനെ ചെറുക്കുന്നു. ഇലക്കറികളില്‍ കാണുന്ന ഗ്ലൂക്കോസിനോലേറ്റുകള്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. അതുപോലെ തന്നെ ഉള്ളി, വെളുത്തുള്ളി എന്നിവയിലുള്ള അലൈല്‍ സള്‍ഫൈഡ്‌ കോശങ്ങളുടെ അമിത വളര്‍ച്ചയെ തടയുന്നു. അതിനാല്‍ വിവിധ നിറത്തിലുള്ള പച്ചക്കറികള്‍ ദിവസവും കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ ഉത്തമമാണ്‌. ഇലക്കറികളില്‍ (ചീര, മുരിങ്ങ, ബ്രോക്കോളി) ധാരാളം ഫോളിക്ക്‌ ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ശരീരത്തിലുള്ള ഹോമോസിസ്റ്റിന്റെ അളവ്‌ കുറയ്ക്കുകയും അതുവഴി ഹൃദയാഘാതം തടയുകയും ചെയ്യുന്നു. ഇലക്കറികള്‍, കൂണുകള്‍, ഉള്ളി, വെളുത്തുള്ളി മുതലായവ രക്തക്കുഴലുകള്‍ കട്ടിപിടിക്കുന്നതിന്‌ തടയുക വഴി ഹൃദ്രോഗത്തെ അകറ്റുന്നു.ഇലക്കറികളുടെ ഉപയോഗം നമ്മുടെ നാഡീവ്യൂഹത്തെ ഉദ്ദീപിപ്പിക്കുന്നുണ്ട്‌.ക്യാബേജ്‌, കാരറ്റ്‌, മുരിങ്ങ, വഴുതന,ഉള്ളി, വെളുത്തുള്ളി, മുള്ളങ്കി മുതലായവ ബാക്ടിരീയ മൂലമുണ്ടാകുന്ന അണുബാധ തടയുന്നു. കാരറ്റ്‌, വഴുതന, റാഡിഷ്‌ എന്നിവ ചുമ, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ ശമിപ്പിക്കുന്നു. പച്ചക്കറികളില്‍ ധാരാളം ഭക്ഷ്യനാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കഴിക്കുന്നത്‌ പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം എന്നിവ നിയന്ത്രിക്കാന്‍ സഹായകരമാണ്‌. രക്തത്തിലെ കൊഴുപ്പുകളായ ട്രൈഗ്ലിസറൈഡുകള്‍, കൊളസ്ട്രോള്‍ എന്നിവയുടെ അളവ്‌ കുറയ്ക്കുന്നതിനും പച്ചക്കറികള്‍ സഹായിക്കും. സ്ത്രീ പുരുഷന്‍ ഇലക്കറികള്‍ 100 ഗ്രാം 40 ഗ്രാം കിഴങ്ങ്‌ വര്‍ഗ്ഗങ്ങള്‍ 50 ഗ്രാം 60 ഗ്രാം മറ്റ്‌ പച്ചക്കറികള്‍ 40 ഗ്രാം 70 ഗ്രാം ആകെ 190 ഗ്രാം 170 ഗ്രാം എന്നാല്‍ നാം ഇപ്പോള്‍ ദിവസവും കഴിക്കുന്ന പച്ചക്കറികളുടെ അളവ്‌ 80 ഗ്രാമില്‍ താഴെയാണ്‌. നമ്മുടെ ആരോഗ്യത്തിന്‌ ഏറെ ദോഷകരമായ പ്രവണതയാണിത്‌. പോഷകലഭ്യതക്കനുസരിച്ച്‌ പച്ചക്കറികളെമൂന്ന്‌ വിഭാഗങ്ങളായി തിരച്ചിട്ടുണ്ട്‌. ഇലക്കറികളുടെ പോഷക മൂല്യം * ഇലക്കറികളില്‍ അന്നജവും കലോറി മൂല്യവും താരതമ്യേന കുറവാണെങ്കിലും ബീറ്റാ കരോട്ടിന്‍, കാത്സ്യം, റൈബോഫ്ലേവിന്‍, വിറ്റാമിന്‍ സി., ഇരുമ്പ്‌ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. * ഇലക്കറികളില്‍ മാംസ്യത്തിന്റെ അളവ്‌ പൊതുവെ കുറവാണെങ്കിലും അഗത്തിച്ചീര, മുരിങ്ങയില എന്നിവയില്‍ മാംസ്യം ധാരാളം അടങ്ങിയിട്ടുണ്ട്‌. * ഇലക്കറികളില്‍ ഏറ്റവും പോഷകമൂല്യമേറിയത്‌ അഗത്തിച്ചീരയാണ്‌. * കാത്സ്യം, ഇരുമ്പ്‌, റൈബോ ഫ്ലേവിന്‍ എന്നിവയുടെ ഉറവിടയാണ്‌ ഇലക്കറികളെങ്കിലും ഓക്സാലിക്‌ ആസിഡ്‌, നാരുകള്‍ എന്നിവയുടെ സാന്നിദ്ധ്യംമൂലം മേല്‍പ്പറഞ്ഞ പോഷകങ്ങള്‍ മൊത്തമായുംനമ്മുടെ ശരീരത്തിന്‌ ലഭിക്കുന്നില്ല. * ഇലക്കറികള്‍ ബീറ്റാ കരോട്ടിന്റെ ഒരു സുപ്രധാന സ്രോതസ്സാണ്‌. മല്ലിയിലയില്‍ ഇത്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇരുണ്ട പച്ചനിറത്തിലുള്ള ഇലക്കറികളില്‍ ഇളം നിറത്തിലുള്ളവയെക്കാള്‍ കൂടുതല്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്‌. കാലഭേദമനുസരിച്ച്‌ ഇലക്കറികളിലെ ബീറ്റാകരോട്ടിന്റെ അളവില്‍ വ്യത്യാസം ഉണ്ടാകും. വേനല്‍ക്കാലത്ത്‌ അഗത്തിച്ചീരയില്‍ ബീറ്റാ കരോട്ടിന്റെ അളവ്‌ കൂടുതലായിരിക്കുമ്പോള്‍ മഴക്കാലത്ത്‌ ചീര, പാലക്ചീര, പുതനയില എന്നിവയില്‍ ബീറ്റാ കരോട്ടിന്‍ കൂടുതലായിരിക്കും. മഞ്ഞുകാലത്താകട്ടെ മുരിങ്ങയില, ചേമ്പില, ഉലുവയില, ഇവയില്‍ ബീറ്റാ കരോട്ടിന്‍ കൂടുതലായിരിക്കും. * ഇലക്കറികളില്‍ വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്‌. * നമുക്ക്‌ ഏറ്റവും സുലഭമായി ലഭിക്കുന്ന മുരിങ്ങയില കാത്സ്യവും നാരുകളാല്‍ സമ്പുഷ്ടമാണ്‌. * ഇലക്കറികളില്‍ ഫോളിക്‌ ആസിഡ്‌ അടങ്ങിയിരിക്കുന്നു. * ഇലക്കറികളില്‍ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ ഇവയില്‍നിന്ന്‌ കുറച്ച്‌ ഊര്‍ജ്ജം മാത്രമേ ലഭിക്കുകയുള്ളൂ. ചീരയിലയില്‍ ധാരാളം സെല്ലുലോസും ലിഗ്നിനും അടങ്ങിയിട്ടുള്ളതിനാല്‍ ഇതില്‍നിന്നും വളരെക്കുറച്ച്‌ ഗ്ലൂക്കോസ്‌ മാത്രം ശരീരത്തിന്‌ ലഭ്യമാകുന്നു. കിഴങ്ങുവര്‍ഗങ്ങളുടെ പോഷകമൂല്യം * കിഴങ്ങുവര്‍ഗങ്ങളില്‍ ധാരാളം അന്നജം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കൂടുതല്‍ ഊര്‍ജം നല്‍കുന്നു. * കാരറ്റില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇലക്കറികളിലുള്ളത്ര ഇതിലില്ല. * കിഴങ്ങ്‌ വര്‍ഗങ്ങള്‍ വിറ്റാമിന്‍ ഡിയുടെ നല്ല സ്രോതസ്സാണ്‌. * ഇവയില്‍ ഇരുമ്പ്‌, ബി വിറ്റാമിനുകള്‍, പ്രോട്ടീന്‍ എന്നിവയുടെ അളവ്‌ വളരെ കുറവായിരിക്കും. മറ്റ്‌ പച്ചക്കറികളുടെ പോഷക മൂല്യം * ഇവ നമ്മുടെ ഭക്ഷണത്തില്‍ നാരിന്റെ അംശവുംധാരാളം ലവണങ്ങളും നല്‍കുന്നു. * കറിക്കായയില്‍ ധാരാളം ഇരുമ്പ്‌ അടങ്ങിയിട്ടുണ്ട്‌. * കാപ്സിക്കത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്‌. * ചെറിയയിനം പാവയ്ക്ക (നെയ്‌ പാവയ്ക്ക/വേലി പാവല്‍) മറ്റു പാവയ്ക്കയെക്കാള്‍ ഗുണപ്രദമാണ്‌. * കൂടാതെ ഇവയില്‍ ജലാംശം കൂടുതലായതിനാല്‍ ഇവ പെട്ടെന്ന്‌ കേടാകാനിടയുണ്ട്‌. * മറ്റു പോഷകങ്ങള്‍ കുറവാണെങ്കിലും ഇവയില്‍ ചിലത്‌ വിറ്റാമിന്‍ സിയുടെ ഒരു നല്ല സ്രോതസ്സാണ്‌. പച്ചക്കറികളില്‍ അടങ്ങിയിട്ടുള്ള മറ്റ്‌ ഘടകങ്ങള്‍ പച്ചക്കറികളില്‍ നിരവധി ജൈവരാസഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഇവ ഫൈറ്റോകെമിക്കലുകള്‍ എന്നറിയപ്പെടുന്നു. വര്‍ണകങ്ങള്‍, ടാനിന്‍, എന്‍സൈമുകള്‍, ഫ്ലേവറിംഗുകള്‍ മുതലായവ ഇവയില്‍ ഉള്‍പ്പെട്ടതാണ്‌. ഈ ഘടകങ്ങള്‍ക്ക്‌ രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ കാര്യമായ പങ്കുണ്ടെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ക്ലോറാഫില്ലുകള്‍-പച്ചനിറം. ഉദാ:-ഇലക്കറികള്‍. കരോട്ടിനോയിഡുകള്‍-മഞ്ഞ കലര്‍ന്ന ഓറഞ്ച്‌ നിറം. ഉദാ:-കാരറ്റ്‌, മധുരക്കിഴങ്ങ്‌, തക്കാളി മുതലായവ. ഫ്ലേവനോയിഡുകള്‍-ചുവന്ന നിറം. ഉദാ:-ബീറ്റ്‌ റൂട്ട്‌. വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ പച്ചക്കറികള്‍ ഉപയോഗിച്ച്‌ വൈവിധ്യമാര്‍ന്നതും പോഷകമൂല്യമേറിയതുമായ ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കാം. പാചകം ചെയ്യാതെ തന്നെ ഉപയോഗിക്കാവുന്നതും പച്ചക്കറികളുടെ പ്രത്യേകതയാണ്‌. സൂപ്പുകള്‍, സാലഡുകള്‍, വിവിധയിനം കറികള്‍, പ്രാതല്‍ വിഭവങ്ങള്‍, പുലാവുകള്‍, സംസ്കരിച്ച വിഭവങ്ങള്‍, അച്ചാറുകള്‍, വിവിധയിനം പലഹാരങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ പച്ചക്കറികള്‍ ഉപയോഗിച്ച്‌ തയ്യാറാക്കാവുന്നതാണ്‌. സാലഡുകളായി കഴിക്കുമ്പോള്‍ പച്ചക്കറികളുടെ പോഷകനഷ്ടം ഒഴിവാക്കാനാവും എന്നുതന്നെയല്ല, നാരുകള്‍ ശരീരത്തിന്‌ ലഭ്യമാകുകയും ചെയ്യും. പച്ചക്കറികള്‍ ഉപയോഗിച്ച്‌ പോഷകസമൃദ്ധമായ ജ്യോൂസുകളും തയ്യാറാക്കാവുന്നതാണ്‌. കാരറ്റ്‌, തക്കാളി, വെള്ളരി, ബീറ്റ്‌റൂട്ട്‌ എന്നിവ ഇത്തരം ജ്യോൂസ്‌ തയ്യാറാക്കാന്‍ ഉചിതമാണ്‌. പഴച്ചാറുകള്‍പോലെതന്നെ പച്ചക്കറികളില്‍നിന്നുള്ള ജ്യോൂസുകളുടെ സ്വീകാര്യത വര്‍ദ്ധിച്ചുവരുന്നു. ദൈനംദിന ഭക്ഷണത്തില്‍ ആവശ്യം ഉള്‍പ്പെടുത്തേണ്ടവതന്നെയാണ്‌ പച്ചക്കറികള്‍. പോഷകമൂല്യം ഒറ്റനോട്ടത്തില്‍ പച്ചക്കറികള്‍ ധാതുക്കള്‍, വിറ്റാമിനുകള്‍, നാരുകള്‍ എന്നിവയുടെ കലവറയാണ്‌. ഇക്കാരണത്താല്‍ പച്ചക്കറികള്‍ രോഗങ്ങളെ ചെറുക്കാനുതകുന്ന പ്രതിരോധ ഭക്ഷ്യഘടകങ്ങളായാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. അതിനാല്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ പച്ചക്കറികള്‍ സുപ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌. പച്ചക്കറികളില്‍ കാത്സ്യം, ഇരുമ്പ്‌, സോഡിയം, ക്ലോറിന്‍, കോബാള്‍ട്ട്‌, കോപ്പര്‍, മഗ്നീഷ്യം, മാംഗനീസ്‌ ഫോസ്ഫറസ്‌, പൊട്ടാസ്യം എന്നീ ധാതുക്കളും ജീവകങ്ങളായ ജീവകം സി, ജീവകം എ, ഫോളിക്‌ ആസിഡ്‌ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്‌. ഇവയില്‍ കൊഴുപ്പും ഊര്‍ജ്ജദായകശേഷിയും വളരെകുറഞ്ഞ അളവിലേയുള്ളൂ. കൂടാതെ പച്ചക്കറികളില്‍ ധാരാളം ജലാംശവും ലവണങ്ങളും അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ശരീരത്തിന്റെ അമ്ല-ക്ഷാര സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. നമ്മളില്‍ പലരും അസമീകൃത ആഹാരക്രമമാണ്‌ പിന്തുടരുന്നതെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ധാന്യാഹാരം മുഖ്യ ഭക്ഷണമായും ജന്തുജന്യഭക്ഷ്യവിഭവങ്ങള്‍ അമിതമായും പച്ചക്കറികള്‍ വളരെ കുറഞ്ഞ അളവിലും കഴിക്കുന്ന രീതിയാണ്‌ കണ്ടുവരുന്നത്‌. ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണകൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം പ്രായപൂര്‍ത്തിയായവര്‍ ദിവസേന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളുടെ അളവ്‌ ഇപ്രകാരമാണ്‌.
== ചിത്രശാല ==
<gallery caption="കാരറ്റിന്റെ ചിത്രങ്ങള്‍" widths="160px" heights="120px" perrow="4">
Image:PA140057.JPG|കാരറ്റ്
ചിത്രം:Ooty carrots.JPG|ഊട്ടിയില്‍ ലഭിക്കുന്ന വലിപ്പം കുറഞ്ഞ കാരറ്റുകള്‍
Image:PA140060.JPG|കാരറ്റ് പോഷകമൂല്യമുള്ളതാണ്
ചിത്രം:Carrot-carving.JPG|കാരറ്റ് കൊണ്ടുള്ള അലങ്കാരം
</gallery>
{{Plant-stub}}
 
[[വര്‍ഗ്ഗം:കിഴങ്ങുകള്‍]]
[[വര്‍ഗ്ഗം:പച്ചക്കറികള്‍]]
 
[[ar:جزر (نبات)]]
[[ca:Pastanaga]]
[[cs:Mrkev obecná]]
[[cy:Moronen]]
[[da:Gulerod]]
[[de:Karotte]]
[[en:Carrot]]
[[eo:Karoto]]
[[es:Daucus carota]]
[[fi:Porkkana]]
[[fr:Carotte]]
[[he:גזר]]
[[hu:Sárgarépa]]
[[it:Daucus carota]]
[[ja:ニンジン]]
[[lt:Morka]]
[[ms:Lobak]]
[[nl:Wortel (groente)]]
[[nn:Gulrot]]
[[no:Gulrot]]
[[pl:Marchew zwyczajna]]
[[pt:Cenoura]]
[[ru:Морковь]]
[[simple:Carrot]]
[[sq:Karota]]
[[sr:Шаргарепа]]
[[sv:Morot]]
[[zh:胡萝卜]]
"https://ml.wikipedia.org/wiki/കാരറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്